Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം 56% കുതിച്ചു, ശമ്പളം 0.07 ഇടിഞ്ഞു: സാധാരണക്കാർക്ക് പിടിച്ച് നില്‍ക്കണോ? ഈ തന്ത്രങ്ങള്‍ പയറ്റൂ

സ്വർണം ഇന്ന് മറ്റ് എല്ലാ ആസ്തികളേക്കാളും വേഗത്തില്‍ വളർന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം മാത്രം സ്വർണ വിലയില്‍ 50 ശതമാനത്തോളം വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മധ്യവർഗത്തിന്റെ ശമ്പളക്കാര്യം പരിശോധിക്കുകയാണെങ്കില്‍ ഇക്കാലയളവില്‍ 0.07 ശതമാനം താഴുകയാണ് ചെയ്യത്. അതായത് ഇന്ത്യയിൽ സമ്പത്ത് വർധിക്കുന്ന രീതി മാറുന്നതിനാൽ മധ്യവർഗം പിന്നോട്ട് പോകുന്നുവെന്ന് വിസ്ഡം ഹാച്ചിന്റെ സ്ഥാപകനായ അക്ഷത് ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു.

'2020 മുതൽ 2025 വരെ സ്വർണവില 56% ഉയർന്നപ്പോൾ, ശരാശരി ശമ്പളം 0.07% കുറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7% വളർച്ച കൈവരിക്കുമ്പോഴും, ശമ്പള വർധന നിന്നുപോയി. ഇത് ആസ്തി ഉടമകളും ശമ്പളം മാത്രം വാങ്ങുന്നവരും തമ്മിലുള്ള വിടവ് വർധിപ്പിക്കുന്നു.' അക്ഷത് ശ്രീവാസ്തവ പറയുന്നു. ശ്രീവാസ്തവയുടെ അഭിപ്രായത്തിൽ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ധനകാര്യവൽക്കരിക്കപ്പെടുകയാണ്. അതായത് സമ്പത്ത് ശമ്പളത്തെക്കാൾ ആസ്തികളായ സ്വർണം, റിയൽ എസ്റ്റേറ്റ്, ഓഹരികൾ എന്നിവയിലൂടെ വരുന്നു.

gold-silver

ആസ്തികളിൽ നിക്ഷേപിച്ചവരുടെ സമ്പത്ത് ഇരട്ടിയായി. മറുവശത്ത് ശമ്പളം മാത്രം ആശ്രയിക്കുന്നവർക്ക് പണപ്പെരുപ്പവും ജീവിതച്ചെലവും താങ്ങാൻ കഴിയുന്നില്ല. മൂന്ന് വർഷത്തിനുള്ളിൽ കുടുംബങ്ങളുടെ സ്വർണവും ഓഹരി സമ്പത്ത് 1.8 ട്രില്യൺ ഡോളറിൽ നിന്ന് 2.7 ട്രില്യൺ ഡോളറായി ഉയർന്നു. ഓഹരി വിപണിയിലേയും വിഹിതത്തില്‍ കാര്യമായ തോതിലുള്ള വർധനവ് ഉണ്ടായിട്ടുണ്ട്.

"സ്വർണം, വീടുകൾ, ഓഹരികൾ എല്ലാം ശമ്പളത്തെക്കാൾ വേഗത്തിൽ വളരുന്നു. 2020-2025ൽ സ്വർണവില 56% ഉയർന്നു, റിയൽ എസ്റ്റേറ്റിലും ഓഹരികളിലും സമാനമായ വളർച്ച കണ്ടു. എന്നാൽ ശമ്പളം 0.07% കുറഞ്ഞു. 2021 ജൂണിൽ ശമ്പളം 6% വരെ ഇടിഞ്ഞു. 457 ലിസ്റ്റഡ് കമ്പനികളിൽ 2025-ന്റെ അവസാന പാദത്തിൽ ശമ്പള വർധന 4.8% ആയിരുന്നു" ലിങ്കഡ്ഇനിലും എക്സിലും പങ്കുവെച്ച പോസ്റ്റില്‍ അക്ഷത് ശ്രീവാസ്തവ കുറിക്കുന്നു.

2022-2025ൽ ഇന്ത്യൻ കുടുംബങ്ങളുടെ സ്വർണ-ഓഹരി സമ്പത്ത് 50% വർധിച്ചു. മോർഗൻ സ്റ്റാൻലി റിപ്പോർട്ട് പ്രകാരം ഇന്ത്യന്‍ വീടുകള്‍ 2025-ൽ സ്വർണത്തിൽ 3.8 ട്രില്യൺ ഡോളറിന്റെ സമ്പത്തുണ്ട്. ഇത് ജി ഡി പിയുടെ ഏകദേശം 89 ശതമാനമാണ്. റിയൽ എസ്റ്റേറ്റ് വിലയും സമാനമായ രീതിയില്‍ കുതിച്ചു, പക്ഷേ ശമ്പള വർധന മന്ദഗതിയിൽ. ഓഹരി ഓപ്ഷനുകളോ നിക്ഷേപമോ ഉള്ളവർക്ക് വലിയ ലാഭം കിട്ടി. പുതിയ സമ്പത്ത് വിഭജനം ജോലിയല്ല, ആസ്തി ഉടമസ്ഥതയാണ് നിർണയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കോവിഡ്-19ന് ശേഷം ഇന്ത്യക്കാർ സേവിങ്സ് ബാങ്കുകൾ, ബോണ്ടുകൾ, ഓഹരികൾ എന്നിവയിലേക്ക് മാറ്റി. 2025 മെയ് വരെ മ്യൂച്വൽ ഫണ്ടുകൾ 72 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു. എന്നാൽ ശമ്പള വളർച്ച 2025-ൽ ശരാശരി ശമ്പളമായ 3.58 ലക്ഷം രൂപയിൽ നിന്ന് കാര്യമായ മാറ്റമില്ലാതെ തുടരുന്നു. 9.2% വർധന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പണപ്പെരുപ്പം കുറച്ചാൽ യഥാർത്ഥ വരുമാനം കുറവായിരിക്കും.

ശ്രീവാസ്തവയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകള്‍ക്കും ഇടായക്കിയിട്ടുണ്ട്. "മധ്യവർഗം ഒരു ആശുപത്രി ബില്ലിന്റെ അകലത്തിൽ ദാരിദ്ര്യത്തിലേക്ക് വീഴാം," എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ധനകാര്യ സാക്ഷരത, വൈവിധ്യമുള്ള നിക്ഷേപം, ആസൂത്രണം എന്നിവ വെച്ച് പുലർത്തിയാലെ മെച്ചപ്പെട്ട രീതിയിലെങ്കിലും മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. നിക്ഷേപിക്കാത്തവരുടെ സമ്പത്ത് കുറയുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 2025-ൽ 9.4% ശമ്പള വർധന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഈ വിടവ് കുറയ്ക്കാൻ സർക്കാർ, കോർപ്പറേറ്റ് നയങ്ങൾ വേണമെന്നും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+