ഒന്നേമുക്കാൽ പവൻ സ്വർണത്തിന് 9 ലക്ഷം രൂപയോ; സ്വർണ വില കൈവിട്ട് പോകും..പ്രവചനത്തിൽ ഞെട്ടൽ
ഒരു പവൻ സ്വർണ്ണവില 2 ലക്ഷം രൂപ കടക്കുമെന്ന ചർച്ചകൾ സജീവമാണ്. ചില വിദഗ്ദ്ധർ 2.5 ലക്ഷം വരെ പ്രവചിക്കുന്നുണ്ടെങ്കിലും, ഒരു പവന് 9 ലക്ഷം രൂപ വരെ ഉയരുമെന്ന അതിശയിപ്പിക്കുന്ന പ്രവചനം ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. അവിശ്വസനീയമെന്ന് തോന്നിയേക്കാവുന്ന ഈ അവകാശവാദത്തിന് പിന്നിലെ കാരണങ്ങൾ പരിശോധിക്കാം.
അന്താരാഷ്ട്ര വിപണിയിൽ ദിനംപ്രതിയെന്നോണമാണ് സ്വർണം പുതിയ റെക്കോഡുകൾ സ്ഥാപിക്കുന്നത്. തിങ്കളാഴ്ച ചരിത്രത്തിലാദ്യമായി ഒരു ഔണ്‍സ് സ്വർണ വില 5100 കടന്നു. ഭൌമരാഷ്ട്രീയ സംഘർഷങ്ങൾ കനത്തതാണ് വില വർധനവിന് കാരണമായത്. ട്രംപിൻ്റെ താരിഫ് ഭീഷണിയും ഗ്രീൻലാൻഡിനെച്ചൊല്ലിയുള്ള യുഎസ്-നാറ്റോ തർക്കങ്ങളും ഫെഡറൽ റിസർവിന്റെ സ്വതന്ത്ര നിലനിൽപ്പ് സംബന്ധിച്ച ആശങ്കകളും നിക്ഷേപകരെ സുരക്ഷിത താവളമെന്ന നിലയിൽ സ്വർണത്തിലേക്ക് ആകർഷിച്ചു. ഇതെല്ലാമാണ് പെട്ടെന്നുള്ള വില വർധനവിന് കാരണമായത്.

കഴിഞ്ഞ വർഷം സ്വർണ വിലയിൽ 65 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായത്. സെൻട്രൽ ബാങ്കുകളുടെ വൻതോതിലുള്ള സ്വർണ്ണ വാങ്ങൽ വിലക്കയറ്റത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു.. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പല വികസ്വര രാജ്യങ്ങളും സ്വർണ്ണ ശേഖരം വർദ്ധിപ്പിച്ചു, ഇപ്പോഴും കേന്ദ്രബാങ്കുകൾ വാങ്ങൽ തുടരുതയാണ്. മാസം ശരാശരി 60 മെട്രിക് ടൺ സ്വർണ്ണമാണ് ബാങ്കുകൾ വാങ്ങുന്നത്. ചൈനയുടെ സെൻട്രൽ ബാങ്ക് 14 മാസമായി തുടർച്ചയായി സ്വർണ്ണം വാങ്ങുന്നുണ്ട്. ഇന്ത്യയും സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്.. പോളണ്ട് കരുതൽ ശേഖരം 700 ടണ്ണായി ഉയർത്താനുള്ള നീക്കത്തിലാണ്. സർക്കാരുകൾക്കൊപ്പം, സ്വകാര്യ നിക്ഷേപകരും ഗോൾഡ് ഇടിഎഫുകളിലേക്ക് നിക്ഷേപം ഒഴുക്കുകയാണ്. 2025-ൽ മാത്രം ഈ മേഖലയിലേക്ക് 89 ബില്യൺ ഡോളർ നിക്ഷേപം എത്തി.
ഈ വർഷം 17% വർദ്ധനവാണ് സ്വർണം നേടിയത്. ഇനിയും സ്വർണ വില വർധിക്കാൻ തന്നെയാണ് സാധ്യതയെന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്. . ഈ വർഷം അവസാനത്തോടെ വില 6,000 ഡോളറിലെത്തുമെന്നാണ് ചിലരുടെ പ്രവചനം. ലണ്ടൻ ബുളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA) സർവ്വേ പ്രകാരം, 2026-ൽ വില 7,150 ഡോളർ വരെ ഉയരാം. ഈ നിലയിലേക്ക് വില വർധിച്ചാൽ ഇന്ത്യയിൽ ഒരു പവന് 2.3 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ പവന് വില വർദ്ധിപ്പിക്കും.
ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നു. നിക്ഷേപങ്ങളിലേക്ക് ആകർഷിക്കുന്നു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പോടെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ രൂക്ഷമാകുമെന്ന് മെറ്റൽസ് ഫോക്കസ് ഡയറക്ടർ ഫിലിപ്പ് ന്യൂമാൻ പ്രസ്താവിച്ചു.
ഇതിനിടെ മറ്റൊരു അത്ഭുതപ്പെടുത്തുന്ന പ്രവചനവും വന്നിട്ടുണ്ട്. പ്രശസ്ത ധനകാര്യ വിദഗ്ദ്ധനും 'റിച്ച് ഡാഡ് പുവർ ഡാഡ്' രചയിതാവുമായ റോബർട്ട് കിയോസാക്കി ഞെട്ടിക്കുന്ന പ്രവചനം നടത്തിയത്. സ്വർണ്ണവില ഒരു ഔൺസിന് 27,000 ഡോളറിലെത്തുമെന്നാണ് അദ്ദേഹം പറയുന്നത്. കിയോസാക്കിയുടെ ഈ പ്രവചനം യാഥാർത്ഥ്യമായാൽ, ഇന്ത്യയിൽ മുക്കാൽ പവൻ (ഒരു തോല) സ്വർണ്ണത്തിന് ഏകദേശം 9 ലക്ഷം രൂപ വിലയെത്തും, ഇത് നിലവിലെ വിലയുടെ അഞ്ചിരട്ടിയാണ്. സമയപരിധി അദ്ദേഹം പറഞ്ഞിട്ടില്ലെങ്കിലും, സ്വർണ്ണത്തിന് അസാധാരണ വളർച്ചയുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. 10 ഗ്രാം സ്വർണ്ണത്തിന് നിലവിൽ 1.62 ലക്ഷം രൂപ കടന്നിട്ടുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ?












Click it and Unblock the Notifications