കഴിഞ്ഞ ഓണക്കാലത്ത് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വിറ്റാല്‍ ലാഭം അരലക്ഷം രൂപയോളം! കൂടിയത് ഇത്ര
ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും കുതിച്ചുയരുകയാണ്. ഈ മാസം ഒന്നാം തിയതി 105760 രൂപ നിരക്കിലായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വിലയെങ്കില്‍ ഇന്ന് (ആഗസ്റ്റ് 24) അത് 120240 രൂപയില്‍ എത്തിയിരിക്കുകയാണ്. ഈ ദിവസം കൊണ്ട് മാത്രം 14000 രൂപയോളമാണ് പവന് വര്‍ധിച്ചിരിക്കുന്നത്. കേരളത്തില്‍ ഓണത്തോടൊപ്പം വിവാഹ സീസണും ആരംഭിച്ചിരിക്കുകയാണ്. സ്വര്‍ണത്തിന് ഏറെ ഡിമാന്‍ഡുള്ള കാലമാണിത്.
ഇതിനിടയില്‍ വില വര്‍ധിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത്തവണ വിലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകും. കഴിഞ്ഞ വര്‍ഷം തിരുവോണം സെപ്തംബര്‍ അഞ്ചിനായിരുന്നു. ഈ വര്‍ഷം അല്‍പം നേരത്തെയാണ് തിരുവോണം ആഘോഷിക്കുന്നത്.

ആഗസ്റ്റ് 26 ന് ആണ് ഇത്തവണത്തെ തിരുവോണം വരുന്നത്. കഴിഞ്ഞ വര്‍ഷം തിരുവോണ നാളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 78320 രൂപയായിരുന്നു. പൂരാടനാളില്‍ ഇത് 78440 രൂപയും ആയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ഇന്ന് (പൂരാടം) ഒരു പവന്‍ സ്വര്‍ണത്തിന്റെ വില എത്തി നില്‍ക്കുന്നത് 120240 രൂപയില്‍ ആണ്. അതായത് 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വില കഴിഞ്ഞ പൂരാടത്തില്‍ നിന്ന് ഈ പൂരാടത്തില്‍ 41800 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
ഇക്കാലയളവില്‍ വലിയ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തം. ഈ കുതിപ്പ് തുടര്‍ന്നാല്‍ തിരുവോണ നാളില്‍ സ്വര്‍ണ വില സര്‍വകാല റെക്കോഡിലേക്ക് എത്തിയേക്കും എന്നാണ് സൂചന. ഈ വര്‍ഷം ജനുവരി 29 ന് രേഖപ്പെടുത്തിയ 131160 രൂപയാണ് സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോഡ് വില. ഇറാന്‍-യുഎസ് സംഘര്‍ഷം തുടങ്ങുന്നതിന് മുന്‍പ് വരെ സ്വര്‍ണ വില വലിയ കുതിപ്പിലായിരുന്നു.
എന്നാല്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം എണ്ണ വില വര്‍ധിപ്പിച്ചതോടെ സ്വര്‍ണത്തിന് തിരിച്ചടി നേരിട്ടു. ഇതോടെ സ്വര്‍ണ വില കുറയാനും ചാഞ്ചാടാനും തുടങ്ങി. ജൂണ്‍ വരെ ഇതായിരുന്നു സ്വര്‍ണ വിപണിയിലെ ട്രെന്‍ഡ്. എന്നാല്‍ ജൂണില്‍ വില ക്രമാതീതമായി കുറയാന്‍ തുടങ്ങി. പിന്നീട് ജൂലൈയില്‍ വില കൂടിയും കുറഞ്ഞും ചാഞ്ചാടി. എന്നാല്‍ ആഗസ്റ്റില്‍ സ്വര്‍ണ വില വീണ്ടും ടോപ് ഗിയറിലായി.
ആഗസ്റ്റ് 15 ന് ശേഷം സ്വര്‍ണ വില താഴേക്ക് വീണിട്ടില്ല. ഇക്കാലയളവില്‍ മാത്രം 7000 രൂപയോളമാണ് പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ കഴിഞ്ഞ മൂന്ന് മാസത്തിലേറെക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണവിലയ്ക്ക് കരുത്തേകുന്നത്.
കൂടുതല്‍ ദീര്‍ഘകാല ബോണ്ടുകള്‍ തിരികെ വാങ്ങാനുള്ള യു.എസ്. ട്രഷറിയുടെ തീരുമാനത്തെത്തുടര്‍ന്ന് വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കെ, ഡോളറിന്റെ മൂല്യം മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് അടുത്തായി തുടരുuന്നു. യുഎസ്. ഡോളറിന്റെ മൂല്യം കുറയുമ്പോള്‍, മറ്റ് കറന്‍സികള്‍ കൈവശമുള്ളവര്‍ക്ക് ഡോളറില്‍ വില നിശ്ചയിച്ചിട്ടുള്ള സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ എളുപ്പവും ലാഭകരവുമായി മാറുന്നു.





Click it and Unblock the Notifications