Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വില കൂടിയത് മാത്രമല്ല പ്രശ്‌നം; ജ്വല്ലറികള്‍ കൂട്ടത്തോടെ പൂട്ടും? സര്‍ക്കാര്‍ ഇടപെടണം- വ്യാപാരികള്‍

സ്വര്‍ണവില കുതിച്ചുയര്‍ന്നത് ഉപഭോക്തക്കളെ മാത്രമല്ല, വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇടത്തരം-ചെറുകിട വ്യാപാരികളെ. പവന്‍ വില 114000 കടന്ന് മുന്നേറുകയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം. ഇനിയും വില കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. അതുകൊണ്ടുതന്നെ വ്യാപാര മേഖല കൂടുതല്‍ പ്രതിസന്ധി നേരിട്ടേക്കാം.

ചെറുകിട-ഇടത്തരം സ്വര്‍ണ കച്ചവടക്കാര്‍ ഗുരുതരമായ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത് എന്ന് വ്യാപാരികള്‍ പറയുന്നു. സ്വര്‍ണ വിലയിലെ വന്‍ വര്‍ധനവ്, ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചത്, ഹാള്‍ മാര്‍ക്കിങ് സംബന്ധമായ അധിക ബാധ്യതകള്‍, ജിഎസ്ടി വകുപ്പിന്റെ നിരന്തര പരിശോധനകള്‍, വ്യാജ എച്ച്‌യുഐഡി തട്ടിപ്പുകള്‍, അനധികൃത സ്വര്‍ണ വ്യാപാരം എന്നിവ വ്യാപാര മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

gold price rise traders crisis

ഇതിനുപുറമേ, പോലീസിന്റെ അന്യായ റിക്കവറി നടപടികളും കടുത്ത ആശങ്കയിലാഴ്ത്തുന്നു എന്ന് വ്യാപാരികള്‍ പറഞ്ഞു. നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാരികളെ പോലും സംശയത്തിന്റെ നിഴലില്‍ കാണുകയും മതിയായ തെളിവുകളില്ലാതെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുക്കുകയോ റിക്കവറിക്ക് നിര്‍ബന്ധിതരാക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

അതേസമയം, വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ വിപണിയില്‍ കൂടുതല്‍ പിടിമുറുക്കുകയും ചെറുകിട സ്ഥാപനങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. തലമുറകളായി കുടുംബാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ആയിരക്കണക്കിന് ചെറുകിട സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണന്നും വ്യാപാരികള്‍ പറയുന്നു.

രാജ്യത്തിന് വന്‍തോതില്‍ നികുതി വരുമാനം നല്‍കുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ഉറപ്പാക്കുകയും ചെയ്യുന്ന ഈ മേഖലയെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായ പദ്ധതികള്‍, ലളിതമായ നിയമ നടപടികള്‍, അനധികൃത സ്വര്‍ണ വ്യാപാരത്തിനെതിരായ ശക്തമായ നടപടി, പോലീസിന്റെ അന്യായ റിക്കവറികള്‍ അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ഹാള്‍ മാര്‍ക്കിങ് സംവിധാനത്തിലെ പ്രായോഗിക പരിഷ്‌കാരങ്ങള്‍ എന്നിവ അടിയന്തരമായി നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്വര്‍ണ വ്യാപാര മേഖലയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ചെറുകിട വ്യാപാരികളുടെ നിലനില്‍പ്പ് അനിവാര്യമാണ്. ഈ മേഖലയെ തകര്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് ചെറുകിട-ഇടത്തരം വ്യാപാരികളെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+