സ്വർണവില ഇന്ന് കുറഞ്ഞു, നേരിയ ആശ്വാസം..ഇനിയും താഴേക്കോ? ഇന്നത്തെ നിരക്ക് അറിയാം

കുതിപ്പിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. അന്താരാഷ്ട്ര വിപണിയിൽ ഇപ്പോഴും സ്വർണം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഉയർന്ന നിലയിൽ തുടരുകയാണ്. ഇപ്പോൾ ഔണ്‍സിന് 3653 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ആഴ്ച സ്വർണത്തിൽ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. യുഎസിലെ പലിശപ്പേടിയും ഡോളർ, ബോണ്ട് യീൽഡ്, ക്രൂഡോയിൽ‌ എന്നിവയുടെ കുതിപ്പുമായിരുന്നു ഇതിന് കാരണമായത്. ഒരു ഘട്ടത്തിൽ വില 92,000ത്തിന് താഴെയെത്തി. ഇതോടെ സ്വർണവില ഇനിയും കുത്തനെ വീഴുമെന്നും വില 90,000ത്തിനും താഴേക്ക് പോകുമെന്നുമൊക്കെയുള്ള വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ പ്രതീക്ഷകളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് ഇപ്പോൾ സ്വർണത്തിൻ്റെ കുതിപ്പ്.

oldratek-606

ഇന്നലെ മാത്രം കേരളത്തിൽ രണ്ട് തവണയാണ് വില ഉയർന്നത്. രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 330 രൂപയും പവന് 2640 രൂപയും ഉയർന്ന് ഗ്രാം വില 11770 രൂപയിലും പവൻ വില 94160 രൂപയിലും എത്തിയിരുന്നു. ഇന്ന് ചെറിയ ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. നിലവിൽ 11720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന് ഇന്ന് 400 രൂപ കുറഞ്ഞത് 93760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് ഒരു ഗ്രാമിന് 9590 രൂപയാണ് വില. വെള്ളിക്ക് 170 രൂപയും.

എഐ/ടെക് കമ്പനികളുടെ ഓഹരികൾ കുതിച്ചുകയറുന്നതാണ് ഇപ്പോൾ സ്വർണത്തിന് ഗുണകരമാകുന്നത്. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരെ രൂപ നേരിടുന്ന തളർച്ചയും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കുതിപ്പ് താത്കാലികം മാത്രമാണെന്നും വില ഇനിയും താഴേക്ക് പോകുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഡിസംബറിൽ യു.എസ് ഫെഡറൽ ബാങ്ക് പലിശ നിരക്ക് ഉയർത്തും. ഇത് വീണ്ടും ബോണ്ട് യീൽഡുകളെ ഉയർത്തും . സ്വാഭാവികമായും സ്വർണവിലയെ ഇത് സ്വാധീനിക്കും. നിരക്ക് ഉയർത്തുന്നത് ഡോളറിനും ബോണ്ടിനും ഉയർന്ന പലിശ വരുമാനം നൽകും. ഇതോടെ സ്വർണത്തെ ഉപേക്ഷിച്ച് ഡോളർ-ബോണ്ട് നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ തിരിയുന്നതാണ് വില കുറയാൻ കാരണമാകുന്നത്.

ഈ വർഷം സ്വർണം ഇനി ഔണ്‍സിന് 4000 ഡോളറിന് മുകളിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ആവർത്തിക്കുന്നത്. ഔണ്‍സ് വില പരമാവധി 3400 ഡോളർ പരിധിയിൽ തുടരുമെന്നാണ് പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻ വില 92,000 പരിധിയിലായിരിക്കും തുടരുക. അടുത്ത വർഷവും യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്. ഇതും സ്വർണത്തിന് തിരിച്ചടിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma