Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 75000ത്തിന് താഴേക്ക് വരുമോ? അമേരിക്കൻ ബാങ്കിൻ്റെ പുതിയ പ്രവചനം പറയുന്നത് മറ്റൊന്ന്

തുടർച്ചയായ വില വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ട് തവണയായിട്ടാണ് വില കുറഞ്ഞത്. രാവിലെ ഗ്രാമിന് 20 രൂപയുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. പവന് 160 രൂപയുടേതും. തുടർന്ന് വില 1,18,080 രൂപയിലെത്തി. പിന്നാലെ ഉച്ചയ്ക്ക് ഗ്രാമിന് 60 രൂപ കുറഞ്ഞ് വില.14,760 രൂപയായി.. പവന് 480 രൂപയുടെ ഇടിവും രേഖപ്പെടുത്തി.

ആഭ്യന്തര വിപണിയിൽ ലാഭമെടുപ്പ് തകൃതിയായതോടെയാണ് വിലയിടിഞ്ഞത്. ആറ് ദിവസത്തെ വലിയ വർധനവിന് ശേഷം നിക്ഷേപകർ ലാഭം ഉറപ്പാക്കി ഓഹരികൾ വിറ്റഴിച്ചു. ഇതിന്റെ ഫലമായി എംസിഎക്സ് സ്വർണ 10 ഗ്രാമിന് ഏകദേശം 500-600 രൂപ കുറഞ്ഞു. കേരളമുൾപ്പെടെ പല നഗരങ്ങളിലും 24 കാരറ്റ് സ്വർണത്തിന്റെ ചില്ലറ വിൽപ്പന വില 10 ഗ്രാമിന് 1,60,000-1,61,000 രൂപയായി.

goldrate

ആഗോള വിപണിയിൽ സ്വർണ വില സമ്മിശ്രമായിരുന്നെങ്കിലും, യുഎസ് ഡോളർ ശക്തിപ്പെട്ടത് വിലയിൽ സമ്മർദ്ദം ചെലുത്തി. ഇത് ഡോളർ ഇതര കറൻസി ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് കൂടുതൽ ചെലവേറിയതാക്കുകയും ആവശ്യം കുറയ്ക്കുകയും ചെയ്തു. കൂടാതെ, ആഗോള പ്രതിസന്ധിയിടെ പശ്ചാത്തലത്തിൽ നിക്ഷേപകർ യുഎസ് ട്രഷറി പോലുള്ള മറ്റ് ആസ്തികളിലേക്ക് ശ്രദ്ധ മാറ്റിയതും വിലയിടിവിന് കാരണമായി. ഇപ്പോഴത്തെ വിലയിടിവിനെ ശുഭസൂചനയായി കാണേണ്ടതുണ്ടോയെന്നാണ് പലരുടേയും ചോദ്യം. എന്നാൽ അമിത പ്രതീക്ഷ വേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധർ ആവർത്തിക്കുന്നു.

യുഎസ്-ഇറാൻ പ്രശ്നങ്ങളും നിലവിലെ താരിഫ് അനിശ്ചിതത്വങ്ങളും പോലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും സ്വർണത്തിന് അടിസ്ഥാനപരമായ പിന്തുണ നൽകുന്നുണ്ട്. അതിനാൽ സ്വർണം ഇനിയും കുതിക്കാനുള്ള സാധ്യത തന്നെയാണ് നിലനിൽക്കുന്നത്. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ പല സാമ്പത്തിക സ്ഥാപനങ്ങളും തങ്ങളുടെ സ്വർണ പ്രവചനങ്ങൾ തിരുത്തുന്നുണ്ട്. ബാങ്ക് ഓഫ് അമേരിക്ക പ്രവചിക്കുന്നത് അടുത്ത 12 മാസത്തിനുള്ളിൽ സ്വർണ വില ഔണ്‍സിന് 6000 ഡോളർ കടക്കുമെന്നാണ്. അതായത് നിലവിലെ വിലയിൽ നിന്നും ഏകദേശം 15 ശതമാനം വർധനവ്.

എന്നാൽ ജെപി മോർഗൻ പോലുള്ളവർ പ്രവചിക്കുന്നത് രാജ്യാന്തരവില ഔൺസിന് 6,300 ഡോളറിൽ എത്തുമെന്നാണ്. 6000 ഡോളറിന് മുകളിലേക്ക് ഔണ്‍സ് വില കടന്നാൽ സ്വാഭാവികമായും കേരളത്തിലെ സ്വർണ വില 1.50 ലക്ഷം കടക്കും. പണിക്കൂലിയും ജി എസ് ടിയും ചേർത്താണിത്.എന്നാൽ ജെപി മോർഗൻ ശ്രേദ്ധേയമായ മറ്റൊരു പ്രവചനം കൂടി നടത്തുന്നുണ്ട്. ഈ വർഷത്തിന് ശേഷം ദീർഘകാലാടിസ്ഥാനത്തിൽ പരിഗണിച്ചാൽ സ്വർണം തിരികെ 4,500 ഡോളറിലേക്ക് ഇടിയുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതിനർത്ഥം കേരളത്തിൽ സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് എത്താനുള്ള സാധ്യത ഉണ്ടെന്നതാണ്. എന്നാൽ ഇതെല്ലാം പ്രവചനങ്ങൾ മാത്രമാണ്. ആഗോള അനിശ്ചിതത്വങ്ങൾക്കിടെ സ്വർണം സുരക്ഷിത നിക്ഷേപമായി തുടരുന്നെടുത്തോളം കാലം വില പ്രവചിക്കുക അത്ര എളുപ്പമല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+