സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ
സ്വർണ വില കുത്തനെ കുറയുകയാണ്. ഇന്ന് മാത്രം 2200 രൂപയുടെ ഇടിവാണ് പവൻ വിലയിൽ ഉണ്ടായത്. അതേസമയം വില കുറഞ്ഞെങ്കിലും ആളുകൾ സ്വർണം വാങ്ങിത്തുടങ്ങിയിട്ടില്ലെന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ്. ഇനിയും വില കുറയാനായി കാത്തിരിക്കുകയാണ് പലരുമെന്നും അദ്ദേഹം പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ പ്രതികരണം വായിക്കാം
'വ്യാപാരം മന്തഗതിയിൽ തന്നെയാണ് പോകുന്നത്. സ്വർണം വാങ്ങാനായിട്ട് ആളുകൾ വരുന്നില്ല കാരണം വില ഇങ്ങനെ ക്രമാതീതമായി താഴേക്ക് പോകുമ്പോൾ വീണ്ടും കൂടുതൽ താഴ്ചയിലേക്ക് എത്തും എന്നാണ് പലരുടേയും ചിന്താഗതി. ഒരു ലക്ഷം രൂപയിലേക്ക് താഴെ എത്തുകയാണെങ്കിൽ ആ സമയത്ത് വാങ്ങാം എന്നുള്ള രീതിയിലേക്കാണ് ആളുകൾ മാറി ചിന്തിച്ചിരിക്കുന്നത്.

ഇവിടുത്തെ സ്വർണ വ്യാപാരത്തെ സംബന്ധിച്ച് നമ്മൾ മനസ്സിലാക്കേണ്ടത് സ്വർണ വിൽപന വളരെ താഴ്ന്ന നിലയിലേക്ക് എത്തി. അതുപോലെതന്നെ സ്വർണം വിൽക്കാനായിട്ട് വളരെ വലിയ തോതിൽ ആളുകൾ എത്തുകയാണ് .അതായത് ഇതിന്റെ സപ്ലൈ വലിയ രീതിയിൽ കൂടുകയാണ് .ഡിമാൻഡ് വലിയ തോതിൽ കുറയുന്ന ഒരു അവസ്ഥയുമാണ്. അതാണ് ഇപ്പോൾ ഈ സ്വർണ വിപണിയെ ഇത്രയും താഴേക്ക് അടിക്കുന്നത്. സ്വർണ വില പെട്ടെന്നൊന്നും കൂടുന്ന ഒരു സാധ്യത കാണുന്നില്ല. അതിൽ ഒരു മാറ്റം ഉണ്ടാവണമെന്നുണ്ടെങ്കിൽ യുദ്ധത്തിന് ഏതെങ്കിലും തരത്തിൽ ഒരു സമാധാന ശ്രമങ്ങളിലേക്ക് വരികയോ ചർച്ച നടക്കുകയോ ഒക്കെ ചെയ്യണം. അതുപോലെതന്നെ അമേരിക്കയുടെ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.
വില താഴേക്ക് പതിച്ചാലും ഇനി വലിയ ഹെവി വെയിറ്റ് ആയിട്ടുള്ള ആഭരണങ്ങൾ ഒന്നും ഉപയോഗിക്കുന്ന തരത്തിലേക്ക് ആളുകളുടെ ചിന്തയിൽ മാറ്റങ്ങൾ ഉണ്ടാവില്ല എന്നുള്ളതാണ് വസ്തുത. പുതിയ തലമുറ അടക്കമുള്ള ആളുകളുടെ എല്ലാം മൈൻഡ്സെറ്റ് വളരെ നേർത്ത ആഭരണങ്ങളാണ്. ഇതൊക്കെ തന്നെയും എല്ലാം ഒരേ സമയത്ത് ഉപയോഗിക്കുന്നുമില്ല. ഏതെങ്കിലും ഒന്ന് ഒരു ജസ്റ്റ് ഒരു പാറ്റേൺ ആയിട്ട് അല്ലെങ്കിൽ അവർക്കൊരു ഒരു കംഫർട്ടബിൾ സോൺ അനുസരിച്ചിട്ട് ആണ് യൂസ് ചെയ്യുന്നത് .അതുകൊണ്ടുതന്നെ ഇനി സ്വർണ വില കുറഞ്ഞാൽ തന്നെ നിലവിൽ ഉള്ള അവസ്ഥ തുടരുക തന്നെയേ ചെയ്യുകയുള്ളൂ.വിവാഹ ആവശ്യങ്ങൾക്കൊക്കെ ആണെങ്കിൽ പോലും ഇപ്പോഴത്തെ തലമുറയിൽ പെട്ട ആളുകൾ നേരത്തെ ആളുകൾ ഉപയോഗിച്ചിരുന്ന പോലെ ഒരുപാട് ഷോ ചെയ്യുന്ന രീതിയിലുള്ള ആഭണങ്ങൾ ഒഴിവാക്കികൊണ്ട് വളരെ ചെറിയ ലൈറ്റ് ആയിട്ടുള്ള തരത്തിൽ അവരുടെ ഫാഷൻ ട്രെൻഡുകൾ ഒക്കെ മാറിയിരിക്കുന്നു. ആ ട്രെൻഡുകൾ ഇങ്ങനെ തന്നെ മുന്നോട്ടു പോകും.
ഇപ്പോഴത്തെ സാഹചര്യത്തിൽ യുദ്ധത്തിന്റെ കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാകുന്നം വരെ വില താഴേക്ക് തന്നെ പോകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിനുശേഷം യുദ്ധം ഒഴിയുകയും ഫെഡ് റിസർവ്വ് പലിശ നിരക്കിൽ മാറ്റം വരുത്തുകയുമൊക്കെ ചെയ്താൽ മാത്രമേ പെട്ടെന്ന് വില കൂടാനുള്ള സാധ്യതയുള്ളൂ. വിപണിയെ പിടിച്ചു ഉലക്കത്തക്ക രീതിയിലുള്ള എന്തെങ്കിലും മാറ്റങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഉണ്ടായാൽ പെട്ടെന്ന് തന്നെ സ്വർണവില തിരിച്ചു കയറും.












Click it and Unblock the Notifications