സ്വർണവില മുകളിലേക്ക്; പവന് 13,000 രൂപ കൂടി 1.37 ലക്ഷമാകും..ഗ്രാം വില 15,000ത്തിന് മുകളിലും, പ്രവചനം

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. രാജ്യാന്തര വിപണിയിൽ നിലവിൽ ഔണ്‍സിന് 4371 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വില ഇനി കുറയുമോ കൂടുമോ എന്നതാണ് ആഭരണപ്രേമികൾ ഉയർത്തുന്ന ചോദ്യം. അതേസമയം പശ്ചിമേഷ്യൻ സംഘർഷം സ്വർണക്കുതിപ്പിന് തടയിടുന്നുണ്ടെങ്കിലും വില ഇനിയും ഉയരുമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാച്ചസ് പ്രവചിക്കുന്നത്. കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങലുകൾ വിലയെ മുകളിലേക്ക് നയിക്കുമെന്നും ഈ വർഷം തന്നെ ഔണ്‍സ് വിലയിൽ 600 ഡോളറിൻ്റെ വർധനവ് ഉണ്ടായേക്കുമെന്നും ഗോൾഡ്മാൻ പറയുന്നു.

' കേന്ദ്രബാങ്കുകൾ സ്വർണവാങ്ങൽ തുടരുകയാണ്. ജുലൈയിൽ മാത്രം 44 ടണ്‍ സ്വർണശേഖരത്തിലേക്ക് കൂട്ടിച്ചേർത്തത്. ചൈനയാണഅ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത്. അതായത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 91 ടണ്ണോളം സ്വർണം വാങ്ങിയിട്ടുണ്ട്. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടർന്നാൽ ഔണ്‍സ് വില ഈ വർഷം തന്നെ 4900 ഡോളറിലെത്തും',ഗോൾഡ്മാൻ സാച്ചസ് വ്യക്തമാക്കി. കേന്ദ്രബാങ്കുകൾ ഓരോ മാസവും ശരാശരി 50 ടണ്‍ സ്വർണമാണ് വാങ്ങുന്നത്.2022 ൽ ഇത് ശരാശരി 17 ടണ്‍ മാത്രമായിരുന്നു.

goldornaments-

എന്നിരുന്നാലും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നിരക്ക് ഉയർത്തിയാൽ നേരിയ തിരുത്തലുകൾക്കപ്പുറം വലിയൊരു ഇടിവിനുള്ള സാധ്യതയും ഗോൾഡ്മാൻ ചൂണ്ടിക്കാട്ടി. 'നിരക്ക് കൂട്ടുന്നത് സ്വാഭാവികമായും നിക്ഷേപകരെ സർക്കാർ കടപ്പത്രങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കും. ഇത്തരമൊരു സാഹചര്യത്തിൽ വില ഔണ്‍സിന് 4440 ഡോളറിലേക്ക് താഴാനാണ് സാധ്യത. എന്നിരുന്നാൽപോലും ഇപ്പോഴത്തെ നിലയിൽ നിന്നും വില അൽപം കൂടി ഉയർന്ന് തന്നെ തുടരും', അവർ പറഞ്ഞു.

കേരളത്തിലും വില മുകളിലേക്ക്?

അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നാൽ ഇത് കേരള വിപണിയിലും പ്രതിഫലിക്കും. ഫെബ്രുവരിയിൽ രാജ്യാന്തര വില 5500 ഡോളർ കടന്നതോടെ കേരളത്തിൽ പവൻ വില 1.33 ലക്ഷമായിരുന്നു. പിന്നീട് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള തലത്തിൽ സ്വർണം കിതച്ചതോടെ കേരളത്തിലും വില കുറഞ്ഞു. ഏകദേശം 20 ശതമാനത്തോളം ഇവിടാണ് കഴിഞ്ഞ ആറ് മാസത്തിനിടയിൽ രേഖപ്പെടുത്തിയത്. എന്നിരുന്നാലും കേരളത്തിൽ ഇപ്പോഴും വില ഒരു ലക്ഷത്തിന് മുകളിൽ തന്നെയാണ്. നിലവിൽ 1.13 ലക്ഷമാണ് കേരളത്തിൽ പവൻ വില.

രാജ്യാന്തര വിപണിയിൽ ഇപ്പോഴത്തെ നിലയിൽ നിന്നും 12.1 ശതമാനത്തിൻ്റെ വർധനവാണ് ഗോൾഡ്മാൻ സാച്ചസ് പ്രവചിക്കുന്നത്. വില 4900 ആയാൽ കേരളത്തിൽ ഒരു പവൻ വിലയിൽ ഏകദേശം 13000 രൂപയുടെ വർധനവ് പ്രതീക്ഷിക്കാം. അതായത് വില 1,26,700 രൂപയാകും. ഗ്രാം വില 15,800 ന് തൊട്ട് മുകളിലും.

പവൻ വിലയ്ക്കൊപ്പം 5 ശതമാനം അടിസ്ഥാന പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും കൂടി വരും. അതായത് കുറഞ്ഞത് 1.37 ലക്ഷമെങ്കിലും കൊടുക്കാതെ ഒരു പവൻ സ്വർണം വാങ്ങാനാകില്ലെന്ന് സാരം. ഇനി യുഎസ് ഫെഡ് നിരക്ക് ഉയർത്തിയാൽ പോലും ആഭരണപ്രേമികൾക്ക് സ്വർണത്തിൽ ആശ്വസിക്കാൻ വകയുണ്ടാകില്ല. കാരണം നിരക്ക് വർധിപ്പിച്ചാൽ ഈ വർഷം അവസാനത്തോടെ സ്വർണം 4440 ഡോളർ കടക്കുമെന്നാണ് ഗോൾഡ്മാൻ പ്രവചിക്കുന്നത്. അതായത് ഇപ്പോഴത്തെ വിലയിൽ നിന്നും ഏകദേശം 1.58 ശതമാനത്തിൻ്റെ വർധനവ്. പവൻ വില 1.14 ലക്ഷം തന്നെ വരും. ജി എസ് ടിയും പണിക്കൂലിയും ചേർക്കാതെയാണിത്. അതുകൂടി ചേരുമ്പോൾ ഒരു പവൻ വാങ്ങാൻ ഏകദേശം 1.27 ലക്ഷമെങ്കിലും നൽകേണ്ടി വരും. ആഭരണപ്രേമികൾക്ക് ഇത് തിരിച്ചടിയാണെങ്കിലും വിൽക്കാൻ കാത്തിരിക്കുന്നവർക്ക് വൻ ലാഭം തന്നെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma