സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആഭരണം വാങ്ങാന്‍ നല്ല ദിനം, 3680 രൂപയുടെ ഇടിവ്, പവന് വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്നലെ വൈകീട്ട് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത് എങ്കില്‍ ഇന്ന് രാവിലെ വലിയ തോതിലുള്ള വില ഇടിവുണ്ടായി. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. അതേസമയം, എപ്പോള്‍ വേണമെങ്കിലും വില ഉയരാനുള്ള സാധ്യതയും വിപണിയില്‍ നിലനില്ക്കുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുമെന്ന ആശങ്ക നീങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച ഒമാനില്‍ വച്ച് ചര്‍ച്ച നടത്താന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. സമവായം രൂപപ്പെടുകയാണെങ്കില്‍ രാഷ്ട്രീയ-സാമ്പത്തിക മേഖലയില്‍ സുസ്ഥിരത കൈവരും. ഇത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് സഹായകമാകും. ഈ പ്രതീക്ഷയാണ് ഇന്നത്തെ വില കുറവിന് കാരണം.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 14155 രൂപയാണ് വില. പവന് 113240 രൂപയും. ഗ്രാമിന് 460 രൂപ കുറഞ്ഞു. പവന് 3680 രൂപയും താഴ്ന്നു. രാജ്യാന്തര വിപണിയില്‍ 5000 ഡോളറിന് മുകളിലായിരുന്ന സ്വര്‍ണവില ഇന്ന് 4875 ഡോളറിലേക്ക് വീണിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം കൂടിയാണ് കേരളത്തില്‍ കാണുന്നത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തില്‍ ഇനിയും വില കുറഞ്ഞേക്കും.
ഡോളര്‍ നിരക്ക് അല്‍പ്പം മെച്ചപ്പെട്ടുവരുന്നത് സ്വര്‍ണവില കുറയാന്‍ കാരണമാണ്. 97.77 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.45 ആയി. ഡോളറിന്റെയും രൂപയുടെയും മൂല്യ വ്യത്യാസം കൂടി പരിഗണിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക. ഇതില്‍ ചില വേളയില്‍ മാറ്റം വരുമ്പോഴാണ് ഉച്ചയ്ക്ക് ശേഷവും സ്വര്‍ണവില മാറുന്നത്.
18, 14, 9 കാരറ്റ് സ്വര്‍ണം, വെള്ളി വില
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 11630 രൂപയാണ്. പവന് 93040 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9060 രൂപയാണ് ഇന്നത്തെ വില. പവന് 72480 രൂപയുമാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5840 രൂപയാണ് വില. പവന് 46720 രൂപയിലെത്തി. വെള്ളിയുടെ വിലയും ഇന്ന് കേരളത്തില്‍ കുറഞ്ഞു. ഗ്രാമിന് 300 രൂപയായിട്ടാണ് താഴ്ന്നിരിക്കുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര കരാര്‍ എന്നിവയെല്ലാം വിപണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. അമേരിക്കയുടെ ഫെഡറല്‍ റിസര്‍വില്‍ വരാന്‍ പോകുന്ന മാറ്റം, പലിശ നിരക്കിലെ വ്യതിയാനം എന്നിവയും സ്വര്‍ണവിലയുടെ ഇടിവിന് കാരണമാകും. അതിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ അല്‍പ്പം ഇടിവ് വന്നു.
അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ചയിലേക്ക് കടക്കുമെന്ന സൂചനയാണ് ക്രൂഡ് ഓയില്‍ വില താഴാന്‍ കാരണം. ബ്രെന്റ് ക്രൂഡ് ബാരലിന് 68 ഡോളര്‍ ആണ് പുതിയ വില. ഇനിയും വില കുറഞ്ഞാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും. ക്രൂഡ് വില കുറയുന്നത് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ സഹായിക്കും. രൂപ മൂല്യം ഉയര്‍ന്നാല്‍ സ്വര്‍ണവില താഴും.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications