Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാന്‍ നല്ല ദിനം; വില കുത്തനെ ഇടിഞ്ഞു, 2500 രൂപയുടെ കുറവ്, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സമീപ കാലത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇന്നത്തേത്. 2480 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. 12 വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന വലിയ ഇടിവാണ് രാജ്യാന്തര വിപണിയില്‍. ലാഭമെടുക്കല്‍ ശക്തമായതാണ് വില കുറയാന്‍ കാരണം.

ആസിയാന്‍ ഉച്ചകോടി നടക്കാനിരിക്കെ വലിയ പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ചൈനയും ഇന്ത്യയും അമേരിക്കയുമെല്ലാം പങ്കെടുക്കുന്ന സമ്മേളനത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ വ്യാപാര യുദ്ധം അവസാനിക്കും. വ്യാപാര പോരിന് തുടക്കമിട്ട അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതെല്ലാം ഒരു മാറ്റത്തിന് സാധ്യതയുണ്ടെന്ന് വിരല്‍ ചൂണ്ടുന്നു...

gold price kerala october 22-

ഇന്നലെ രാവിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു സ്വര്‍ണം. 97360 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാല്‍ ഉച്ചയോടെ ചിത്രം മാറി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില കുത്തനെ ഇടിഞ്ഞു. തുടര്‍ന്ന് കേരളത്തിലും വില കുറഞ്ഞു. 1600 രൂപ കുറഞ്ഞ് 95760 രൂപയിലേക്ക് പവന്‍ വില എത്തി. ഇന്ന് വീണ്ടും 2480 രൂപ കുറഞ്ഞ് 93280 രൂപയായി.

സ്വര്‍ണം മാത്രമല്ല ഇന്ന് വെള്ളിയും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 175 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണം 22 കാരറ്റ് ഗ്രമിന് 310 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അതായത്, ഒരു ഗ്രാമിന് 11660 രൂപയാണ് പുതിയ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9590 രൂപയാണ് വില. 14 കാരറ്റിന് 7470 രൂപയും 9 കാരറ്റിന് 4820 രൂപയുമാണ് പുതിയ വില.

സ്വര്‍ണ വില കുറയുമെന്ന് പ്രവചനം

സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും ഇനിയൊരു തിരുത്തലിന് സാധ്യതയുണ്ടെന്നുമാണ് മിക്ക സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ഒരു പക്ഷേ കുറച്ച് മാസങ്ങള്‍ കൂടി ഉയര്‍ന്ന ശേഷം പിന്നീട് വില താഴുമെന്നും പ്രവചനമുണ്ട്. അമേരിക്ക ചുങ്കപ്പോര് അവസാനിപ്പിച്ചാല്‍ സ്വര്‍ണവില വലിയ തോതില്‍ കുറയും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് വന്‍തോതിലുള്ള വിറ്റഴിക്കല്‍ നടക്കുന്നത്. അവസരം മുതലെടുത്ത് ലാഭം കൊയ്യാം എന്ന ചിന്തയാണ് ഇതിന് പിന്നില്‍.

ഒരു പവന്‍ സ്വര്‍ണത്തിന് 70000 രൂപ വരെ ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ് പറയുന്നത്. 25 ശതമനം കുറവ് വരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വളരെ പെട്ടെന്ന് ഇടിവിന് സാധ്യതയുണ്ട് എന്ന് ആരും പറയുന്നില്ല. ക്രമേണയുള്ള താഴ്ച്ചയാണ് പറയപ്പെടുന്നത്. അതിനിടെയാണ് രാജ്യാന്തര വിപണിയില്‍ വില കുത്തനെ ഇടിഞ്ഞുവരുന്നത്.

ഇന്നലെയും ഇന്നുമായി 4000 രൂപയ്ക്ക് മുകളില്‍ സ്വര്‍ണവില കുറഞ്ഞു. ഡോളര്‍ കരുത്ത് കൂടിയാല്‍ ഇനിയും സ്വര്‍ണവില കുറയും. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കണമെങ്കില്‍ അമേരിക്കയുടെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടണം. ട്രംപിന്റെ നയങ്ങളില്‍ മാറ്റം വന്നാല്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കും. പുതിയ പ്രതിഷേധം ഇതിനെല്ലാം കാരണമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+