സ്വർണവില തകർന്നടിഞ്ഞു: പവൻ വില 1 ലക്ഷത്തിന് താഴെ..ആഭരണപ്രേമികൾക്ക് ലോട്ടറി

സംസ്ഥാനത്ത് സ്വർണം ഒരു ലക്ഷത്തിന് താഴേക്ക്. 11 മാസങ്ങൾക്ക് ശേഷമാണ് സ്വർണം ഒരു ലക്ഷത്തിന് താഴെയെത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 23 നായിരുന്നു കേരളത്തിൽ ആദ്യമായി പവൻ വില 1 ലക്ഷം കടന്നത്. 1.31 ലക്ഷമാണ് കേരളത്തിലെ സർവ്വകാല റെക്കോഡ്.

രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വലിയ സമ്മർദ്ദമാണ് നേരിടുന്നത്. ഇതാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ഡോളർ മൂല്യവും ബോണ്ട് യീൽഡും ഉയരുന്നതും ഡിസംബറിൽ പലിശ നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷകളുമാണ് സ്വർണത്തിന് സമ്മർദ്ദം തീർക്കുന്നത്.

goldornamenth-21

അന്താരാഷ്ട്ര വിപണിയിൽ ഔണ്‍സ് സ്വർണം 3856.52 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഗോൾഡ് ഫീച്ചറുകൾ 0.2 ശതമാനം ഉയർന്ന് ഔണ്‍സിന് 3859 ഡോളറും ആയി. അതേസമയം കേരളത്തിൽ ഇന്ന് കേരളത്തിൽ ഗ്രാം വിലയിൽ 70 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 75 രൂപ കുറഞ്ഞിരുന്നു. പവൻ വില 560 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 99760 രൂപയായി. ഇന്നലെ 100,320 രൂപയായിരുന്നു വില. 18 കാരറ്റിന് ഇന്ന് ഗ്രാമിന് 10205 രൂപ നൽകിയാൽ മതി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് സ്വർണവിലയിൽ വൻ തകർച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞാഴ്ച മാത്ര വിലയിൽ 4.5 ശതമാനത്തിൻ്റെ ഇടിവ് സംഭവിച്ചത്. കേരളത്തിലാകട്ടെ 6000 രൂപയോളമാണ് കുറഞ്ഞത്. നവംബര്‍ 5 ന് രേഖപ്പെടുത്തിയ 107080 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

യു.എസ് ഡോളർ കഴിഞ്ഞ 19 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തുടരുകയാണ്. കഴിഞ്ഞാഴ്ച പുറത്തുവന്ന പണപ്പെരുപ്പ കണക്കുകളാണ് ഇപ്പോൾ ഡോളറിന് കരുത്ത് പകരുന്നത്. പണപ്പെരുപ്പം ഇപ്പോഴും ഉയർന്ന നിലയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡിസംബറിൽ വീണ്ടും യുഎസ് ഫെഡ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഏകദേശം 80 ശതമാനത്തോളം സാധ്യതയാണ് കൽപ്പിക്കുന്നത്.

സപ്റ്റംബറിൽ യുഎസ് ഫെഡ് 25 ബേസിസ് പോയിൻ്റാണ് നിരക്ക് ഉയർത്തിയത്. ഡിസംബറിൽ 50 ബേസിസ് പോയിൻ്റ് വർധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. പലിശ ഉയർത്തുന്നത് ഡോളറും ബോണ്ട് യീൽഡും വർധിക്കാൻ കാരണമാകും. സ്വാഭാവികമായും പലിശ നൽകാത്ത സ്വർണത്തെ നിക്ഷേപകർ ഉപേക്ഷിക്കാൻ ഇത് കാരണമാകും. ഡിമാൻ്റ് കുറയുന്നത് സ്വർണവിലയെ താഴേക്ക് നയിക്കും.

90,000ത്തിലേക്ക് പോകുമോ?

അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് കാര്യങ്ങൾ അനുകൂലമല്ല. 3800 ഡോളറാണ് അടുത്ത പ്രതിരോധ ഘട്ടമായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇതിന് താഴേക്ക് വില ഇടിഞ്ഞാൽ 3500 ഡോളറിനും താഴേക്ക് വില പോകാൻ സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻ വില 90,000 രൂപയ്ക്ക് താഴേക്ക് പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma