സ്വർണവില 80,000 ആകുമെന്ന് കാത്തിരിക്കുകയാണോ? നടക്കുന്നത് മറ്റൊരു ട്വിസ്റ്റ്,പക്ഷെ സമയമെടുക്കും

2025 ലാണ് സ്വർണവിലയിൽ ഏറ്റവും വലിയ കുതിച്ചുച്ചാട്ടം ഉണ്ടായത്. 1979 ന് ശേഷം ആദ്യമായി വിലയിൽ 64 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തി. അതിൻ്റെ തുടർച്ച എന്ന നിലയിലുള്ള കുതിപ്പാണ് 2026 ൻ്റെ തുടക്കത്തിലും സ്വർണവിലയിൽ സംഭവിച്ചത്. ജനുവരിയിൽ ആദ്യമായി സ്വർണവില ഔണ്‍സിന് 5595 ഡോളർ തൊട്ടു. എന്നാൽ പിന്നീട് സ്വർണവില തകരുന്നതായിരുന്നു കാഴ്ച. പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വിലയിലെ വർധനവുമെല്ലാം വിലയെ താഴേക്ക് നയിച്ചു.

നിലവിൽ രാജ്യാന്തര വിപണിയിൽ 4168 ഡോളറിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഈ വർഷം ഇനിയും സ്വർണം താഴുമോ അതോ വർഷാവസാനത്തോടെ കുതിക്കുമോയെന്നത് മാത്രമാണ് ആഭണപ്രേമികളും നിക്ഷേപകരുമെല്ലാം ഉറ്റുനോക്കുന്നത്.

goldrateto-4

നിലവിൽ സ്വർണവിലയുടെ കുതിപ്പിന് തടയിടുന്നത് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പണപ്പെരുപ്പവും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമോയെന്നുള്ള ഭീതിയുമാണ്. ക്രൂഡ് ഓയിൽ വില കത്തിക്കയറിയാണ് പണപ്പെരുപ്പത്തിന് കാരണമായത്.കണക്കുകൾ ആശങ്കപ്പെടുത്തിയതോടെ സപ്റ്റംബറിൽ ഫെഡ് റിസർവ് പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് ഉയർത്തിയിരുന്നു. അന്ന് പക്ഷെ സ്വർണം പ്രതീക്ഷിച്ചത്ര തകർന്നില്ല, പിടിച്ചുനിന്നു. നേരിയ ഇടിവ് മാത്രമാണ് വിലയിൽ സംഭവിച്ചത്. പിന്നീട് തിരിച്ചുകയറുന്ന സാഹചര്യവും ഉണ്ടായി.

എന്നാൽ വീണ്ടും ഒരു പലിശ നിരക്ക് വർധനവിനുള്ള സാഹചര്യം ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന യു.എസ് തൊഴിൽ കണക്കുകൾ ഒക്ടോബറിൽ പലിശ നിരക്ക് കൂട്ടാനുള്ള സാധ്യതകളെ റദ്ദ് ചെയ്തിട്ടുണ്ട്. 80,000 തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷിക്കപ്പെട്ടെങ്കിലും വെറും 29,000 തൊഴിലുകൾ മാത്രമാണ് കഴിഞ്ഞ മാസം സൃഷ്ടിക്കപ്പെട്ടതെന്നും തൊഴിലില്ലായ്മ നിരക്ക അധികമാണെന്നുമാണ് കണക്കുകൾ വ്യക്തമാക്കിയത്. ഈ സമയത്ത് നിരക്ക് ഉയർത്തുന്നത് പ്രതിസന്ധിയാകും. അതാണ് യു.എസ് ഫെഡിനെ പിന്നോട്ടടിക്കുന്നത്.

എന്നാൽ ഡിസംബറിൽ നിരക്ക് ഉയർത്താനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പലിശപ്പേടിക്കിടെ ഡോളർ മൂല്യവും സർക്കാർ കടപത്രങ്ങളുടെ വരുമാനവും ഉയർന്ന് നിൽക്കുകയാണ്. 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് 5 വർഷത്തെ ട്രഷറി യീൽഡ്. ഡോളറും ട്രഷറി യീൽഡും ഉയർന്നാൽ പലിശ നൽകാത്തെ സ്വർണത്തെ ഉപേക്ഷിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. ഡിമാൻ്റ് കുറയുന്നത് വില കുറയാൻ കാരണമാകും. ഇതാണ് ഇപ്പോൾ വിലയിൽ സംഭവിക്കുന്നത്.

ഇങ്ങനെയൊക്കെ ആണെങ്കിലും സ്വർണത്തെ പൂർണമായും നിക്ഷേപകർ കൈവിടില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത 12 മാസത്തിനുള്ളിൽ സ്വർണം തിരിച്ചുകയറുമെന്നും ഔണ്‍സിന് 5013 ഡോളർ ആകുമെന്നും ലണ്ടൻ ബ്യുള്യൻ മാർക്കറ്റ് അസോസിയേഷൻ (എൽബിഎംഎ) ചൂണ്ടിക്കാട്ടി. ഒരു വർഷം മുൻപ് ഇവർ പ്രവചിച്ചത് ഈ വർഷം അവസാനത്തോടെ സ്വർണവില ഔണ്‍സിന് 4980 ഡോളർ ആകുമെന്നാണ്.

കേരളത്തിലും സ്വർണവില ഉയരും

ആഗോള സ്വർണവില ഉയർന്നാൽ കേരളത്തിലും വില വർധനവിന് കാരണമാകും. രാജ്യാന്തര വില 4180 ഡോളറിലെത്തിയപ്പോൾ കേരളത്തിൽ ഒരു പവന് 1.09 ലക്ഷമാണ് വില. അപ്പോൾ 5013 ഡോളറിലേക്ക് വില ഉയർന്നാൽ കേരളത്തി പവൻ വില 1.31 ലക്ഷം രൂപ വരെയാകാം.

2026 ഓടെ തന്നെ സ്വർണവില ഔണ്‍സിന് 6000 ത്തിന് മുകളിലും കേരളത്തിൽ 2 ലക്ഷത്തിന് മുകളിലും എന്നുള്ള പ്രവചനങ്ങൾ വന്നിടത്താണ് അടുത്ത വർഷവും സ്വർണം 5000 ഡോളർ പരിസരത്ത് തുടരുമെന്നുള്ള പ്രവചനങ്ങൾ വരുന്നത്. അതുകൊണ്ട് തന്നെ സ്വർണവില കുതിക്കുമെങ്കിലും അതിന് വേഗം കുറവായിരിക്കുമെന്ന് തന്നെയാണ് ആഭരണപ്രേമികളുടെ ഇപ്പോഴത്തെ ആശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma