സ്വർണം ഒരു പവന് 2 ലക്ഷം രൂപയ്ക്ക് മുകളിലോ? ഞെട്ടേണ്ട, വില പിടിവിട്ട് പറക്കും..സംഭവിക്കുന്നത്
നിലവിലെ സാഹചര്യത്തിൽ സ്വർണവില വളരെ വൈകാതെ തന്നെ 5,000 ഡോളറിലേക്കോ 10,000 ഡോളറിലേക്കോ ഉയരാമെന്ന് ജെപി മോർഗൻ സി.ഇ.ഒ. ജാമി ഡിമോൺ. ഈ ആഴ്ച വാഷിംഗ്ടണിൽ നടന്ന ഫോർച്യൂൺ മോസ്റ്റ് പവർഫുൾ വിമൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഡിമോണിന്റെ പ്രസ്താവന. നിലവിലെ വിപണിയിൽ സ്വർണ്ണം കൈവശം വെക്കുന്നത് "അർദ്ധയുക്തിപരം" ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച ആഗോള സ്വർണ വിലയിൽ റെക്കോഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡ് 0.7% ഉയർന്ന് ഔൺസിന് വില 4,235.41 ഡോളറിലെത്തി. നേരത്തെ 4,243 ഡോളർ വരെ വില തൊട്ടിരുന്നു. ഇതോടെ തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ്ണത്തിന് വില വർദ്ധിക്കുന്നത്. യു.എസ്-ചൈന വ്യാപാര സംഘർഷങ്ങളും യു.എസ് സർക്കാർ അടച്ചുപൂട്ടാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകളുമാണ് നിക്ഷേപകjർ സുരക്ഷിതമായ നിക്ഷേപമായി സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്.

സ്വർണ്ണത്തിന് ഈ വർഷം ഇതുവരെ മാത്രം 61 ശതമാനം വർദ്ധനവാണ് ഉണ്ടായത്. സാമ്പത്തിക അനിശ്ചിതത്വവും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും നിലനിൽക്കുന്നതിനാൽ സ്വർണത്തിന് വില ഉയരുമെന്ന് തന്നെയാണ് ചൂണ്ടിക്കാട്പ്പെടുന്നത്. യു.എസ് സി.പി.ഐ പണപ്പെരുപ്പം ജൂലൈയിലെ 2.8% ൽ നിന്ന് 2025 ലെ നാലാം പാദത്തോടെ 3.5% ആയി ഉയരുമെന്ന് ജെപി മോർഗൻ അസറ്റ് മാനേജ്‌മെൻ്റിലെ ചീഫ് ഗ്ലോബൽ സ്ട്രാറ്റജിസ്റ്റ് ഡേവിഡ് കെല്ലി പ്രവചിച്ചു, തുടർന്ന് 2026 ൽ ഇത് 2.8% ലേക്ക് തിരികെ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡിൻ്റെ കൂടുതൽ ഇളവുകൾ ആസ്തി വിലകൾ ഇനിയും വർദ്ധിപ്പിക്കും', കെല്ലി പറഞ്ഞു. സർക്കാരിനുള്ള വായ്പാ ചെലവ് കുറയ്ക്കുന്നത് താൽക്കാലികമായി സാമ്പത്തിക സമ്മർദ്ദം ലഘൂകരിച്ചേക്കാമെങ്കിലും, ഇത് യു.എസ് പണ നയത്തിലുള്ള വിശ്വാസ്യതയെ ഇല്ലാതാക്കുകയും ഡോളറിന്മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
2025-ൽ സ്വർണ്ണത്തിന് 3,500 ഡോളർ എന്ന വില ലക്ഷ്യമാണ് ജെപി മോർഗൻ ആദ്യം പ്രവേശിച്ചത്, ഈ വില ഇതിനകം തന്നെ സ്വർണം മറികടന്നു. . ആഭരണ, സാങ്കേതിക മേഖലകളിൽ നിന്നുള്ള ആവശ്യകതയും സെൻട്രൽ ബാങ്കുകളുടെ നിലപാടുകളും സ്വർണ വിലയെ സ്വാധീനിച്ചിട്ടുണ്ട്.
കേരളത്തിലും സ്വർണ വില ഉയരും
ആഗോള വിപണിയിലെ ചുവടുപടിച്ച് കേരളിത്തിലും സ്വർണ വില കുതിക്കും. രാജ്യാന്ത വിപണിയിൽ സ്വർണ വില 5000 ഡോളറിലെത്തിയാൽ കേരളത്തിൽ വില 1 ലക്ഷം കടക്കും. അതായത് പവൻ വില മാത്രമാണിത്. ഇതിനൊപ്പം 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർത്ത് 1.10 ലക്ഷത്തിന് അടുത്തായിരിക്കും വില. ഇനി സ്വർണം 10,000 ഡോളർ തൊട്ടാലോ കേരളത്തിൽ ില രണ്ട് ലക്ഷത്തിന് മുകളിലായിരിക്കും. അതേസമയയം ആഗോള വിപണി വില 5000 ഉടൻ തൊട്ടാലും 10,000ത്തിലേക്ക് കുതിക്കാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് വലയിരുത്തലുകൾ.












Click it and Unblock the Notifications