Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വർണ വില ഗ്രാമിന് 19,000 രൂപയായി വർധിക്കും, കുറയുമെന്ന് കരുതുകയേ വേണ്ട'; സ്വർണ വ്യാപാരി

സ്വർണ വിലയിലെ ചാഞ്ചാട്ടം ആഭരണപ്രേമികളെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ഒരു ദിവസം വില കുറഞ്ഞാൽ അടുത്ത ദിവസം കുറഞ്ഞതിനേക്കാൾ ഇരട്ടി കൂടുന്നതാണ് അവസ്ഥ. ഇങ്ങനെയൊക്കെയാണെങ്കിലും വൈകാതെ സ്വർണ വില കുറയുമെന്ന ആശ്വാസത്തിൽ ഇരിക്കുന്നവർ കുറവല്ല. എന്നാൽ അത്തരമൊരു പ്രതീക്ഷയും വേണ്ടെന്നാണ് സ്വർണ വ്യാപാരികളുടെ സംഘടന പറയുന്നത്. വൈകാതെ വില കത്തിക്കയറുമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. വായിക്കാം

'പ്രതിസന്ധികൾ തീരുമെന്നാണ് നമ്മൾ വിചാരിച്ചിരുന്നത്. പക്ഷേ തീരാനുള്ള യാതൊരു സാധ്യതകളും കാണുന്നില്ല .ഇപ്പോഴും ചർച്ചകളൊക്കെ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കുറഞ്ഞ സ്വർണ വില പിന്നെയും കൂടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ അനുമാനങ്ങൾ അനുസരിച്ച് 2026ൽ സ്വർണവില ഗ്രാമിന് 18000-19000 രൂപ ആവാനുള്ള സാധ്യതകളുണ്ട്. സ്വർണ വില കുറയില്ല, ഇറാൻ-യു.എസ് ചർച്ചകൾ പരാജയപ്പെട്ടാലും സ്വർണ വില കൂടാനുള്ള സാധ്യതകളാണ് കാണുന്നത്.വില കൂടാൻ നിരവധി കാരണങ്ങളുണ്ട്. ഡോളറിൻ്റെ മൂല്യം കൂടിയപ്പോഴാണ് ഇടക്ക് സ്വർണവില കുറഞ്ഞത്. എന്നാൽ മൂല്യം കുറയാൻ തുടങ്ങിയതോടെ സ്വർണവില കൂടാൻ തുടങ്ങിയിരിക്കുന്നു.

goldrate6

അതുപോലെതന്നെ ചില രാജ്യങ്ങൾ റഷ്യ ചൈന തുടങ്ങിയ രാജ്യങ്ങളെ സംബന്ധിച്ചോളം അവർ സ്വർണം ഇപ്പോൾ വിറ്റ് തുടങ്ങിയിരിക്കുന്നു. അതാണ് ഈ ഇടക്കാലത്ത് സ്വർണ വില കുറയാൻ കാരണമായ മറ്റൊരു ഘടകം.

അക്ഷയ തൃതീയ വിശ്വാസം അനുസരിച്ച് സ്വർണം വാങ്ങുന്നത് നല്ലതാണെന്നാണ്. അതനുസരിച്ച് ആളുകൾ കുറഞ്ഞ മൂല്യത്തിനുള്ള സ്വർണമാണ് വാങ്ങുന്നതെങ്കിലും കച്ചവടം അൽപ്പം മെച്ചപ്പെടുമെന്നണ് ഞങ്ങളുടെ ചിന്ത. കാരണം ആ ഒരു ദിനത്തിന്റെ പ്രാധാന്യം കണക്കിൽ എടുത്തുകൊണ്ട് ആൾക്കാര് അല്പമെങ്കിലും സ്വർണം വാങ്ങിക്കാനുള്ള ട്രെൻഡ് ആണ് കാണുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങളാണ് ഇപ്പോഴത്തെ ട്രെൻഡ്. പ്രത്യേകിച്ച് ടീനേജിലുള്ള പെൺകുട്ടികളെ സംബന്ധിച്ചെടുത്തോളം. ഒരു ഗ്രാമിന്റെയും രണ്ട് ഗ്രാമിന്റെയും മാല മേടിച്ച് അതിനറ്റത്ത് ഒരു ചെറിയ ലോക്കറ്റ് കൂടെ വെച്ച് വളരെ സിമ്പിൾ ആയിട്ട് സ്വർണാഭരണങ്ങൾ ധരിക്കുന്ന ഒരു രീതിയിലേക്ക് മാറി. മാത്രവുമല്ല 916നെ കവച്ചു വെച്ചുകൊണ്ട് ഇപ്പോൾ 18 കാരറ്റും 14 കാരറ്റും 9 കാരറ്റ് വരെയാണ് ആളുകൾ ചോദിക്കുന്നത്.

9 കാരറ്റിൻ്റെ ഫ്രാഞ്ചൈസികൾ ഒക്കെ ൾ അതിന്റെ ഹോൾസെയിലേഴ്സ് ഇപ്പോൾ ചോദിക്കുന്നുണ്ട്. സാഹചര്യങ്ങൾക്കൊത്ത് കച്ചവടക്കാരനും മാറേണ്ടതായിരിക്കുന്നു ,അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. കാരണം 916 വാങ്ങിക്കുമ്പോൾ 14000 രൂപ പവന് കൊടുക്കുമ്പോൾ 18 കാരറ്റിന് 11,000 രൂപയും കൊടുത്താൽ മതി, അപ്പോൾ സ്വാഭാവികമായും ആളുകൾ അങ്ങോട്ട് പോകും.

വെള്ളിവില സ്വർണത്തെക്കാൾ കൂടാനുള്ള ചാൻസുകളാണ് കാണുന്നത്. വെള്ളി ആഭരണങ്ങൾ ആയിട്ട് ഉപയോഗിക്കുന്നതിൽ കൂടുതൽ ഇപ്പോൾ വ്യാവസായികമായ ആവശ്യത്തിനാണ് ഉപയോദിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലും ഫോണുകളിലും ലാപ്ടോപ്പുകളിലും ഒക്കെ വെള്ളിയുടെ ഉപയോഗം വളരെയധികം വർദ്ധിച്ചിരിക്കുന്നു. ഒരു ഇവി കാർ നിർമ്മിക്കണമെങ്കിൽ അതിന്റെ ബാറ്ററി ഉണ്ടാക്കണമെങ്കിൽ ഒരു കിലോ വെള്ളി ആവശ്യമാണ്. അപ്പോൾ 60 ശതമാനത്തോളം ഇൻഡസ്ട്രിയൽ ആയി അതിന്റെ ഉപയോഗം കൂടിയിരിക്കുന്നതുകൊണ്ട് വെള്ളിക്ക് സ്വർണത്തെക്കാൾ വില ഉയരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+