സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന്
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് വീണ്ടും വില കുറഞ്ഞു. ആഗോള വിപണിയിൽ വില ഇടിഞ്ഞതോടെയാണ് കേരളത്തിലും വില കുറഞ്ഞത്. സ്വർണ വിലയിൽ അടിക്കടിയുണ്ടാകുന്ന ചാഞ്ചാട്ടം അക്ഷരാർത്ഥത്തിൽ തലവേദന സൃഷ്ടിക്കുന്നത് വ്യാപാരികളെയാണ്. കടുത്ത പ്രതിസന്ധിയിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്ന് അവർ പറയുന്നു. സീ ന്യൂസ് മലയാളത്തോട് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ് പങ്കുവെയ്ക്കുന്നത് ഇങ്ങനെ
'യുദ്ധം ഉണ്ടാകുമ്പോൾ സ്വർണത്തിന് വില കൂടുന്നതാണ് കണ്ടിട്ടുള്ളത്. ഇത് ആദ്യമായാണ് യുദ്ധം വരുമ്പോൾ ഇങ്ങനെ സ്വർണത്തിന് അടിക്കടി വില കുറയുന്ന ഒരു നിലയിലേക്ക് സ്ഥിതി എത്തിയിരിക്കുന്നത്. അതിന്റെ പ്രധാന കാരണം സ്വർണത്തേക്കാൾ ആവശ്യമുള്ള വസ്തുക്കൾ ധാരാളമുള്ള സ്ഥലത്താണ് യുദ്ധം പ്രധാനമായും നടക്കുന്നത്. അതായത് ഇറാൻ പോലുള്ള രാജ്യം അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് എല്ലാ രാജ്യങ്ങളിലേക്കും ഇന്ധനം പ്രത്യേകിച്ച് ക്രൂഡ് ഓയിൽ സപ്ലൈ നടക്കുന്നത്. ഈ യുദ്ധത്തെ തുടർന്ന് ഇന്ധന ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇതോടെ വലിയ തോതിൽ സ്വർണത്തോടുള്ള ആളുകളുടെ താത്പര്യത്തിൽ ആഗോളതലത്തിൽ ഇടിവുണ്ടായിട്ടുണ്ട്. തുടർന്ന് സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടവും ഉണ്ടായിട്ടുണ്ട്.

ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ മുന്നോട്ടും ഇത് തുടരുന്ന ഒരു സ്ഥിതിയാണ് കാണുന്നത്. യുദ്ധത്തിന് ഒരു കൃത്യമായ ഒരു അവസാനം എത്തുന്നില്ല എന്നുള്ളതാണ് വസ്തുത. ആദ്യ സമയങ്ങളിൽ ഇത് ഒരാഴ്ച കൊണ്ട് അല്ലെങ്കിൽ രണ്ടാഴ്ച കൊണ്ടൊക്കെ തീരും എന്നുള്ള തരത്തിലായിരുന്നു റിപ്പോർട്ട്. പക്ഷേ ഇത് കൂടുതൽ കൂടുതൽ രൂക്ഷമായ തലത്തിലേക്ക് പോകുകയാണ്. ആഗോള സാമ്പത്തിക നിലയിൽ ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് .നിലവിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വാങ്ങാൻ പറ്റിയ ഒരു സമയമാണ്.
പക്ഷേ ഇപ്പോഴും ഒരു കൃത്യമായ ഒരു വിൽപന ഒരു ജ്വലറികളിലും നടക്കുന്നില്ല എന്നുള്ളതാണ് പ്രശ്നം. ആളുകളുടെ സാമ്പത്തിക ബുദ്ധിമുട്ടാവാം അല്ലെങ്കിൽ അവരുടെ പ്രയോറിറ്റികളിൽ ഉണ്ടായേക്കുന്ന വ്യത്യാസങ്ങൾ ആവാം, ആളുകൾ കൊടുക്കാനായിട്ട് ഉദ്ദേശിക്കുന്ന സ്വർണത്തിന്റെ അളവ് കുറച്ചതാവാം, അല്ലെങ്കിൽ മുൻകൂട്ടി നേരത്തെ ബുക്ക് ചെയ്ത ഇടത്തുനിന്നും എടുക്കുന്ന തരത്തിലേക്ക് അത് മാറിയതാകാം. എന്താണെങ്കിലും ചെറുകിടക്കാരായിട്ടുള്ള വ്യാപാരികളൊക്കെ വലിയ വളരെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബിസിനസ് പ്രോപ്പർ ആയിട്ട് നടക്കുന്നില്ല. ഇതിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ രൂക്ഷമായ പ്രതിസന്ധിയാണ് വ്യാപാരികൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
നമ്മുടെ സംസ്ഥാനത്ത് ആണെങ്കിലും രാജ്യത്താണെങ്കിലും അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിരിക്കുകയാണ്. ഈ സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നിടത്തോളം കാലം ആളുകൾ അവരുടെ അവശ്യ സാധനങ്ങൾ വാങ്ങുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനപ്പുറത്തേക്ക് ആഡംബര വസ്തുക്കളായിട്ട് കാണുന്ന സ്വർണം പോലുള്ള സാധനങ്ങൾ വാങ്ങാൻ മുതിരില്ല', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications