Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയിലെ കുതിപ്പ് അടങ്ങി; പരമാവധി 1.15 ലക്ഷം വരെ? പ്രതീക്ഷ നൽകി പുതിയ പ്രവചനം

റെക്കോഡ് കുതിപ്പാണ് ഈ വർഷം സ്വർണം നടത്തിയത്. ആഗോള വിപണിയിൽ ചരിത്രത്തിലാദ്യമായി സ്വർണ വില ഔണ്‍സിന് 5600 തൊട്ടു. ഇതോടെ ഈ വർഷം അവസാനം സ്വർണം 6000 ഡോളറും കടന്ന് മുന്നേറുമെന്നായിരുന്നു പ്രവചനങ്ങൾ ഏറെയും.

എന്നാൽ പശ്ചിമേഷ്യൻ സംഘർഷം സ്വർണ വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്. മൂന്ന് മാസം കൊണ്ട് സ്വർണ വില ഏകദേശം 1600 ഡോളറാണ് ഇടിഞ്ഞത്. അതായത് 20 ശതമാനത്തോളം ഇടിവ്. ജൂണിൽ വില 4000ത്തിനും താഴേക്ക് വരെ വീഴുന്ന സാഹചര്യം ഉണ്ടായി. അതേസമയം വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ തങ്ങളുടെ സ്വർണ പ്രവചനങ്ങൾ തിരുത്തുകയാണ്. ഈ വർഷം സ്വർണ വില പരമാവധി 4560 ഡോളർ വരെയെ (കേരളത്തിൽ പവന് പരമാവധി 1.15 ലക്ഷം വരെ) ഉയരുകയുള്ളൂവെന്നാണ് എച്ച്എസ്ബിസി പ്രവചിക്കുന്നത്. നേരത്തേ 4864 ഡോളറായിരുന്നു ഇവർ പ്രവചിച്ചത്.

goldf2-7

2027 ലേക്കുള്ള പ്രവചനവും എച്ച്എസ്ബിസി തിരുത്തി. 5000 ഡോളറിൽ നിന്നും 4925 ഡോളറായാണ് കുറച്ചിരിക്കുന്നത്. അതേസമയം 2028ലേയും 2029 ലേയും പ്രവചനം സ്ഥാപനം അതുപോലെ നിലനിർത്തുകയും ചെയ്തു. സ്വർണം നേരിയ തിരുത്തൽ നടത്തിയാലും ദീർഘകാലത്തേക്ക് വില ഉയർന്ന് തന്നെ തുടരുമെന്നും എച്ച്എസ്ബിസി ആവർത്തിച്ചു.

ഇന്ത്യയിൽ സ്വർണ ഡിമാൻ്റ് കുറഞ്ഞെങ്കിലും ഇറക്കുമതിയിൽ കാര്യമായ ഇടിവുകളൊന്നും ഉണ്ടായിട്ടില്ല.. സ്വർണ ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ വന്ന മാറ്റങ്ങൾ കാരണം സ്ഥാപന നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഉയർന്ന സ്വർണവിലയും ഇറക്കുമതി തീരുവയുമെല്ലാം സാധാര ഉപഭോക്താക്കളെ സ്വർണത്തിൽ നിന്നും അകറ്റുകയാണെന്നും എച്ച്എസ്ബിസി ചൂണ്ടിക്കാട്ടി.

എന്തായാലും വരും മാസങ്ങളിലും സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുണ്ടെന്ന് തന്നെയാണ് സ്ഥാപനത്തിൻ്റെ വിലയിരുത്തൽ. ഇക്കാലയളവിൽ സ്വർണം 3800-4700 ഡോളറിനിടയിലായിരിക്കും വ്യാപാരം നടത്തുകയെന്നും എച്ച്എസ്ബിസി പ്രവചിക്കുന്നു. യു.എസ് ഫെഡ് പലിശ നിരക്കിൽ സ്വീകരിക്കുന്ന നിലപാടും ഡോളറിൻ്റെ മൂല്യവുമായിരിക്കും ഇനി സ്വർണ വിലയെ സ്വാധീനിക്കുക. എന്നാൽ വില താഴേക്ക് പോയാലും വലിയ നിക്ഷേപകർ സ്വർണത്തെ കൈവിടില്ലെന്നും എച്ച്എസ്ബിസി ചൂണ്ടിക്കാട്ടി.

കേരളത്തിൽ സ്വർണ വില എന്താകും?

ആഗോള വിപണിയിൽ സ്വർണ വില ഉയർന്നതോടെ കേരളത്തിലും സ്വർണ വിലയിൽ വലിയ കുതിപ്പാണ് പ്രകടമായത്. 22 കാരറ്റ് പവൻ വില ആദ്യമായി 1.33 ലക്ഷം വരെ തൊട്ടു. അന്താരാഷ്ട്ര വിപണിയിലെ വർധനവിന് സമാനമായി കേരളത്തിലും വില ഉയർന്നാൽ ഈ വർഷം അവസാനം പവൻ വില 2 ലക്ഷം വരെ കടന്നേക്കുമെന്നുള്ള പ്രവചനങ്ങളും ഇതോടെ ശക്തമായിരുന്നു. അതേസമയം രാജ്യാന്തര വിപണിയിൽ വില വില കുറഞ്ഞതോടെ കേരളത്തിലും ആഭരണപ്രേമികൾ പ്രതീക്ഷയിലാണ്.

4000 ഡോളറിന് താഴേക്ക് വില ഇടിഞ്ഞാൽ കേരളത്തിലും ഒരു പവൻ വില 1 ലക്ഷത്തിന് താഴേക്ക് ഇടിയുമോയെന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്. നിലവിൽ 1.06 ലക്ഷത്തിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. വരും ഈ വർഷം 94,000 രൂപ വരെ സ്വർണം ഇടിഞ്ഞേക്കുമെന്ന പ്രവചനങ്ങൾ ഇതോടെ ശക്തമായിട്ടുണ്ട്. അതേസമയം ഇനിയൊരിക്കലും പവൻ വില 80,000 രൂപയിലേക്ക് താഴ്ന്ന് പോകില്ലെന്നും വിദഗ്ധർ ആവർത്തിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+