Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ

ഭൌമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണ വിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് ഇപ്പോൾ സ്വർണ വിലയിൽ സ്വാധീനം ചെലുത്തുന്നത്. യുദ്ധത്തെ തുടർന്ന് എണ്ണ വില കുതിച്ചുയരുകയാണ്. തത്ഫലമായി പണപ്പെരുപ്പ ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതോടെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കൂട്ടാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിഷ സ്വർണ വില ഇനിയും ഇടിയാനുള്ള സാധ്യതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വില ഏകദേശം 10% കുറഞ്ഞ് 3,800 ഡോളറിൽ എത്തിയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇതിനോടകം തന്നെ സ്വർണ വിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജനുവരിയിലെ ഏറ്റവും ഉയർന്ന വിലയേക്കാൾ 20% കുറവിലാണ് ഇപ്പോൾ സ്വർണ വ്യാപാരം നടക്കുന്നത്.

goldrateforecast-1

നിലവിൽ വിപണി ഒരു നിർണായക ഘട്ടത്തിലാണെന്നാണ് XS.com-ലെ സീനിയർ മാർക്കറ്റ് അനലിസ്റ്റായ റാനിയ ഗുലെയ് പറയുന്നത്. കടുത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. അതിനാൽ ഇനി വില കുറയുമോ അതോ കൂടുമോയെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

സാങ്കേതിക വിശകലനത്തിൽ മാത്രം ആശ്രയിക്കാനാവില്ലെന്ന് റാനിയ ഗുലെയ് ചൂണ്ടിക്കാട്ടി. സെൻട്രൽ ബാങ്ക് നയങ്ങൾ, പണപ്പെരുപ്പത്തിന്റെ പ്രവണതകൾ, യുഎസ് ഡോളറിന്റെ കരുത്ത്, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണ്ണത്തോടുള്ള നിക്ഷേപകരുടെ മനോഭാവം എന്നിവ പോലുള്ള സ്ഥൂല സാമ്പത്തിക ഘടകങ്ങൾ പരിഗണിക്കണം.

വരും ദിവസങ്ങളിൽ സ്വർണ വില വില ഉയരാൻ സാധ്യതയുണ്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ 4,800 ഡോളറിലെത്തുന്നത് അതിശയോക്തിപരവും അസംഭവ്യവുമാണെന്ന് റാനിയ ഗുലെയ് പറഞ്ഞു. ബോണ്ട് വരുമാനം വർധിക്കുന്നതോ ഡോളർ ശക്തിപ്പെടുന്നതോ പോലുള്ള ഘടകങ്ങൾ കാരണം വില 3,800 ഡോളറിലേക്ക് താഴാൻ സാധ്യതയുണ്ട്. എന്നാൽ ഇത് തകർച്ചയല്ല, ദീർഘകാല നിക്ഷേപകർക്ക് കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാൻ മികച്ച അവസരമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

, സ്വർണം നിലവിൽ രണ്ട് പരസ്പര വിരുദ്ധ ശക്തികൾക്കിടയിലാണെന്ന് ഇടൊറോ മാർക്കറ്റ് അനലിസ്റ്റായ ജാക്കുബ് റോഷ്ലിറ്റ്സ് പറയുന്നു ഭൂരാഷ്ട്രീയപരമായ പിരിമുറുക്കങ്ങൾ സ്വർണ്ണത്തിന്റെ ആവശ്യം വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ ഉയർന്ന ഊർജ്ജവില മൂലമുള്ള പണപ്പെരുപ്പം ഉയർന്ന പലിശനിരക്ക് സാധ്യതകളെ ശക്തിപ്പെടുത്തുന്നു. ഇത് സ്വർണവിലയിൽ സമ്മർദ്ദം ചെലുത്തും. ലാഭമെടുപ്പും നിക്ഷേപം ക്രമീകരിക്കലും ഹ്രസ്വകാലത്തേക്ക് വിപണിയിലെ ചാഞ്ചാട്ടം തുടരാൻ ഇടയാക്കും, അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ വില

ഇന്ന് ആഗോള വിപണിയിൽ സ്വർണ വില 4493 ഡോളറിലാണ് ഔണ്‍സിന് വ്യാപാരം നടന്നത്. ഇതോടെ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് വില 1,08,600 രൂപയായിരുന്നു. ഔണ്‍സ് വില 3800 ഡോളറിലേക്ക് വീണാൽ കേരളത്തിൽ ഒരു പവൻ വില 91,000ത്തിലേക്ക് എത്തിയേക്കും. ഇനി ഒരു ലക്ഷത്തിന് താഴേക്ക് വില എത്തില്ലെന്നുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞാഴ്ച സ്വർണ വില 98,000ത്തിലേക്ക് ഇടിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സ്വർണം ഇനിയും താഴേക്ക് പോകുമെന്ന് തന്നെയാണ് ആഭരണപ്രേമികളുടെ പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+