Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഓണത്തിന് പറപറക്കും? പൊന്ന് തൊടാൻ പോലും കഴിയില്ലേ, എന്താണ് സംഭവിക്കുക?

ആഗോള സാമ്പത്തിക സൂചകങ്ങളും കേന്ദ്ര ബാങ്കുകളുടെ നയങ്ങളും മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസ് കടുംപിടത്തവും തീരുവയുമാണ് ഇപ്പോൾ സ്വർണ വില പൊള്ളിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേലുള്ള ഉയർന്ന ഇറക്കുമതി തീരുവയിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്. ഇതോടെ വരും ദിവസങ്ങളിലും സ്വർണ വില കുത്തനെ ഉയരുമോ അതോ മറ്റെന്തെങ്കിലും ആശ്വസ വാർത്തകൾ വിപണിയിൽ നിന്നും ഉണ്ടാകുമോയെന്നാണ് സ്വർണപ്രേമികൾ ഉറ്റുനോക്കുന്നത്. അതിനിടെ സപ്റ്റംബറിലെ സ്വർണവില സംബന്ധിച്ചുള്ള ചില പ്രവചനങ്ങൾ വിദഗ്ധും നടത്തുന്നുണ്ട്. വിശദമായി നോക്കാം

സ്വർണവിലയിൽ അടുത്തയാഴ്ച ഏകീകരണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. യുഎസ് ഭവന മേഖലയിലെ കണക്കുകൾ, യുകെയിലെയും യൂറോസോണിലെയും ഉപഭോക്തൃ വില വിവരങ്ങൾ, പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ താൽക്കാലിക പിഎംഐ എന്നിവ അടിസ്ഥാനപ്പെടുത്തിയാകും സ്വർണ വിലയിലും ഉയർച്ച താഴ്ചകൾ രേഖപ്പെടുത്തുക.

goldnew-1755

യുഎസ് കേന്ദ്രബാങ്കിന്റെ നിലപാടാണ് പ്രധാനമായും നിക്ഷേപകർ ഉറ്റുനോക്കുന്നത്. സപ്റ്റംബറിൽ നടക്കുന്ന യോഗത്തിൽ ഫെഡറർ റിസർ്വ്വ് പലിശ നിരക്ക് കുറച്ചാൽ സ്വർണ വില വീണ്ടും റോക്കറ്റ് ഉയരം തൊടും. ഇനി അതല്ല മറിച്ചാണെങ്കിൽ യുഎസ് ഡോളർ വീണ്ടും കരുത്താർജ്ജിക്കുകയും സ്വർണ വില കുറയുകയും ചെയ്തേക്കാം.

'അടുത്തയാഴ്ച സ്വർണ്ണവിലയിൽ ഏകീകരണമോ തിരുത്തലോ ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം, യുഎസ് മാക്രോ ഇക്കണോമിക് ഡാറ്റയും പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച ഫെഡറൽ റിസർവിന്റെ അടുത്ത മാസത്തെ യോഗവുമാണ് ഇപ്പോൾ പ്രധാന ശ്രദ്ധാകേന്ദ്രം', ജെഎം ഫിനാൻഷ്യൽ സർവീസസിലെ ഇബിജി - കമ്മോഡിറ്റി & കറൻസി റിസർച്ച് വൈസ് പ്രസിഡന്റ് പ്രണവ് മെർ അഭിപ്രായപ്പെട്ടു.

സ്വർണവില ഇങ്ങനെ

ഓഗസ്റ്റ് 17-ലെ കണക്കനുസരിച്ച്, 24 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് 1,01,180 രൂപയും 100 ഗ്രാമിന് 10,11,800 രൂപയുമാണ് വില. അതേസമയം, 22 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് 92,750 രൂപയും 100 ഗ്രാമിന് ₹9,27,500 രൂപയും രേഖപ്പെടുത്തി.

ഓഗസ്റ്റ് 9 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ഇന്ത്യയിലെ സ്വർണവില ആറ് തവണ കുറഞ്ഞു. മറ്റ് ദിവസങ്ങളിൽ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയില്ല.

ഈ വർഷം രണ്ടാം പാദത്തിൽ ചൈനയുടെ സ്വർണ്ണ ഇറക്കുമതി 250 ടണ്ണായി കുറഞ്ഞു, ഇത് 2024-ലെ അളവിനേക്കാൾ 18% കുറവാണ്. കൂടാതെ, 2025-ന്റെ ആദ്യ പകുതിയിൽ ഇറക്കുമതി 323 ടണ്ണായിരുന്നു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 62% ഇടിവ് രേഖപ്പെടുത്തി. ഇത് മൊത്തവ്യാപാര മേഖലയിലെ ദുർബലമായ ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്.രേഖപ്പെടുത്തിയിരിക്കുന്നത്.

കോമക്‌സ് സ്വർണത്തിന് 3,510 ഡോളറാണ് നിലവിൽ വില. ഈ നിലവാരം ഭേദിച്ച് മുന്നേറുകയാണെങ്കിൽ രാജ്യാന്തര വിപണിയിൽ സ്വർണവില 3,640 ആയിരിക്കും. മറിച്ചാണെങ്കിൽ, 3,280 ഡോളറിലേക്ക് സ്വർണവില വീണേക്കും അതേസമയം, വെള്ളി 36.800-നും 41.500-നും ഇടയിലുള്ള ഒ‌പരിധിയിൽ തുടരുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ വിപണിയിൽ, സ്വർണത്തിന് അടുത്തയാഴ്ച 96,600 രൂപയ്ക്കും 1,03,500 രൂപയ്ക്കും ഇടയിൽ വ്യാപാരം നടക്കാൻ സാധ്യതയുണ്ട്. വെള്ളിയുടെ കാര്യത്തിൽ 1,08,900 രൂപയ്ക്കും 1,18,000 രൂപയ്ക്കും ഇടയിലായിരിക്കും വിലനിലവാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+