സ്വർണ വില പിടിവിട്ട് പറക്കും..ഒറ്റയടിക്ക് പവൻ വില അരലക്ഷത്തിന് മുകളിലേക്ക്..പ്രവചനം തിരുത്തി വിദഗ്ധർ
ഭൗമരാഷ്ട്രീയ, സാമ്പത്തിക അപകടസാധ്യതകൾ വിപണിയെ അസ്വസ്ഥമാക്കിയതോടെ സ്വർണ്ണവില ഇന്ന് 5,092.70 ഡോളർ എന്ന റെക്കോർഡിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം 64 ശതമാനം വർധിച്ച സ്വർണ വില ജനവരിയിൽ മാത്രം 17 ശതമാനമാണ് ഉയർന്നത്. ഇനി എങ്ങോട്ട് എന്നാണ് പ്രധാന ചോദ്യം. വില കുതിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ആവർത്തിക്കുന്നത്.
ഈ വർഷം സ്വർണ്ണവില 7,150 ഡോളർ വരെ ഉയരാം എന്നാണ് ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA) സർവേ പ്രവചിക്കുന്നത്. ഗോൾഡ്മാൻ സാച്ച്സ് 2026 ഡിസംബറിലെ സ്വർണ്ണവില പ്രവചനം 4,900-ൽ നിന്ന് 5,400 ഡോളറായി ഉയർത്തിയിട്ടുണ്ട്. പ്രമുഖ അനലിസ്റ്റ് റോസ് നോർമൻ പറയുന്നത് ഈ വർഷം സ്വർണ്ണം 6,400 ഡോളർ വരെ ഉയരുമെന്നും ശരാശരി 5,375 ഡോളറായിരിക്കുമെന്നുമാണ്.

യുഎസ്-നാറ്റോ ഗ്രീൻലാൻഡ് തർക്കങ്ങൾ, താരിഫ് അനിശ്ചിതത്വം, ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സംശയങ്ങൾ തുടങ്ങിയ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളാണ് സ്വർണ്ണത്തിന്റെ സമീപകാല മുന്നേറ്റത്തിന് പ്രധാന കാരണം.2025 ൽ കേന്ദ്രബാങ്കുകളുടെ സ്വർണ്ണ വാങ്ങൽ വിലയെ വലിയ തോതിൽ ,സ്വാധീനിച്ചിരുന്നു. സ്വർണ്ണവാങ്ങൽ ഈ വർഷവും ശക്തമായി തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ബാങ്കുകൾ ഡോളറിനോടുള്ള ആശ്രയത്വം കുറയ്ക്കാൻ ശ്രമിക്കുന്നതാണ് സ്വർണ്ണവില വർദ്ധനവിന് കാരണമെന്ന് റോസ് നോർമൻ ചൂണ്ടിക്കാട്ടി. യുഎസ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണ്ണം അടിസ്ഥാനമാക്കിയുള്ള ഇടിഎഫ് നിക്ഷേപ ഒഴുക്കും വിലയെ സ്വാധീനിക്കുന്നുണ്ട്.
2025-ൽ വടക്കേ അമേരിക്കൻ ഫണ്ടുകളുടെ നേതൃത്വത്തിൽ സ്വർണ്ണ ഇടിഎഫുകളിലേക്ക് റെക്കോർഡ് നിക്ഷേപമാണ് ഒഴുകിയെത്തിയതെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ ഡാറ്റ പറയുന്നത്. വാർഷിക നിക്ഷേപം 89 ബില്യൺ ഡോളറായിരുന്നു. ഉയർന്ന വില കാരണം ആഭരണങ്ങളുടെ ആവശ്യകത കുറഞ്ഞെങ്കിലും ഇന്ത്യ പോലുള്ള പ്രധാന വിപണികളിൽ ചെറിയ ബാറുകൾക്കും നാണയങ്ങൾക്കും വലിയ ഡിമാൻ്റ് ആണ് ഉള്ളത്. മാത്രമല്ല. യൂറോപ്പിലും സമാനമായ രീതിയിൽ ബാറുകളും നാണയങ്ങളും വാങ്ങുന്നത് വർധിക്കുന്നുണ്ട്.
സ്വർണ വില കുറയണമെങ്കിൽ യുഎസ് പലിശനിരക്ക് കുറയ്ക്കുമെന്നുള്ള പ്രതീക്ഷകൾ ഇടിയണം. ഓഹരികളിലെ മാർജിൻ കോളുകൾ, ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയും സ്വർണ വിലയിലെ ഇടിവിനെ സ്വാധീനിക്കാം. ഇങ്ങനെയൊക്കെ ആണെങ്കിലും വിലയിലുണ്ടാകുന്ന ഏത് ഇടിവും ഹ്രസ്വകാലത്തേക്കും. ഈ തിരുത്തലുകൾ നിക്ഷേപകരെ സംബന്ധിച്ച് വാങ്ങാനുള്ള അവസരമായിരിക്കും.
-
വെള്ളി വാങ്ങിവെച്ചവര്‍ക്ക് കോളടിച്ചു..! ഇന്ന് വിറ്റാല്‍ ലാഭം മാത്രം 1.44 ലക്ഷം രൂപ -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ആരും ജ്വല്ലറിയിലേക്ക് പോകുന്നില്ല.. ആഭരണവും വേണ്ട; പക്ഷെ സ്വര്‍ണത്തിന് ഇപ്പോഴും ഡിമാന്‍ഡ് തന്നെ -
അക്ഷയ തൃതീയയ്ക്ക് ജ്വല്ലറിയില്‍ പോകണമെന്നില്ല; സ്വര്‍ണം വാങ്ങാന്‍ വേറെയുമുണ്ട് ഓപ്ഷന് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
കടലിന്റെ അടിത്തട്ടില്‍ 'സ്വര്‍ണ ഫാക്ടറി', പുതിയ കണ്ടെത്തല്‍; ഖനനം സാധ്യമാകുമോ? -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ സമയം ഏത്? മുഹൂർത്തം വിശദമായി അറിയാം











Click it and Unblock the Notifications