Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ

ആഗോള വിപണിയിലെ സ്വർണ വിലയ്ക്ക് അനുസരിച്ചാണ് ഇന്ത്യയിലും വില നിശ്ചയിക്കപ്പെടുന്നത്. എന്നാൽ സംസ്ഥാനങ്ങൾക്കനുസരിച്ച് വില വ്യത്യാസപ്പെടാറുമുണ്ട്. ചിലയിടങ്ങളിൽ സ്വർണ വില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവായിരിക്കും. കുറഞ്ഞ നികുതികളും തുറമുഖങ്ങളുമായുള്ള സാമീപ്യവുമാണ് വിലക്കുറവിന് കാരണം. സ്വർണ വില കുതിക്കുന്ന സാഹചര്യത്തിൽ വിലക്കുറവിൽ സ്വർണം വാങ്ങാൻ എവിടെ പോകണമെന്ന് അറിഞ്ഞിരിക്കുന്നത് ലാഭകരമായേക്കാം. ഏറ്റവും വിലകുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങളും അതിനുള്ള കാരണവും വിശദമായി തന്നെ അറിയാം.

ഒരു സംശയവും വേണ്ട ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന ഒരു സംസ്ഥാനം കേരളം തന്നെയാണ്. ഇന്ത്യയുടെ സ്വർണ തലസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം കൂടിയാണ് കേരളം, വലിയ അളവിൽ സ്വർണ ഉപഭോഗമുള്ള സംസ്ഥാനം കൂടിയാണ് കേരളം. ഉയർന്ന മത്സരമുള്ള വിപണിയും, കൊച്ചിയെപ്പോലുള്ള ഇറക്കുമതി കേന്ദ്രങ്ങളും ആണ് ഇവിടെ വില താരതമ്യേന കുറവാകാനുള്ള കാരണങ്ങളിലൊന്ന്. എന്തൊരു പണിക്കൂലിയാണ് സ്വർണത്തിനെന്ന് മലയാളികൾ പരാതിപ്പെടാറുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ പണിക്കൂലി കുറവാണ്. നിലവിൽ സംസ്ഥാനത്ത് 13,735 രൂപയാണ് ഗ്രാം വില. പവൻ വില 1,09,880 രൂപയും. ഒരു പവൻ വാങ്ങാണമെങ്കിൽ പക്ഷെ 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർത്തുള്ള തുക നൽകണം.

goldjwelleryimage2

കുറവ് വിലയുള്ള മറ്റൊരു സംസ്ഥാനം തമിഴ്നാട് ആണ്. കരകൗശലത്തിന് പ്രസിദ്ധമായ ഇടമാണ് ചെന്നൈ ശക്തമായ പരമ്പരാഗത ആഭരണ വിപണിയുള്ള ഇവിടെ വ്യത്യസ്തമായ ഡിസൈനിലുള്ള ആഭരണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കും..

ഇന്ത്യയുടെ ടെക് ഹബ്ബായ കർണാടകയും സ്വർണ വിപണിക്ക് പേരുകേട്ടതാണ്. ബെംഗളൂരു നഗരങ്ങരത്തിൽ വൈവിധ്യമായ ആഭരണങ്ങൾ താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കും. ദേശീയ, പ്രാദേശിക ജ്വല്ലറികളുടെ സുതാര്യമായ വിലനിർണയവും സംഘടിത റീട്ടെയിൽ വിലനിർണയവും കർണാടകയ്ക്ക് മേൽക്കൈ നൽകുന്നുണ്ട്.

മഹാരാഷ്ട്രയിലും സ്വർണത്തിന് വിലക്കുറവാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മഹാരാഷ്ട്ര, മുംബൈ പ്രധാന സ്വർണ ഇറക്കുമതി വ്യാപാര കേന്ദ്രമാണ്. തുറമുഖസാമീപ്യം ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നു. നേരിട്ടുള്ള ഇറക്കുമതി വഴി അധിക ചെലവുകൾ ഇല്ലാതാവുന്നതിനാൽ വൈവിധ്യമാർന്ന ആഭരണങ്ങൾ കുറഞ്ഞ വിലയിൽ ഇവിടെ ലഭിക്കും.

പശ്ചിമ ബംഗാൾ, പ്രത്യേകിച്ച് കൊൽക്കത്ത നഗരം, സ്വർണ്ണ ഡിസൈനുകൾക്ക് ഏറെ പ്രസിദ്ധമാണ്. വടക്കൻ സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ പണിക്കൂലിയും തൊഴിലാളി കൂലിയുമാണ് ഇവിടുത്തെ ആകർഷണം. ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ സ്വർണം വാങ്ങാൻ കൊൽക്കത്തയിലേക്ക് ആകർഷിക്കുന്നു. മികച്ച പ്രാദേശിക കരകൗശലവിദ്യ കുറഞ്ഞ ചെലവിൽ മനോഹരമായ ഡിസൈനുകൾ ലഭിക്കാൻ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+