സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്
ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും പണപ്പെരുപ്പ ആശങ്ക ശക്തമാകുകയും ചെയ്തതോടെ ഇനിയും സ്വർണ വില ഇടിയാനുള്ള സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്നാൽ സ്വർണത്തിൻ്റെ സുരക്ഷിതനിക്ഷേപ പദവി നഷ്ടമാകില്ലെന്നും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം കുതിപ്പ് തുടരുമെന്നാണ് മറ്റ് ചിലർ പങ്കുവെയ്ക്കുന്നത്. എഡ്വേർഡ് ലീയുടെ നേതൃത്വത്തിലുള്ള അനലിസ്റ്റുകൾ തങ്ങളുടെ പുതിയ റിപ്പോർട്ടിൽ, സ്വർണത്തിൻ്റെ ദീർഘകാലമുന്നേറ്റം ആവർത്തിച്ചു. കുറഞ്ഞ പലിശനിരക്ക്, കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയാണ് 2025-ലെ കുതിപ്പിന് കാരണമായ ഘടകങ്ങൾ. ഈ സാഹചര്യങ്ങൾ തുടർന്നും സ്വർണ വില ഉയർത്തുമെന്നാണ് പ്രവചനം.
പശ്ചിമേഷ്യൻ സംഘർഷങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണവില 15% അധികം ഇടിഞ്ഞു. നിലവിൽ ഒരു ഔൺസിന് ഏകദേശം 4,500 ഡോളറിലാണ് വ്യാപാരം. ജനുവരിയിലെ റെക്കോർഡ് നിലവാരമായ 5,600-ൽ നിന്ന് അഞ്ചിലൊന്ന് കുറവാണ് ഇത്. ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിനുണ്ടായിരുന്ന ആകർഷകത്വം ബോണ്ടുകളും കറൻസികളും പോലുള്ള മറ്റ് ആസ്തികൾ കുറച്ചു. ഉയർന്ന ഊർജ്ജവില, പലിശനിരക്ക് കുറക്കാനുള്ള നിക്ഷേപകരുടെ പ്രതീക്ഷകളെ മാറ്റിമറിക്കുകയും സുരക്ഷിത മൂലധനം സ്വർണ്ണത്തിൽ നിന്ന് യുഎസ് ഡോളറിലേക്ക് മാറുകയും ചെയ്തു.

എന്നാൽ സ്വർണത്തിൻ്റെ ഇടിവ് ഹ്രസ്വകാലത്തേക്ക് മാത്രമാണെന്നാണ് വെൽസ് ഫാർഗോയിലെ വിദഗ്ധർ പറയുന്നത്. ഈ വർഷാവസാനത്തോടെ പണപ്പെരുപ്പ സമ്മർദ്ദം കുറയുമെന്നും അതുകൊണ്ട് തന്നെ സ്വർണ്ണം വാങ്ങുന്നവർക്ക് ഇത് ഒരു "തന്ത്രപരമായ അവസരം" നൽകുമെന്നും അവർ വിലയിരുത്തുന്നു. ഈ വർഷം അവസാനത്തോടെ ഒരു ഔൺസിന് 6,100 മുതൽ 6,300 ഡോളർ വരെ വില ഉയരുമെന്നാണ് ഇവർ പ്രവചിക്കുന്നത്, ഇത് നിലവിലെ നിലവാരത്തിൽ നിന്ന് 35%-40% വർദ്ധനവാണ്. നേരത്തേ 4,500-4,700നെ ഡോളർ എന്നായിരുന്നു ബാങ്കിൻ്റെ പ്രവചനം.
'താരിഫുകളും നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതടക്കമുള്ള വേഗത്തിലുള്ള നടപടികൾ സ്വർണത്തെ മുന്നോട്ട് നയിക്കുമെന്നും സ്വർണത്തിൻ്റെ ആവശ്യകത ഉയർത്തുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. "കുറഞ്ഞ ഹ്രസ്വകാല പലിശനിരക്കുള്ള സാധ്യതയും, വേഗത്തിലാക്കുന്ന നയപരമായ അപ്രതീക്ഷിത സംഭവങ്ങൾക്കെതിരെ ഹെഡ്ജ് ചെയ്യാനുള്ള സ്വർണത്തിൻ്റെ കഴിവുമാണ് തങ്ങളുടെ ഉയർന്ന പ്രവചനങ്ങൾക്ക് പിന്നിലെന്ന് ബാങ്ക് ആവർത്തിച്ചു.അതേസമയം സ്വർണ്ണത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ഏക വലിയ ബാങ്ക് വെൽസ് ഫാർഗോ മാത്രമല്ല. ജെപി മോർഗൻ, യുബിഎസ് എന്നിവയുൾപ്പെടെ മറ്റ് നിരവധി ബാങ്കുകളും 6,000-6,300 പരിധിയിൽ സ്വർണ്ണവില എത്തുമെന്നാണ് പ്രവചിച്ചത്.
കേരളത്തിലും വില ഉയരും
ആഗോള വിപണിയിൽ സ്വർണ വില ഉയർന്നാൽ സ്വാഭാവികമായും കേരളത്തിലെ വിലയിലും പ്രതിഫലിക്കും. അതായത് ഔണ്‍സിന് വില 6300 ഡോളറായാൽ കേരളത്തിൽ 22 കാരറ്റ് ഒരു പവൻ വില 1.50 ലക്ഷമാകും. ഗ്രാം വില 18000 കടക്കും. അതായത് നിലവിൽ 1.08 ലക്ഷമാണ് പവൻ വില. ഏകദേശം 42,000 രൂപയോളം പവന് ഉയരുമെന്ന് സാരം.
-
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണം എങ്ങനെ വ്യാപാരം ചെയ്യണം? വിലയിടിവ് തുടരുമോ? -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
'സ്വർണം ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഇനി വാങ്ങാനേ നിങ്ങൾ പോകില്ല';നിക്ഷേപകർക്ക് മുന്നറിയിപ്പ് -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന്












Click it and Unblock the Notifications