സ്വർണ വില ഗ്രാമിന് 17000ത്തിന് മുകളിലേക്ക്? തിങ്കളാഴ്ച സ്വർണം കത്തിക്കയറും..പവൻ വില 1.50 ലക്ഷമാകും?
ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണ വില കുതിക്കുകയാണ്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1.23 ലക്ഷമായിരുന്നു വില. ശനിയാഴ്ച മാത്രം 2000ത്തിന് മുകളിൽ വിലയാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. നിലവിൽ ഒരു പവൻ വാങ്ങണമെങ്കിൽ നികുതി ഉൾപ്പെടെ 1.40 ലക്ഷമെങ്കിലും നൽകണം. അതേസമയം സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില തിങ്കളാഴ്ചയും ഗണ്യമായി ഉയരുമെന്നാണ് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നത്. യുദ്ധഭീതിയ്ക്കിടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കൂടുതലായി ആശ്രയിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.
ഭൗമരാഷ്ട്രീയ ഭീഷണികൾക്കൊപ്പം യുഎസ് പണപ്പെരുപ്പവും ചൈനയിൽ നിന്നുള്ള സ്വർണ ഇറക്കുമതി വർധിക്കുന്നതും വില ഉയർത്തും. സ്വർണ്ണം 5,300 ഡോളറിനും വെള്ളി 93 ഡോളറിനും അടുത്തെത്തിയ സാഹചര്യത്തിൽ, ഇവ യഥാക്രമം 6,000 ഡോളറിലും 200 ഡോളറിലും എത്തുമോ എന്നാണ് വിപണി വിദഗ്ധർ നിരീക്ഷിക്കുന്നത്. എംസിഎക്സ് ഫ്യൂച്ചറുകളിൽ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 1.70 ലക്ഷം രൂപയും കിലോഗ്രാം വെള്ളിക്ക് മൂന്നു ലക്ഷം രൂപയും വരെ ഉയർന്നേക്കുമെന്നാണ് എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസിലെ കൊമോഡിറ്റി റിസർച്ച് എവിപി വന്ദന ഭാരതി പറയുന്നത്.

"യുഎസ്-ഇറാൻ യുദ്ധ സാധ്യത വർദ്ധിക്കുന്നത് അനിശ്ചിതത്വം തീവ്രമാക്കും. വില കുതിച്ചുകയറും. യുഎസ് ട്രഷറി വരുമാനത്തിലെ കുറവ്, ഉയർന്ന പണപ്പെരുപ്പം സൂചിപ്പിക്കുന്ന യുഎസ് ഉൽപ്പന്ന വിലകൾ, ചൈനയിൽ നിന്നുള്ള സ്വർണ്ണ ഇറക്കുമതിയിലെ വർദ്ധനവ് എന്നിവയും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർത്തും', വിദഗ്ധർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച സ്വർണ്ണം ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു, ഔൺസിന് 5,230.56 ഡോളറിലായിരുന്നു വ്യാപാരം നടന്നത്. ഏപ്രിൽ ഡെലിവറിക്കുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 5,247.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇത് ഫെബ്രുവരി മാസത്തിൽ 7.6% വർദ്ധനവാണ് രേഖപ്പെടുത്തിയത്.വെള്ളി വിലയിലും വർദ്ധനവ് ദൃശ്യമായി. സ്പോട്ട് വില 4.8% വർധിച്ച് ഔൺസിന് 92.60 ഡോളറിലെത്തി.
കേരളത്തിൽ എന്ത് സംഭവിക്കും
കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിൽ സ്വർണ വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. ഫെബ്രുവരി 1-ന് 1,17,760-ൽ തുടങ്ങി, മാസം അവസാനിക്കുമ്പോൾ 1,23,720 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സ്വർണവിപണി, കറൻസിയിലെ വ്യതിയാനങ്ങൾ, പ്രാദേശിക ആവശ്യം, പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ എന്നിവയായിരുന്നു പ്രതിദിന വിലയെ സ്വാധീനിച്ചത്.
ഫെബ്രുവരി 2-ന് വൈകുന്നേരം രേഖപ്പെടുത്തിയ 1,09,920 രൂപയായിരുന്നു മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 28-ന് രേഖപ്പെടുത്തിയ 1,23,720 രൂപ ഏറ്റവും ഉയർന്ന നിരക്കും. മിക്ക ദിവസങ്ങളിലും വില 1,11,000-നും 1,18,000-നും ഇടയിലായിരുന്നു. സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലും സ്വർണ വില കുതിച്ചുയരും.
നിലവിൽ 1.31 ലക്ഷമാണ് കേരളത്തിലെ റെക്കോഡ്. ഈ കണക്ക് സ്വർണം ഭേദിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 6000 ഡോളറിലേക്ക് ഔണ്‍സ് വില ഉയർന്നാൽ സ്വാഭാവികമായും സ്വർണവില 1.35 ലക്ഷത്തിന് മുകളിലാകും. അതായത് ഒരു പവൻ വാങ്ങണമെങ്കിൽ വില 1.50 ലക്ഷം വരെയെങ്കിലും നൽകേണ്ടി വരും.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ്












Click it and Unblock the Notifications