സ്വർണവില പ്രവചനം തിരുത്തി ബാങ്ക്, 31 ശതമാനം കുറച്ചു..4 വർഷം കഴിഞ്ഞാൽ വില കുത്തനെ താഴേക്ക്

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം ജനുവരിയിൽ ഔണ്‍സിന് 5500 ഡോളർ തൊട്ട സ്വർണം നിലവിൽ 4118 ഡോളറിലാണ് വ്യാപാരം നടതുന്നത്. അതായത് 9 മാസം കൊണ്ട് 25 ശതമാനത്തോളം ഇടിവ്.

എന്നാൽ സ്വർണവില ദീർഘകാലാടിസ്ഥാനത്തിൽ ഉയരുമെന്ന പ്രവചനം പങ്കുവെയ്ക്കുകയാണ് കനേഡിയൻ ബാങ്കായ സിഐബിസി. എന്നിരുന്നാലും തുടർന്നുള്ള അഞ്ച് വർഷങ്ങളിലെ പ്രവചനങ്ങളിലും ഗണ്യമായ കുറവാണ് ബാങ്ക് വരുത്തിയത്.

ldgoldselling2

ഈ വർഷത്തിൻ്റെ നാലാം പാദത്തിൽ വില ഔണ്‍സിന് 4500 ഡോളറാകുമെന്നാണ് പുതിയ പ്രവചനത്തിൽ പറയുന്നത്. ഈ വർഷം അവസാനത്തോടെ ഔണ്‍സ് വില 6500 ഡോളർ ആകുമെന്നായിരുന്നു നേരത്തേ പ്രവചിച്ചത്. അതേസമയം 2027 ഓടെ സ്വർണത്തിൻ്റെ ശരാശരി വില 5200 ഡോളർ ആകുമെന്നും ബാങ്ക് പറഞ്ഞു.2027 ൽ 6500 ഡോളറും 2028 ൽ 5500 ഡോളറും ആകുമെന്നായിരുന്നു പ്രവചനങ്ങൾ.

അതേസമയം 2029ഓടെ സ്വർണത്തിൻ്റെ ശരാശരി വില 4800 ഡോളറാകുമെന്നും അവർ പറയുന്നു. 2030 ൽ 4500 ഡോളറും 2031 ൽ 4200 ഡോളറും ആകുമെന്നും ബാങ്ക് പ്രവചിക്കുന്നു. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ സ്വർണവിലയുടെ മുന്നേറ്റത്തിന് തട തീർക്കുന്നുണ്ടെങ്കിലും 2025ൽ സ്വർണവില ഉയരാൻ കാരണമായ എല്ലാ ഘടകങ്ങളും ഇപ്പോഴും അതുപോലെ തുടരുന്നുണ്ടെന്നാണ് ബാങ്ക് പറയുന്നത്.

പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില വർധനവിനെ തുടർന്നുണ്ടായ പണപ്പെരുപ്പ ആശങ്കകളുമാണ് പലിശ നിരക്ക് ഉയർത്താൻ യു.എസ് ഫെഡ് ബാങ്കിനെ പ്രേരിപ്പിച്ചത്. എന്നിരുന്നാലും ഭൌമരാഷ്ട്രീയ സംഘർഷങ്ങളും സർക്കാർ കടങ്ങളും കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങലുകളും വിലയെ ഇനിയും മുകളിലേക്ക് നയിക്കുമെന്ന് തന്നെയാണ് അവർ ആവർത്തിക്കുന്നത്.

സമാനതകളിലാത്ത വീഴ്ചയാണ് സ്വർണവിലയിൽ സംഭവിക്കുന്നത്. ജനുവരിയിൽ നിന്നും ഒക്ടോബറിലേക്ക് എത്തിയപ്പോൾ വില 25 ശതാനത്തോളം കുറഞ്ഞും. ജൂണിൽ 4000 ഡോളറിലേക്ക് വരെ ഒരുവളേ ഇടിഞ്ഞതിന് ശേഷമാണ് പിന്നീട് സ്വർണം 4400 ഡോളറിലേക്ക് ഉയർന്നത്', ബാങ്ക് ചൂണ്ടിക്കാട്ടി. സപ്റ്റംബറിൽ യു.എസ് ഫെഡ് റിസർവ് പലിശ നിരക്ക് ഉയർത്തിയത് സ്വർണം വിൽക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു.

പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയും ശക്തമായ യു.എസ് ഡോളറുമാണ് സ്വർണവില ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. സർക്കാർ ബോണ്ടുകളുടെ മൂല്യം ഉയരുകയാണ്. 10 വർഷത്തെ യു.എസ് ട്രഷറി യീൽഡ് നിലവിൽ 5 ശതമാനം ഉയർന്ന് നിൽക്കുകയാണ്. സ്വാഭാവികമായും സ്വർണത്തെ ഉപേക്ഷിച്ച് ബോണ്ട് നിക്ഷേപങ്ങളിലേക്ക് തിരിയാൻ നിക്ഷേപകരെ ഇത് പ്രേരിപ്പിക്കും. എന്നാൽ പൊതുകടം ഉയരുന്നതും സാമ്പത്തിക സമ്മർദ്ദങ്ങളും സ്വർണത്തിൻറെ സുരക്ഷിത പദവി നൽകി തിരികെ നൽകും, ബാങ്ക് പറഞ്ഞു.

കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങലുകളും സ്വർണവിലയെ മുകളിലേക്ക് നയക്കുമെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി. ഭൌതിക സ്വർണത്തിനും ഡിമാൻ്റ് അറുകയാണ്. 2026 ൻ്റെ ആദ്യപകുതിയിൽ 784 ടണ്‍ സ്വർണമാണ് ഇത്തരത്തിൽ വാങ്ങിയത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഡിമാൻ്റ് വളരെ ഉയരത്തിലാണ്. ഇതെല്ലാം സ്വർണവില ഉയരാൻ കാരണമാകുമെന്ന് ബാങ്ക് വ്യക്തമാക്കി.

കേരളത്തിലെ വില സാധ്യത

അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും. വില കുത്തനെ ഉയർന്നാൽ സ്വാഭാവികമായും പവൻ വിലയും കുതിക്കും. പ്രവചനങ്ങൾ അനുസരിച്ചുള്ള ഔണ്‍സ് വിലയും കേരളത്തിലെ വില സാധ്യതയും വിശദമായി നോക്കാം

4500 ഡോളർ-1,17,057 രൂപ
5200 ഡോളർ-1,35,266 രൂപ
5,500 ഡോളർ-1,43,069
4800 ഡോളർ-1,24,861
4200 ഡോളർ-1,09,253

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma