സ്വർണ വില 50,000 ഒക്കെ പ്രതീക്ഷിക്കുന്നത് മണ്ടത്തരം; പവൻ വില 1.60 ലക്ഷത്തിലേക്ക്..പ്രവചനം
തുടർച്ചയായ ആറ് ദിവസത്തെ ഇടിവിന് ശേഷം ഫെബ്രുവരി 7 ന് സ്വർണ വില വീണ്ടും ഉയർന്നു. . ആഗോള അനിശ്ചിതത്വങ്ങൾക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർന്നതാണ് ആഗോള വിപണിയിൽ വില ഉയരാൻ കാരണമായത്. ദുർബലമായ യുഎസ് ഡോളർ, വിലയിലെ വലിയ ഇടിവിന് ശേഷമുള്ള വാങ്ങൽ താൽപ്പര്യം എന്നിവയാണ് ഈ മുന്നേറ്റത്തിന് ആക്കം കൂട്ടിയത്. കഴിഞ്ഞ ദിവസം സ്പോട്ട് ഗോൾഡ് 3-4% വരെ നേട്ടവും രേഖപ്പെടുത്തി.
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും സ്വർണത്തിന് കരുത്ത് നൽകി. ഒമാനിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ താൽക്കാലികാശ്വാസം നൽകിയെങ്കിലും വ്യാപകമായ അപകടസാധ്യതകൾ പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല. യുഎസ് സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യസൂചനകളും മഞ്ഞലോഹത്തിന് അനുകൂലമായി. ദുർബലമായ തൊഴിൽ ഡാറ്റ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് ഊന്നൽ നൽകി. ഇത് യഥാർത്ഥ വരുമാനം കുറയ്ക്കുകയും, മൂല്യമില്ലാത്ത ആസ്തിയെന്ന നിലയിൽ സ്വർണ്ണത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ സാഹചര്യത്തിൽ ആഗോള പ്രവണതകളും രൂപയുടെ മൂല്യവുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇന്നലെ രൂപയുടെ മൂല്യം ഇടിഞ്ഞു. സ്വർണ വില കുതിക്കുകയും ചെയ്തു. കേരളത്തിൽ ഇന്നലെ ഗ്രാമിന് 265 രൂപ കൂടി 14,355 രൂപയിലെത്തി. പവൻ വില 2,120 രൂപ വർധിച്ച് 1,14,840 രൂപയുമായി.
സ്വർണം ഇനിയും ഉയരും
2026 അവസാനത്തോടെ സ്വർണവില ഒരു ഔൺസിന് 6,300 ഡോളറാകും എന്നാണ് ജെപി മോർഗന്റെ പ്രവചനം. മറ്റ് ആഗോള ബാങ്കുകളും സമാനമായ ശുഭാപ്തിവിശ്വാസം പങ്കുവെയ്ക്കുന്നത്. നേരത്തേ 5000 ഡോളർ പ്രവചിച്ചിരുന്ന യുബിഎസ് തങ്ങളുടെ വില ലക്ഷ്യം ഉയർത്തി. 6,200 ഡോളറായി വില ഉയരുമെന്നാണ് പ്രവചനം. ശക്തമായ നിക്ഷേപ ആവശ്യകത സ്വർണത്തിൻ്റെ വില അപ്രതീക്ഷിതായ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് ഇവർ പറയുന്നത്. അതേസമയം യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം 2026 അവസാനത്തോടെ വില 5,900 ഡോളറായി കുറയാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല.
യുബിഎസ് രണ്ട് സാധ്യതകൾ മുന്നോട്ട് വെക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായ സംഘർഷങ്ങൾ വർദ്ധിച്ചാൽ സ്വർണ്ണം 7,200 ഡോളർ വരെ വില ഉയരാനും ഫെഡറൽ റിസർവ് കർശന നിലപാട് സ്വീകരിച്ചാൽ 4,600 ഡോളർ വരെ വില ഇടിയാനും സാധ്യതയുണ്ടെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ ഡ്യൂഷെ ബാങ്ക് 2026ൽ സ്വർണത്തിന് 6,000 ഡോളർ വരെ പ്രവചിക്കുന്നുണ്ട്, നിക്ഷേപക താൽപ്പര്യം ഇപ്പോഴും ഉയർന്ന് നിൽക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി
ബ്രോക്കറേജുകളിൽ ഏറ്റവും യാഥാസ്ഥിതികമായ വിലയിരുത്തൽ വെഞ്ചുറയുടേതാണ്. 2026-ലേക്കുള്ള അവരുടെ ലക്ഷ്യം ഒരു ഔൺസിന് 5,645 ഡോളറാണ്. 5,645 ഡോളറിന്റെ 'ഫ്യൂച്ചേഴ്‌സ്' റെക്കോർഡ് മറികടക്കാൻ സാധ്യതയുണ്ടെന്നാണ് ഇവർ പറയുന്നത്.
കേരളത്തിൽ ഒരു പവന് എത്രയാകും
കഴിഞ്ഞ ആറ് ദിവസത്തിനിടെ മൊത്തത്തിൽ 5,000-6,000 രൂപയുടെ കുറവായിരുന്നു കേരളത്തിൽ രേഖപ്പെടുത്തിയത്. ഫെബ്രുവരി ഒന്നിന് 1,17,760 രൂപയായിരുന്ന വില രണ്ടിന് രാവിലെ 1,11,120 രൂപയായി കുത്തനെ ഇടിഞ്ഞു. വൈകുന്നേരം 1,09,920 രൂപയിലേക്ക് വീണ്ടും താഴ്ന്നെങ്കിലും, രാത്രിയോടെ 1,12,320 രൂപയായി ഭാഗികമായി വർദ്ധിച്ചു. ഫെബ്രുവരി മൂന്നിന് രാവിലെ 1,11,280 രൂപയിൽ തുടങ്ങിയ സ്വർണം വൈകുന്നേരം 1,12,880 രൂപയായി നേരിയ തോതിൽ ഉയർന്നു. ഫെബ്രുവരി നാലിന് ശക്തമായൊരു കുതിച്ചുചാട്ടമാണ് വിലയിൽ രേഖപ്പെടുത്തിയത്, രാവിലെ 1,17,720 രൂപയിലെത്തി , വൈകുന്നേരം 1,16,920 വീണ്ടും രൂപയായി നേരിയ തോതിൽ കുറഞ്ഞു. അഞ്ചിന് പക്ഷെ വില കൂപ്പുകുത്തി,പവൻ നിരക്ക് 1,13,240 രൂപയായി. ആറാം തീയതി രാവിലെ 1,11,720 രൂപയും വൈകുന്നേരം 1,12,720 രൂപയുമാണ് വിലയിൽ രേഖപ്പെടുത്തിയത്.
ആഗോള വിപണിയിൽ വില ഉയർന്നാൽ കേരളത്തിലുെ സ്വർണ വില കുതികും. 6300 ഡോളർ ഔണ്സിന് ആയാൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1.46 ലക്ഷമാകും. 10 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർന്നാൽ പവന് മിനിമം 1.60 ലക്ഷം വരും.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications