Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് 1.87 ലക്ഷത്തിലേക്ക്? പവൻ വില 3 ലക്ഷം കടന്നേക്കും..അമ്പരപ്പിച്ച് പുതിയ പ്രവചനം

2025 ൻ്റെ തുടർച്ചയെന്നോണം ഈ വർഷവും സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. സാമ്പത്തിക അനിശ്ചിതത്വങ്ങളും ആഗോള പ്രതിസന്ധികളും നിക്ഷേപകരെ ആകർഷിച്ചപ്പോൾ, ജനുവരിയിൽ മാത്രം വില 18 ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 5,500 ഡോളറെന്ന റെക്കോഡും സ്ഥാപിച്ചു.

ട്രംപ് ഭരണകൂടത്തിൻ്റെ കീഴിൽ യുഎസ് പണനയത്തിലുള്ള വിശ്വാസമില്ലായ്മയാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചത്. ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങൾക്കെതിരെയുള്ള താരിഫുകൾ വ്യാപാരയുദ്ധ ഭീതിയും പണപ്പെരുപ്പ ആശങ്കയും വർദ്ധിപ്പിച്ചു. ഡോളറിൽ നിന്ന് മാറി ചൈന, ഇന്ത്യ തുടങ്ങിയ സെൻട്രൽ ബാങ്കുകൾ സ്വർണ്ണം വാങ്ങിക്കൂട്ടിയതും മഞ്ഞലോഹത്തിനുള്ള ഡിമാൻ്റ് വർധിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥകളും യുഎസ് സർക്കാർ അടച്ചുപൂട്ടൽ ഭീഷണികളും ട്രഷറി വരുമാനം കുറച്ചതോടെ, സ്വർണത്തെ കൂടുതൽ ആകർഷകമാക്കി. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ കൂടി ചേർന്നതോടെ സ്വർണ വില കത്തിക്കയറി.

goldrate3-1

ഫെബ്രുവരി രണ്ട് മുതൽ സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ ആശങ്കകളും തീവ്രമായ നയമാറ്റങ്ങളും ഫെബ്രുവരിയിലും മഞ്ഞലോഹത്തിൻ്റെ ആവശ്യം വർദ്ധിപ്പിച്ചു. ദുർബലമായ യുഎസ് തൊഴിൽ ഡാറ്റ, ഫെഡ് കൂടുതൽ നിരക്ക് കുറയ്ക്കുമെന്ന സൂചന നൽകി. ഇത് ബോണ്ടുകളുടെ ആകർഷണീയത കുറയ്ക്കുകയും സ്വർണ്ണം പോലുള്ള ആസ്തികളെ ഉത്തേജിപ്പിക്കുകയും ചെയ്തു. സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ ശക്തമായി തുടർന്നു. ആഗോള വിറ്റഴിച്ചിലുകൾ മൂലമുണ്ടായ സ്റ്റോക്ക് വിപണിയിലെ ചാഞ്ചാട്ടവും ഹോങ്കോങ് വഴി ചൈനയിൽ നിന്നുള്ള സ്വർണ്ണ ഇറക്കുമതിയും ഫെബ്രുവരിയിലെ വളർച്ചയെ കൂടുതൽ തീവ്രമാക്കി.

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായത് ഇപ്പോൾ സ്വർണത്തിൻ്റെ വില കത്തിക്കയറാൻ കാരണമായിരിക്കുന്നത്. നിലവിലെ സാഹചര്യം എണ്ണ വിതരണത്തകർച്ചയും ആഗോള സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിപ്പിച്ചിരിക്കുകയാണ്. കറൻസികളും ഓഹരികളും ആടിയുലയുമ്പോൾ സ്വർണത്തിൻ്റെ പെരുമ ഉയരുക സ്വാഭാവികമാണ്. സംഘർഷം കൊടുമ്പിരി കൊണ്ടതോടെ ആഗോള വിപണിയിൽ ഔണ്‍സ് വില 5,300 ഡോളറിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്. അതേസമയം സാഹചര്യം കൂടുതൽ കലുഷിതമായാൽ സ്വർണം വൈകാതെ തന്നെ 6000 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങൾ.

ആഗോള സ്വർണവിപണിയിലെ ഭാവി മുന്നേറ്റം വിലയിരുത്തി വിദഗ്ധർ നേരത്തെ പ്രവചിച്ചത്, സ്വർണവില 8,000 ഡോളറോ അതിൽ കൂടുതലോ എത്താമെന്നാണ്. എന്നാൽ, ഇപ്പോൾ സ്വർണ്ണവില ഈ ലക്ഷ്യത്തിലേക്ക് പ്രതീക്ഷിച്ചതിലും വേഗത്തിൽ നീങ്ങുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 12,000 മുതൽ 15,000 വരെയുള്ള വിലനിലവാരങ്ങൾ യാഥാർത്ഥ്യമായേക്കുമെന്ന പ്രവചനങ്ങളും ചിലർ നടത്തുന്നു.

ഈ വർഷം രണ്ടാം പാദത്തിൽ പുതിയ റെക്കോർഡുകൾ സ്വർണ്ണം സ്ഥാപിക്കുമെന്ന പ്രതീക്ഷയാണ് സാമ്പത്തിക വിദഗ്ധനായ എജി തോർസണ്‍ പങ്കുവെയ്ക്കുന്നത്. മെയ് മാസത്തോടെ വില അതിന്റെ ഉയർന്ന നിലയിലെത്തും. 1979-ൽ കണ്ട "ബ്ലോ-ഓഫ് റാലി"ക്ക് സമാനമായ കുതിപ്പും വിദഗ്ധർ പ്രവചിക്കുന്നു. ഇറാൻ-യുഎസ് സംഘർഷങ്ങൾ സ്വർണവില കുതിച്ചുയർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ 8,000 കടക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. ചുരുക്കത്തിൽ, ഹ്രസ്വകാല വിലയിടിവുകൾ ഉണ്ടായിട്ടും സ്വർണ്ണത്തിന്റെ ദീർഘകാല പ്രവണത ഇപ്പോഴും ശക്തമാണ്. നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ ഇതിലും ഉയർന്ന വിലനിലവാരങ്ങൾ വിപണിയിൽ സാധ്യമാണ് എന്നത് തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+