സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും?
സ്വർണ വിലയിലെ വലിയ ഇടിവിൽ അന്തിച്ച് നിൽക്കുകയാണ് നിക്ഷേപകർ. യുദ്ധ സാഹചര്യത്തിൽ വില കത്തിക്കയറുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ വലിയ നിക്ഷേപം നടത്തിയവരിൽ പലരും വില തുടരെ തുടരെ ഇടിയുന്നതോടെ സ്വർണത്തെ പൂർണമായും കൈയ്യൊഴിയുകയാണ്. ലാഭമെടുപ്പ് ശക്തമായതും സ്വർണ വിലയിലെ ഇടിവിന് ശക്തിപകരുന്നുണ്ട്.
അതേസമയം ഇറാനിലെ നിലവിലെ യുദ്ധത്തിന് വ്യക്തമായൊരു അന്ത്യം കാണാത്ത സാഹചര്യത്തിൽ, സ്വർണ നിക്ഷേപകർക്ക് വിപണിയിൽ കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഊർജ്ജ വിലയിലുണ്ടായ വർദ്ധനവ് പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്. ഇത് സെൻട്രൽ ബാങ്കുകളെ പണലഭ്യത ലഘൂകരിക്കുന്ന നടപടികളിൽ നിന്ന് പിൻതിരിപ്പിച്ചേക്കും. ഇത് സ്വർണത്തിനുള്ള പെരുമ നഷ്ടപ്പെടുന്നതിന് കാരണമാകും.

മധ്യേഷ്യയിൽ എന്ത് സംഭവിക്കുന്നു എന്നതിനെയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നാൽ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ എന്നതിനെയും ആശ്രയിച്ചിരിക്കും ഇനി എല്ലാം എന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. നാറ്റിക്സിസിലെ പ്രെഷ്യസ് മെറ്റൽസ് അനലിസ്റ്റ് ബെർണാഡ് ദഹ്ദ തൻ്റെ ഏറ്റവും പുതിയ പ്രെഷ്യസ് മെറ്റൽസ് കുറിപ്പിൽ, ഇറാനുമായുള്ള യുദ്ധം എങ്ങനെ പുരോഗമിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4500 ഡോളറിൽ താഴെയാണ് സ്വർണ വ്യാപാരം നടക്കുന്നത്.വില ഇനിയും താഴേക്ക് വീഴാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഊർജ്ജ ആസ്തികൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും യുദ്ധം നീണ്ടുപോകുകയും ചെയ്താൽ, സ്വർണവില ഒരു ഔൺസിന് 4,000 ഡോളറിന്റെ താഴ്ന്ന നിലയിലെത്താൻ സാധ്യതയുണ്ട്. കാരണം ഇത്തരം സാഹചര്യത്തിൽ, സ്ഥിരമായ ഊർജ്ജ വിലകൾ കണക്കിലെടുത്ത് ഫെഡിനും പലിശ നിരക്ക് വർദ്ധിപ്പിക്കേണ്ടി വരും', അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, സ്വർcത്തിന്റെ ദീർഘകാല പ്രവണത ഒരു ഔൺസിന് 4,000 ഡോളറിന്റെ താഴെയായിരിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിനുള്ള നാശനഷ്ടങ്ങൾ പരിമിതമാണെങ്കിൽ, എണ്ണവില വേഗത്തിൽ യുദ്ധത്തിനു മുമ്പുള്ള നിലകളിലേക്ക് തിരിച്ചെത്തിയാൽ, സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നതിൽ കൂടുതൽ താല്പര്യം കാണിച്ചേക്കാം. ഇത് ക്രമേണ സ്വർണത്തെ 5,000 ഡോളറിന് മുകളിൽ സ്ഥിരമായ നിലകളിലേക്ക് തിരികെ എത്തിച്ചേക്കാം."
സമീപകാലത്ത് സ്വർണം ചില പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഈ അമൂല്യ ലോഹത്തിൽ തങ്ങൾ ശുഭാപ്തിവിശ്വാസികളാണെന്ന് വിശകലന വിദഗ്ധർ പറയുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ ഭൗമരാഷ്ട്രീയപരമായ പ്രക്ഷുബ്ധതയും വർദ്ധിച്ചുവരുന്ന സർക്കാർ കടവും കാരണം അഭൂതപൂർവമായ അനിശ്ചിതത്വം നേരിടുന്നത് തുടരുന്നതിനാൽ, വർഷത്തിന്റെ തുടക്കത്തിൽ നിക്ഷേപകർ സ്വർണം വാങ്ങാൻ ഉണ്ടായ സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് സാക്സോ ബാങ്കിലെ ഹെഡ് ഓഫ് കമ്മോഡിറ്റി സ്ട്രാറ്റജിസ്റ്റ് ഒലെ ഹാൻസൻ. നിക്ഷേപകർക്ക് വീണ്ടും താല്പര്യമുണ്ടാകണമെങ്കിൽ നിലവിലെ പ്രിയം കുറയണം, അദ്ദേഹം പറഞ്ഞു. സാങ്കേതികപരമായ ബുദ്ധിമുട്ടുകൾക്കൊപ്പം, ഊർജ്ജ വില വർധിക്കുന്നതിലൂടെയുണ്ടാകുന്ന വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ ഭീഷണിയാണ് യുദ്ധത്തിനിടയിലും സ്വർണ്ണം ഒരു സുരക്ഷിത താവളമായി പെരുമാറാത്തതിന്റെ പ്രധാന കാരണം എന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
കേരളത്തിലെ വില
ഔണ്‍സ് വില 4000 ഡോളറിന് താഴെ എത്തിയാൽ കേരളത്തിൽ ഒരു ഗ്രാം സ്വർണ വില 12300 ന് അടുത്തോ അതിന് താഴേക്കോ എത്താം. പവൻ വില ഒരു ലക്ഷത്തിന് താഴെയാകും. യുദ്ധത്തിനിടയിലും ഇത്രയും വലിയൊരു ഇടിവ് സംഭവിച്ചാൽ സ്വർണ വിലയിലുണ്ടാകുന്ന വലിയ ട്വിസ്റ്റായിരിക്കും അത്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട് -
തിരിച്ചുവരവിന് ശ്രമിച്ച് സ്വര്‍ണം... ഒന്നും ചെയ്യാനാകാതെ വെള്ളി; 2025 ലെ കുതിപ്പൊക്കെ വെറുതയായോ? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
7000 രൂപ കുറഞ്ഞ് സ്വര്‍ണം, 20000 രൂപയിടിഞ്ഞ് വെള്ളി; സ്വര്‍ണവും വെള്ളിയും ഇപ്പോള്‍ തന്നെ വാങ്ങണോ? -
സ്വര്‍ണ പണയ വായ്പയ്ക്ക് ഇന്ത്യയില്‍ ആളുണ്ട്; കണ്ണുവെച്ച് ആഗോള കമ്പനികള്‍, ഓഹരികള്‍ വാങ്ങുന്നു -
20 ദിവസത്തിനുള്ളില്‍ 20 പുതിയ ഷോറൂമുകള്‍; വമ്പന്‍ പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
സ്വര്‍ണവില മൂന്നുവട്ടം കുറഞ്ഞു; പവന് ഇന്നു മാത്രം 5240 രൂപ വീണു, ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇതാണ് -
പഴയ സ്വർണം വിൽക്കാനുണ്ടോ? വാങ്ങാനാകാതെ ജ്വല്ലറികൾ, സ്വർണവില കുറഞ്ഞിട്ടും പുതിയ പ്രതിസന്ധി -
സ്വർണ വില ദുബായിലും കുത്തനെ ഇടിഞ്ഞു; പവന് കേരളത്തിലേതിനേക്കാൾ കുറവ്..ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ












Click it and Unblock the Notifications