Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില പവന്‍ ആഭരണത്തിന് അന്ന് 50800, ഇന്ന് 71350; മറ്റെവിടെയും നിക്ഷേപിക്കേണ്ട, വന്‍ ലാഭം

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഉണ്ടായത്. ഇനിയും വില കൂടുമെന്നാണ് പ്രവചനങ്ങള്‍. ആഗോള വിപണി സാഹചര്യം അത്ര സുന്ദരമല്ല. എന്നാല്‍ ഇത്തരം നിമിഷങ്ങള്‍ ലാഭകരമാക്കുന്നവരും നിരവധിയാണ്. പണമുണ്ടെങ്കില്‍ സ്വര്‍ണം വാങ്ങിവച്ച് മൂന്ന് മാസം കഴിഞ്ഞു വിറ്റാലും ലാഭം ഉറപ്പാണ് എന്ന് കഴിഞ്ഞ ആഴ്ചകള്‍ വ്യക്തമാക്കി തരുന്നു.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 65760 രൂപയാണ് വില. ഗ്രാമിന് 8220 രൂപയും. വെള്ളിയാഴ്ച വന്‍ കുതിപ്പ് നടത്തിയ ശേഷം ശനിയാഴ്ച 80 രൂപ മാത്രം കുറഞ്ഞു. കൂടുമ്പോള്‍ വന്‍തുകയും കുറയുമ്പോള്‍ നാമമാത്രമായ തുകയുമാണ് മാറുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6765 രൂപയാണ് പുതിയ വില. വെള്ളിയുടെ വില ഗ്രാമിന് 110 രൂപയാണ്. എന്നാല്‍ മാസങ്ങള്‍ക്കിടെ സ്വര്‍ണവിലയിലുണ്ടായ മാറ്റം ആരെയും അത്ഭുതപ്പെടുത്തും.

gold price for one pavan jewellery

സ്വര്‍ണം ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയാണ് കൊടുക്കേണ്ടത്. കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. ഡിസൈന്‍ കൂടുന്നതിന് അനുസരിച്ച് പണിക്കൂലിയും കൂടും. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി.

ഇവയെല്ലാം ചേരുമ്പോള്‍ ഇന്ന് ഒരു പവന്‍ ആഭരണത്തിന് 71350 രൂപ ചെലവ് വരും. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് ഇതേ രീതിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 50800 രൂപയേ ചെലവുണ്ടായിരുന്നുള്ളൂ. വലിയ മാറ്റമാണ് ഒരു വര്‍ഷം കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സ്വര്‍ണവില കൂടാന്‍ കാരണം എന്ന് ആലോചിച്ചിട്ടുണ്ടോ.

രൂപയുടെ മൂല്യം കുറഞ്ഞത് ഒരു കാരണമാണ്. ഡോളര്‍ മൂല്യം കൂടിയതും മറ്റൊരു കാരണമാണ്. ഡോളര്‍ മൂല്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും രൂപ തകര്‍ന്നടിഞ്ഞു. ജനുവരി ഒന്നിന് രൂപയുടെ മൂല്യം 83.22 ആയിരുന്നു. ഇപ്പോള്‍ 86.95 ആയി ഇടിഞ്ഞു. ഇതിനിടെ 87.50ന് മുകളില്‍ വരെ രൂപ ഇടിഞ്ഞിരുന്നു. രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് സംഭവിച്ചേക്കാം.

2024 ജനുവരി ഒന്നിന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2050 ഡോളറായിരുന്നു. ഇക്കഴിഞ്ഞ ദിവസം 3002 വരെ ഉയര്‍ന്നു. ഇപ്പോള്‍ 2986 ഡോളറാണ്. 1000 ഡോളറോളം വില കൂടി എന്ന് ചുരുക്കം. 2024 ജനുവരി ഒന്നിന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 46840 രൂപയായിരുന്നു വില. ഇന്ന് 65760 രൂപയായി. ഗ്രാമിന് 2365 രൂപയും പവന് 18920 രൂപയും വര്‍ധിച്ചു.

വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണാഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വില കൂടുന്നത് ആധിയാണ്. എന്നാല്‍ സ്വര്‍ണത്തില്‍ നിന്ന് പണമുണ്ടാക്കാമെന്ന് ചിന്തിക്കുന്നവര്‍ക്ക് നേട്ടവും. ഇത്തരത്തിലുള്ളവര്‍ 24 കാരറ്റ് തങ്കം വാങ്ങി സൂക്ഷിക്കുന്നതാണ് നല്ലത്. വില്‍ക്കുന്ന വേളയില്‍ മറ്റു നഷ്ടങ്ങളില്ലാതെ മാര്‍ക്കറ്റ് വില കിട്ടും. 10 ഗ്രാം വാങ്ങി മൂന്ന് മാസത്തിന് ശേഷം വിറ്റാല്‍ പോലും വലിയ ലാഭമാണ് ഇതുവഴി കിട്ടുക.

Take a Poll

(സ്വര്‍ണവിലയില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഉണ്ടായ മാറ്റമാണ് ഇവിടെ സൂചിപ്പിച്ചത്. നിക്ഷേപം ലാഭ-നഷ്ടങ്ങള്‍ക്ക് സാധ്യതയുള്ളതാണ്. വളരെ ആലോചിച്ച് സ്വന്തം റിസ്‌കില്‍ മാത്രം ചെയ്യുക)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+