Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കുമിഞ്ഞുകൂടുന്നത് ഇവിടെ; വില അടിക്കടി കൂട്ടുന്നതും ഇവര്‍, അമേരിക്കന്‍ ട്രഷറി പോലും പിന്നില്‍

ആഗോള തലത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരുകയാണ്. അതിന് പിന്നാലെ ഇന്ത്യയിലും വില കൂടികൊണ്ടിരിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 77000ത്തിന് അടുത്തെത്തി നില്‍ക്കുകയാണ്. ഇനിയും വില ഉയരുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. വിവാഹം പോലുള്ള ആവശ്യത്തിന് സ്വര്‍ണം വാങ്ങുന്നവരാണ് വലിയ വെല്ലുവിളി നേരിടുന്നത്. വില കുത്തനെ ഉയര്‍ന്നിട്ടും സ്വര്‍ണ വില്‍പ്പന തുടരുന്നുണ്ട് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

ആരാണ് അടിക്കടി സ്വര്‍ണവില കൂട്ടുന്നത്. എന്തുകൊണ്ട് വില ഇത്രയും ഉയര്‍ന്ന അളവിലെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്... തുടര്‍ന്നുള്ള ചോദ്യങ്ങളാണ് പതിവായി ഉയരുന്നത്. ആഭരണം വാങ്ങുന്നവരുടെ എണ്ണം കൂടിയതല്ല സ്വര്‍ണവില കൂടാന്‍ കാരണം. സ്വര്‍ണത്തില്‍ വലിയ തോതിലുള്ള നിക്ഷേപം നടക്കുന്നതാണ്.

gold reserve in central banks-

സ്വര്‍ണം ഓരോ രാജ്യങ്ങളും വാങ്ങിക്കൂട്ടുകയാണ്. കേന്ദ്ര ബാങ്കുകള്‍ മുഖേനയാണ് ഓരോ രാജ്യങ്ങളും സ്വര്‍ണം വാങ്ങുന്നത്. ലോകത്ത് കേന്ദ്ര ബാങ്കുകളിലുള്ള സ്വര്‍ണത്തിന്റെ കണക്ക് 36344 ടണ്‍ വരും. ഈ വര്‍ഷം മെയ് മാസം വരെയുള്ള കണക്കാണിത്. അതായത്, ലോകത്തെ സ്വര്‍ണ നിധി എന്നത് കേന്ദ്ര ബാങ്കുകളിലാണ്. കേന്ദ്ര ബാങ്കുകളിലെ മൊത്തം സ്വര്‍ണം അമേരിക്കന്‍ ട്രഷറികളിലെ സ്വര്‍ണത്തിന്റെ അളവിനെ മറികടന്നു എന്നാണ് പുതിയ വിവരം. 1996ന് ശേഷം ആദ്യമാണ് ഇങ്ങനെ ഒരു മാറ്റം.

ഡോളര്‍ വീഴുന്നത് സ്വര്‍ണത്തിന് വളമായി

നേരത്തെ എല്ലാ കേന്ദ്ര ബാങ്കുകളും വാങ്ങി സൂക്ഷിച്ചിരുന്നത് ഡോളര്‍ ആയിരുന്നു. കാരണം ഡോളറിലാണ് ലോകത്ത് വ്യാപാരം നടക്കുന്നത്. ഏത് പ്രതിസന്ധിയിലും രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പ് ശക്തമാക്കാന്‍ നല്ലത് ഡോളര്‍ സംഭരിക്കുകയാണ് എന്ന തോന്നലാണ് ഇതിന് കാരണം. എന്നാല്‍ കൊവിഡിന് ശേഷം ഈ ട്രെന്‍ഡില്‍ മാറ്റം വന്നു.

അമേരിക്കയുടെ കടം പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡോളറിന്റെ അപ്രമാദിത്വം വൈകാതെ തകരുമെന്ന് വിലയിരുത്തുന്നു. മാത്രമല്ല, ഇന്ത്യയും ചൈനയും യുഎഇയുമെല്ലാം പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്താന്‍ ധാരണയുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് ഡോളറിനേക്കാള്‍ നല്ലത് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതാണ് എന്ന തോന്നലുണ്ടാക്കിയത്.

2020ലും 2021ലും 1000 ടണ്ണില്‍ കുറവായിരുന്നു കേന്ദ്ര ബാങ്കുകള്‍ വാങ്ങിയ സ്വര്‍ണത്തിന്റെ കണക്ക്. പിന്നീടാണ് കൂടുതല്‍ കേന്ദ്ര ബാങ്കുകള്‍ ഈ വഴി സ്വീകരിക്കാന്‍ തുടങ്ങിയത്. ഇതോടെ സ്വര്‍ണത്തിന് ആവശ്യം ഏറി വരികയും വില കുത്തനെ കുതിക്കുകയും ചെയ്തു. 2022ല്‍ 1082 ടണ്‍, 2023ല്‍ 1037 ടണ്‍, 2024ല്‍ 1180 ടണ്‍ എന്നിങ്ങനെയാണ് കേന്ദ്ര ബാങ്കുകള്‍ വാങ്ങിയ സ്വര്‍ണത്തിന്റെ കണക്ക് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.

ലോകരാജ്യങ്ങള്‍ വിദേശ കരുതല്‍ ധനമായി ഇപ്പോഴും കൂടുതല്‍ സൂക്ഷിക്കുന്നത് ഡോളര്‍ തന്നെയാണ്. എങ്കിലും സ്വര്‍ണത്തിന്റെ സംഭരണവും വര്‍ധിപ്പിക്കുന്നുണ്ട്. ലോകത്തെ മൊത്തം കരുതല്‍ ധനത്തിന്റെ 46 ശതമാനം ഡോളറാണ്. 20 ശതമാനം സ്വര്‍ണവും. 16 ശതമാനം യൂറോയുമാണ്. എന്നാല്‍ 2025ല്‍ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നേരിയ കുറവ് വന്നിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+