ഇന്ത്യക്കാരുടെ സ്വർണ ഭ്രമം തീരുന്നോ?, ആഭരണങ്ങളും വേണ്ട?; അമ്പരപ്പിച്ച് കണക്ക് ..ഇതെന്ത് പറ്റി
ദില്ലി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് റെക്കോഡിലെത്തിയിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് നിലവിൽ 45,760 രൂപയാണ് വില. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 80 രൂപയാണ് പവന് വർധിച്ചത്.ഗ്രാമിന് 20 രൂപ ഉയർന്ന് 5720 രൂപയും. അതായത് ഇനി ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ചേർത്ത് അരലക്ഷത്തിന് മുകളിൽ രൂപ മുടക്കണമെന്ന് സാരം.
മാന്ദ്യ ഭീതി അടക്കമുള്ള രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണ വില ഉയരാൻ കാരണമായിരിക്കുന്നത്. വരും ദിവസങ്ങളിലും വില കുതിച്ചേക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാടുന്നത്. ഈ വർഷം അവസാനം പവന് വില 60,000 തൊട്ടാലും അത്ഭുതപ്പെടാനില്ലെന്നും ഇവർ പറയുന്നു.

അതേസമയം വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇനി സ്വർണം ആളുകൾ ഉപേക്ഷിക്കുമോ? ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ അമ്പരിപ്പിക്കുന്നതാണ്.നേരത്തേ സ്വർണത്തിന് ഏറ്റവും കൂടുതൽ ഡിമാന്റ് ഉണ്ടായിരുന്ന ഇന്ത്യയിൽ ഈ വർഷം ഡിമാനറ് കുത്തനെ ഇടിഞ്ഞെന്നാണ് കണക്കുകൾ പറയുന്നത്. വേൾഡ് ഗോൾഡ് കൗൺസിൽ ആണ് കണക്കുകൾ പങ്കിട്ടത്.
ജനുവരി-മാർച്ച് പാദത്തിൽ 17 ശതമാനം ഇടിഞ്ഞ് 112.5 ടണ്ണായെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2022 ൽ ഇതേ കാലയളവിൽ 135.5 ടൺ ആയിരുന്നു ഡിമാന്റ്. റെക്കോഡ് വില വർധനവും സ്വർണ വിലയിലെ ചാഞ്ചാട്ടവുമാണ് ഇതിന് കാരണമായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ആഭരണങ്ങളുടെ ഡിമാന്റും കുറഞ്ഞു. 2022 ൽ ഡിമാന്റ് 94. 2 ടൺ ആയിരുന്നു. ഇത് നിലവിൽ 78 ടൺ ആയി.
കൊവിഡ് കാലം മാറ്റി നിർത്തിയാൽ 2010 മുതൽ ഇത് നാലാം തവണയാണ് വർഷത്തിന്റെ ആദ്യ പാദത്തിൽ സ്വർണ്ണാഭരണ ഡിമാൻഡ് 100 ടണ്ണിൽ താഴെയാകുന്നതെന്ന് ഇന്ത്യയിലെ വേൾഡ് ഗ്ലോബൽ കൗൺസിൽ റീജിയണൽ സിഇഒ ആയ പിആർ സോമസുന്ദരം പറഞ്ഞു.
'ആഗോള ഘടകങ്ങളാണ് വില വർധനവിന് കാരണമായത്. യുഎസ് പലിശ നിരക്ക് , ഡോളറിന്റെ വില വർദ്ധന, രൂപയുടെ മൂല്യത്തകർച്ച എന്നിവ സ്വർണ വില 60,000 രൂപയ്ക്ക് മുകളിലാക്കിയ അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 19 ശതമാനം വർധന. വില ഉയർന്ന സാഹചര്യത്തിൽ ജ്വല്ലറികൾ എത്തുന്നത് പഴയ സ്വർണം കൊടുത്ത് മാറ്റി വാങ്ങാൻ ആണ്. അതുപോലെ തന്നെ കുറഞ്ഞ തൂക്കത്തിലുള്ള സ്വർണമാണ് ആളുകൾ വാങ്ങുന്നത്', സോമ സുന്ദരം വ്യക്തമാക്കി.
2022 ലെ ആദ്യ പാദത്തിൽ
ജ്വല്ലറി ഡിമാൻഡിന്റെ മൂല്യം 39,000 കോടി രൂപയായിരുന്നു. ഇത് നിന്ന് 9 ശതമാനം ഇടിഞ്ഞ് 42,800 കോടി രൂപയായി.സ്വർണ്ണ ബാറുകളുടേയും നാണയങ്ങളുടേയും ഡിമാനറ് കുറഞ്ഞതായും കണക്കുകൾ പറയുന്നു.,
നിലവിൽ 34.4 ടണ്ണാണ് ഡിമാന്റ്. കഴിഞ്ഞ തവണ ഇതേ കാലയളവിൽ തുക 41.3 ശതമാനമായിരുന്നു, അതായത് 17 ശതമാനത്തിന്റെ ഇടിവ്.
വിവാഹ സീസണിൽ ആശങ്ക
കേരളത്തിൽ വിവാഹ സീസൺ അടുക്കവെ സ്വർണ വില കുതിച്ച് കയറുന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. പണിക്കൂലി അടക്കമുള്ള ചിലവുകൾ വരുന്നതോടെ ഒരു പവൻ വാങ്ങണമെങ്കിൽ സാധാരക്കാരന്റെ നടുവൊടിയുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇനിയും വില കുറയാൻ കാത്ത് നിൽക്കുന്നതിൽ അർത്ഥമില്ലെന്നാണ് പലരും പറയുന്നത്.
ഈ വർഷം അവസാനം വരെ ഇതേ ട്രെന്റ് തുടരുന്ന സാഹചര്യം ഉണ്ടായാൽ അത് വലിയ തിരിച്ചടിയാകുമെന്നും അതിനാൽ സ്വർണം ബുക്ക് ചെയ്ത് വെയ്ക്കുന്നതാണ് ഗുണം ചെയ്യുകയെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. സ്വർണ നിരക്ക് കുതിച്ചതോടെ വെള്ളിക്ക് ഡിമാന്റ് വർധിച്ചിട്ടുണ്ടെന്നും ആഭരണക്കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications