സ്വർണം ഒരു പവൻ 36,000ത്തോളം രൂപക്ക് വാങ്ങി ജെൻസികൾ; ഈ സ്വർണം പണയം വെച്ചാൽ പൈസ കിട്ടുമോ? നിക്ഷേപ യോഗ്യമോ?
രാജ്യാന്തര സ്വർണ വില ഇന്നും ആവേശക്കുതിപ്പാണ് രേഖപ്പെടുത്തിയത്. ഔൺസിന് 4190.36 എന്ന റെക്കോഡാണ് വില തൊട്ടത്. ഇതോടെ കേരളത്തിലും വിലകത്തിക്കയറി. ഒരു ഗ്രാമിന് ഇന്നത്തെ വിസ 11815 രൂപയാണ്, പവന് വില 94520 രൂപയും.
ദീപാവലിക്ക് മുൻപ് സ്വർണം വാങ്ങാൻ കാത്തിരുന്നവരുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് മഞ്ഞലോഹത്തതിന്റെ വിലക്കുതിപ്പ്. ഇതോടെ ഏറ്റവും ലാഭകരമായി എങ്ങനെ സ്വർണം വാങ്ങാമെന്ന ചിന്തയിലാണ് പലരും. കുറഞ്ഞ കാരറ്റ് സ്വർണത്തിലാണ് ആഭരണപ്രേമികൾ കണ്ണുവെയ്ക്കുന്നത്. പ്രത്യേകിച്ച് 9 കാരറ്റ് സ്വർണത്തിൽ. ഇന്ന് കുറഞ്ഞത് 38,000 രൂപയ്ക്കുള്ളിൽ ഒരു പവൻ 9 കാരറ്റ് സ്വർണം ലഭിക്കും. എന്നാൽ 14k, 18K, 22K സ്വർണ്ണങ്ങളെ അപേക്ഷിച്ച് 9K സ്വർണ്ണം ഒരു നല്ല നിക്ഷേപമാണോ എന്നതാണ് ആളുകളുടെ ആശങ്ക.

കുറഞ്ഞ പരിശുദ്ധിയുള്ള ഈ സ്വർണ്ണം ഉയർന്ന പരിശുദ്ധിയുള്ള സ്വർണ്ണം വാങ്ങാൻ കഴിയാത്തവർക്ക് താങ്ങാനാവുന്ന ബദലാണെന്ന കാര്യത്തിൽ തർക്കമില്ല. സ്വർണത്തിന്റെ പരിശുദ്ധി കുറയുന്നതിന് അനുസരിച്ച് സ്വർണം നിലവാരം കുറഞ്ഞതാണെന്ന് കരുതരുതെന്നാണ് വിദഗ്ധർ പറയുന്നത്.'നിങ്ങളുടെ ലക്ഷ്യം ദൈനംദിന ഉപയോഗത്തിനുള്ള മോടിയുള്ളതും താങ്ങാനാവുന്നതുമായ ഫാഷൻ ആഭരണങ്ങൾ വാങ്ങുകയാണെങ്കിൽ, 9k അല്ലെങ്കിൽ 14K പ്രായോഗികമാണ്. മറ്റുള്ള ലോഹങ്ങൾ ചേർത്ത് നിർമ്മിക്കുന്ന ഇവ വളരെ ഉറപ്പേറിയത് തന്നെയാണ്. എന്നാൽ നിങ്ങളുടെ ലക്ഷ്യം സമ്പത്ത് സംരക്ഷിക്കുകയോ നിക്ഷേപം നടത്തുകയോ ആണെങ്കിൽ, എല്ലായ്പ്പോഴും ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ള സ്വർണ്ണം തിരഞ്ഞെടുക്കുക. 22K അല്ലെങ്കിൽ 24 കാരറ്റ് നാണയങ്ങൾ, ബാറുകൾ, ഡിജിറ്റൽ ഗോൾഡ് എന്നിവ വാങ്ങാം', ൻക്രെഡ് മണിയുടെ സിഇഒ വിജയ് കുപ്പ പറഞ്ഞു.
ഇതേ അഭിപ്രായമാണ് റിദ്ധിസിദ്ധി ബുൾഷിയൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യ ബുൾഷിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡിന്റെ പ്രസിഡന്റുമായ പൃഥ്വിരാജ് കോത്താരിയും പങ്കുവെയ്ക്കുന്നത്. 9 കെ സ്വർണം നിക്ഷേപ യോഗ്യമല്ലെന്ന് അദ്ദേഹവും ആവർത്തിച്ചു.
'18K അല്ലെങ്കിൽ 9K ഉപയോഗിച്ച് നിർമ്മിച്ച ആഭരണങ്ങൾ ഒരു വ്യക്തിഗത ആസ്തിയാണ്, അല്ലാതെ നിക്ഷേപമല്ല. പണിക്കൂലി, ജിഎസ്ടി, പരിശുദ്ധി നഷ്ടം എന്നിവ കണക്കിലെടുത്താൽ പ്രത്യേകിച്ച്. അതേസമയം 22 കാരറ്റ്, 24 കാരറ്റ് സ്വർണം തികച്ചും നിക്ഷേപവും', ട്രേഡ്ജിനിയുടെ സിഒഒ ആയ ത്രിവേഷ് ഡിയെ ഉദ്ധരിച്ച് എക്ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 24 കാരറ്റ്, 22 കാരറ്റ് സ്വർണം ഇന്ത്യയിൽ വളരെ എളുപ്പത്തിൽ പണയം വെയ്ക്കാനും വിൽക്കാനുമൊക്കെ സാധിക്കും. എന്നാൽ 9 കാരറ്റ് സ്വർണത്തിന്റെ കാര്യം ഒരിക്കലും അങ്ങനെയല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പുതിയ തലമുറയും മില്ലേനിയൽസും സ്വർണ്ണം സ്വന്തമാക്കാൻ താല്പര്യപ്പെടുന്നുണ്ടോ?
പുതിയ തലമുറയും നഗരത്തിലെ ഉപഭോക്താക്കളും 9 കാരറ്റ്, 14 കാരറ്റ് സ്വർണത്തെ കൂടുതലായി ആശ്രയിക്കുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് നിക്ഷേപമായല്ല, മറിച്ച് താങ്ങാനാവുന്ന ആഡംബര ഉത്പന്നം എന്ന നിലയിലാണ് ഇവർ ഇതിനെ തിരഞ്ഞെടുക്കുന്നത്. കാരണം ലളിതമാണ്, ആഭരണങ്ങൾ അണിയാനുള്ളതാണ്, അല്ലാതെ നിലവറയിൽ സൂക്ഷിക്കാനുള്ളതല്ല. വില വളരെ ഉയർന്നതായതുകൊണ്ട്, 9 കാരറ്റ് സ്വർണം മികച്ച തിരഞ്ഞെടുപ്പ് കൂടിയായി മാറുന്നുണ്ട്.
ഇന്ത്യൻ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്സ് (BIS) അടുത്തിടെയാണ് 9 കാരറ്റ് സ്വർണത്തിന് ഹാൾമാർക്കിംഗ് അംഗീകരിച്ചത്. അതേസമയം വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വിപണിയിലേക്ക് 5 കാരറ്റ് സ്വർണവും ഇറക്കാൻ ജ്വല്ലറികൾ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അവയ്ക്കും സർക്കാർ ഹാൾമാർക്കിംഗ് അനുവദിക്കുമോയെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്.
-
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications