സ്വർണവില ഉടന്‍ ലക്ഷത്തിലേക്ക്; ആ പ്രവചനം ഫലിച്ചാല്‍ പിന്നെ നോക്കണ്ട: സ്വർണത്തിന്റെ കാര്യം മറക്കാം
സംസ്ഥാനത്തെ ഇന്ന് വിലയില്‍ മാറ്റമുണ്ടായില്ലെങ്കിലും റെക്കോർഡ് നിരക്കില്‍ തന്നെയാണ് വില്‍പ്പന നടക്കുന്നത്. 71560 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 8,945 രൂപയാണ് വില. ഇന്നലത്തെ നിരക്ക് ഇന്നും തുടരുകയായിരുന്നു. ഈ മാസം 12ന് ആദ്യമായി 70000 കടന്ന പവന്‍ വില വ്യാഴാഴ്ച 71000 എന്ന റെക്കോർഡും ഭേദിച്ചു. 24 കാരറ്റിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ 78064 രൂപയും ഗ്രാമിന് 9758 രൂപയുമാണ് വില. 18 കാരറ്റിനാകട്ടെ പവന് 58552 രൂപയും ഗ്രാമിന് 7319 രൂപയും നല്‍കണം.
രാജ്യാന്തര വിപണിയില്‍ സ്വർണ വിലയിലുണ്ടാകുന്ന കുതിപ്പാണ് കേരള വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ, യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ എന്നിവ തുടരുന്ന സാഹചര്യത്തില്‍ സ്വർണ വില അടുത്ത മൂന്ന് മാസത്തേക്ക് എങ്കിലും ഈ തലത്തില്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് പല സാമ്പത്തിക വിദഗ്ധരുടേയും പ്രവചനം.

താരിഫ് യുദ്ധം ഉയർത്തിവിട്ട ഭീഷണി, വിപണിയിലെ പ്രതിസന്ധി തുടങ്ങിയ വിവിധ ഘടകങ്ങള്‍ കാരണം ചൈനീസ് ഇൻഷുറർമാരിൽ നിന്നുള്‍പ്പെടെ സ്വർണത്തിന് വലിയ ഡിമാന്‍ഡാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹര്യത്തില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സ്വർണ്ണ വില ഔൺസിന് 3200 ഡോളറിൽ നിന്ന് 3,500 ഡോളറാലേക്ക് ഉയരുമെന്നാണ് സിറ്റി റിസർച്ച് (citi Reserch) പ്രവചിക്കുന്നത്.
യുഎസ് ഡോളർ സൂചിക 100-ന് താഴേക്ക് പോയതോടെ, സ്വർണം ആഗോള നിക്ഷേപകർക്ക് കൂടുതൽ ആകർഷകമായി മാറിയിരിക്കുന്നതാണ് വില മുന്നോട്ട് കുതിപ്പിക്കുന്നതിന്റെ പ്രധാന കാരണം. ട്രംപ് താരിവ് വ്യാപാര യുദ്ധ ഭീഷണി ശക്തമാക്കിയതും സുരക്ഷിത നിക്ഷേപമായി സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിപ്പിച്ചു. കൂടാതെ, സെൻട്രൽ ബാങ്കുകളുടെ സ്വർണ വാങ്ങലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ETFs) പുതിയ നിക്ഷേപവുമാണ് വില ഉയരാനുണ്ടായ മറ്റ് കാരണങ്ങള്‍.
ലാഭം ബുക്ക് ചെയ്യലും ഡോളറിന്റെ ചെറിയ തിരിച്ചുവരവും താൽക്കാലിക തിരുത്തലുകൾക്ക് കാരണമാകുമെന്നും ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എച്ച് ഡി എഫ് സി സെക്യൂരിറ്റീസിന്റെ ഒരു പഠനം വ്യക്തമാക്കുന്നത് സ്വർണവില 500 ഡോളറെങ്കിലും മുന്നോട്ട് കയറാൻ സാധാരണയായി 1700 ദിവസമാണ് എടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ കേവല 210 ദിവസം കൊണ്ട് സ്വർണ വിലയില്‍ 500 ഡോളറിന്റെ വർധനവുണ്ടായി.
എ എന്‍ സെഡ് ( Australia and New Zealand Banking Group ) ബാങ്കിന്റെ പ്രവചനം 2025 അവസാനത്തോടെ സ്വർണവില 3600 ഡോളറിലെത്തുമെന്നാണ്. എന്നാല്‍ ആരേയും ഞെട്ടിക്കുന്ന ഒരു പ്രവചനം നടത്തിയിരിക്കുന്നത് ഗോള്‍ഡ്മാന്‍ സാച്ചാണ്. 3700 ഡോളർ വരെയായി സാധാരണഗതിയില്‍ സ്വർണ വില ഉയർന്നേക്കാം. എന്നാല്‍ അങ്ങേയറ്റം മോശമായ സാഹചര്യത്തില്‍ ഇത് 4500 ഡോളർ വരെയായിരിക്കും.
ട്രോയ് ഔണ്‍സിന് 4500 ഡോളറിലേക്ക് സ്വർണ വില എത്തുകയാണെങ്കില്‍ പിന്നെ സാധാരണക്കാർ സ്വർണം വാങ്ങുന്നത് മറക്കുന്നതായിരിക്കും നല്ലത്. അന്താരാഷ്ട്ര വിപണയില്‍ സ്വർണ വില ഈ നിരക്കിലേക്ക് വരുമ്പോള്‍ ഇന്നത്തെ വിനിമയ നിരക്ക് വെച്ച് നോക്കുകയാണെങ്കില്‍ ഒരു ഗ്രാം സ്വർണത്തിന് ഏകദേശം 12400 രൂപ വെച്ച് നല്‍കേണ്ടി വരും. അതായത് പവന് ഒരു ലക്ഷത്തിനും മുകളില്‍.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നത്. സ്വർണ വിലയോടൊപ്പം തന്നെ ഡോളർ - രൂപ വിനിമയ നിരക്കിലെ വ്യത്യാസങ്ങളും ഇന്ത്യന്‍ വിപണിയിലെ സ്വർണ വിലയെ നേരിട്ട് ബാധിക്കും.












Click it and Unblock the Notifications