സ്വർണ വില പവന് 2.35 ലക്ഷമല്ല 6 ലക്ഷമാകും; ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ മാത്രം..പ്രവചനം, ഞെട്ടൽ
2016 ഏപ്രിലിൽ ആണ് ജിം റിക്കാർഡ്‌സ് "ദി ന്യൂ കേസ് ഫോർ ഗോൾഡ്" എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അന്ന്, ഒരു ഔൺസ് സ്വർണ്ണത്തിന് ഏകദേശം 1200 ഡോളർ മാത്രമായിരുന്നു വില. ആ പുസ്തകത്തിൽ അന്ന് അദ്ദേഹം പ്രവചിച്ചത് സ്വർണ വില ഒരു ഔണ്‍സിന് 10,000 ഡോളറിലെത്തുമെന്നാണ്. ആ പ്രവചനം അന്ന് ആരും കാര്യമാക്കിയില്ലെന്ന് മാത്രമല്ല പരിഹസിച്ച് തള്ളുകയും ചെയ്തു..
എന്നാൽ ഇന്ന് സ്വർണം ആ തുകയിലേക്ക് എത്തുമോയെന്ന് തോന്നിക്കുന്ന വിധമുള്ള അസാധാരണ കുതിപ്പാണ് നടത്തുന്നത്. കാരണം ആ പ്രവചനത്തിന് ശേഷം സ്വർണം 268% വരെ ഉയർന്ന് പലവട്ടം റെക്കോർഡ് നിലവാരത്തിലെത്തി ഓഹരി വിപണിയെ മറികടന്നു. റിക്കാർഡ്‌സിൻ്റെ പ്രവചനം തള്ളിപ്പറഞ്ഞവർക്ക് ഇപ്പോൾ ചിരിയില്ല. ഇപ്പോഴിത വീണ്ടും ഞെട്ടിച്ച് മറ്റൊരു പ്രവചനം അദ്ദേഹം നടത്തുകയാണ്. സ്വർണത്തിൻ്റെ ഏറ്റവും വലിയ മുന്നേറ്റം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.

ആസന്നമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) കുമിളയുടെ തകർച്ച വലിയ തോതിലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള ഒഴുക്കിന് വഴിയൊരുക്കുമെന്നും ഇത് സ്വർണ്ണവിലയെ മിക്ക വിശകലന വിദഗ്ധർക്കും അവിശ്വസനീയമെന്ന് തോന്നുന്ന തലങ്ങളിലേക്ക് എത്തിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. സ്വർണത്തിൻ്റെ ചരിത്രപരമായ മുന്നേറ്റത്തിന് കാരണം ഭൂമിശാസ്ത്രപരമായ രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ്. ഈ സമയത്ത് സ്വർണം സുരക്ഷിത നിക്ഷേപമായി മാറും. കൂടാതെ, കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിവർഷം 1,000 ടണ്ണിലധികം സ്വർണ്ണം ശേഖരിച്ച് റെക്കോർഡ് നിലവാരത്തിലാണ് കേന്ദ്ര ബാങ്കുകൾ. ഈ നീക്കം വരാനിരിക്കുന്ന സാഹചര്യത്തിനായുള്ള വ്യക്തമായൊരു സൂചനയാണെന്ന് റിക്കാർഡ്‌സ് വാദിക്കുന്നു.
എഐI കുമിള പൊട്ടുമ്പോൾ ഈ പ്രവണത അതിവേഗം വർധിക്കും. ഓഹരി വിപണികൾ തകരുകയും പരിഭ്രാന്തി വ്യാപിക്കുകയും ചെയ്യും. ഇതോടെ സ്വർണം പോലുള്ള ലോഹങ്ങൾക്ക് ആവശ്യകത വർദ്ധിക്കും. അത്തരം സാഹചര്യങ്ങളിൽ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരണത്തിന് പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
' സ്വർണ മുന്നേറ്റത്തിൻ്റെ ആദ്യ ഘട്ടം മാത്രമാണ് നമ്മൾ ഇപ്പോൾ കണ്ടത്. എഐ തകർച്ച വിപണികളിൽ പരിഭ്രാന്തി സൃഷ്ടിക്കുമ്പോൾ ലെഹ്മാൻ ബ്രദേഴ്‌സ് തകർന്നതിന് ശേഷം ചെയ്തതുപോലെ കേന്ദ്ര ബാങ്കുകൾ പണം അച്ചടിക്കാൻ തുടങ്ങും. ഇത് സ്വർണവില ഇനിയും ഉയർത്തും. റിക്കാർഡ്‌സ് വെറുതെ ഉയർന്ന സ്വർണ്ണവില പ്രവചിച്ച് മാത്രം നിർത്തുന്നില്ല. ഒരു ഔൺസ് സ്വർണ്ണത്തിന് സമീപഭാവിയിൽ 10,000 ഡോളറിലേക്കും, വരും വർഷങ്ങളിൽ 25,000 ഡോളറിലേക്കോ അതിൽ കൂടുതലോ ഉയരുമെന്ന് അദ്ദേഹം തൻ്റെ അവതരണത്തിൽ വിശദമാക്കുന്നു. നാണയ നയം, സ്ഥാപനപരമായ വാങ്ങൽ പ്രവണതകൾ, എഐ തകർച്ച സൃഷ്ടിക്കുന്ന സാമ്പത്തിക അസ്ഥിരതയുടെ വ്യാപ്തി എന്നിവയുടെ വിശകലനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനം.
കേരളത്തിൽ വില എത്രയാകും ?
1 ട്രോയ് ഔൺസ് എന്നാൽ 31.1035 ഗ്രാമുകൾ (അന്താരാഷ്ട്ര സ്വർണ വിലയുടെ സ്റ്റാൻഡേർഡ്) ആണ്.1 പവൻ8 ഗ്രാമും. ഇപ്പോഴത്തെ സ്വർണ വില ആഗോള വിപണിയിൽ ഏകദേശം 4,677 ഡോളർ ആണ്.ഇപ്പോഴത്തെ കേരളത്തിലെ 22 കാരറ്റ് പവന് ഏകദേശം 1,10,680 രൂപയും. ഔൺസിന് 10,000 ഡോളർ ആകുമ്പോൾ കേരളത്തിൽ പവൻ വില 2,36,800 ലക്ഷമാകും. 10,000 ഡോളർ ആയാൽ 5,91,000 രൂപ വരേയും. അതായത് ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേർത്ത് ആറ് ലക്ഷം കടക്കുമെന്ന് സാരം.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ?












Click it and Unblock the Notifications