സ്വർണവിലയിൽ ഇന്ന് കുതിപ്പ്; രണ്ട് ദിവസത്തിനിടെ 2200 രൂപയുടെ വർധനവ്..ഇനി തിരിച്ചിറങ്ങില്ല?
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. ഒറ്റയടിക്ക് 1040 രൂപയുടെ വർധനവാണ് പവൻ വിലയിൽ രേഖപ്പെടുത്തിയത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് ഉയർത്തുന്നതോടെ രാജ്യാന്തര വിപണിയിൽ സ്വർണം ഇടിയുമെന്നും ഇതിൻ്റെ ഫലമായി കേരളത്തിലും വില കുറയുമെന്നുമായിരുന്നു പ്രവചനങ്ങൾ. എന്നാൽ ഇതിനെയെല്ലാം തള്ളിക്കൊണ്ടുള്ള കുതിപ്പാണ് ഇപ്പോൾ സ്വർണ വിപണിയിൽ ഉണ്ടാകുന്നത്.
യുഎസ് ഫെഡ് ബുധനാഴ്ച രാത്രിയാണ് പലിശ നിരക്കിൽ മാറ്റം വരുത്തിയത്. 25 ബേസിസ് പോയിൻ്റാണ് ഉയർത്തിയത്. തുടർന്ന് വ്യാഴാഴ്ച സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ നേരിയ ഇടിവ് മാത്രമാണ് ഉണ്ടായത്. കേരളത്തിൽ അന്ന് ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. പവൻ വില 1,12,080 രൂപയിലാണ് വ്യാപാരം നടത്തിയത്. ആഭരണപ്രേമികളെ ഞെട്ടിച്ച് വെള്ളിയാഴ്ച സ്വർണം വീണ്ടും കുതിച്ചു. ഗ്രാമിന് 145 രൂപ വർധിച്ച് പവൻ വില 1,13,240 രൂപയായി. ഇന്ന് 130 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നത്തെ വില ഇങ്ങനെ

22 കാരറ്റ് ഗ്രാം - 14,285, പവൻ - 1,14,280
18 കാരറ്റ് ഗ്രാം - 11,735, പവൻ - 93,880
14 കാരറ്റ് ഗ്രാം - 9,140, പവൻ - 73,120
9 കാരറ്റ് ഗ്രാം - 5,895, പവൻ - 47,160
വെള്ളി ഗ്രാം - 255, 10 ഗ്രാം - 2,550
കേരളത്തിൽ ഇന്നലത്തെ വില
22 കാരറ്റ് ഗ്രാം - 14,010, പവൻ - 1,12,080
18 കാരറ്റ്: ഗ്രാം - 11,510, പവൻ - 92,080
14 കാരറ്റ്: ഗ്രാം - 8,965, പവൻ - 71,720
9 കാരറ്റ്: ഗ്രാം - 5,780, പവൻ - 46,240
രണ്ട് ദിവസത്തിനിടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് വർധിച്ചത്. 1.15 ലക്ഷം രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്ക്.
സ്വർണ വില ഇനിയും ഉയരുമോ?
രാജ്യാന്തര വില ഔൺസിന് 17.51 ഡോളർ വർധിച്ച് 4377.91 ഡോളറിലാണ് ഇപ്പോഴുള്ളത്. പലിശ നിരക്ക് ഉയർത്തുമ്പോൾ സ്വർണത്തെ കൈവിട്ട് നിക്ഷേപകർ സർക്കാർ കടപ്പത്രങ്ങളിലേക്ക് തിരിയുകയും ഇത് വില കുറയാൻ കാരണമാകുകയും ചെയ്യാറുണ്ട്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണ വിപണിയിൽ കാര്യങ്ങൾ മാറിമറിയുന്നതിന് കാരണമായത്. ഹൂതികൾ തകർത്ത എണ്ണ പൈപ്പ്‍ലൈൻ അതിവേഗത്തിൽ ശരിയാക്കുമെന്ന് സൌദി വ്യക്തമാക്കിയതോടെ കഴിഞ്ഞ കുറച്ച് ദിവസമായി ഉയർന്ന് നിന്ന എണ്ണ വില കുറഞ്ഞു. 109 ഡോളർ വരെ എത്തിയ ക്രൂഡ് വില നിലവിൽ ബാരലിന് 103 ഡോളറായാണ ്കുറഞ്ഞത്. ക്രൂഡ് വില ഇനിയും കുറഞ്ഞാൽ വില ഇനിയും കുതിക്കാനുള്ള സാധ്യത ഉണ്ട്.
സ്വർണം കൈയ്യിലുണ്ടോ
ആഗോള വിപണിയിൽ സ്വർണം 4400 ഡോളറിലേക്ക് അടുത്തതോടെ അടുത്ത പ്രതിരോധം 4500 ഡോളർ ആണെന്നാണ് വിലയിരുത്തലുകൾ. അതും മറികടന്നാൽ സ്വർണം ഈ വർഷം അവസാനത്തോടെ 4900 ഡോളറിലേക്ക് കുതിക്കുമെന്നാണ് പ്രവചനങ്ങൾ. എന്നാൽ കേരളത്തിൽ ഗ്രാം വില 15,990 വരെ ഉയരും. പവന് 1,27,900 രൂപയും. അതായത് ഇപ്പോഴത്തെ നിലയിൽ നിന്നും 13,000ത്തിന് മുകളിൽ വർധനവ് പ്രതീക്ഷിക്കാം. അതേസമയം അടുത്ത വർഷത്തോടെ സ്വർണവില 5400 ഡോളർ വരെ ഉയരുമെന്നാണ് സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാച്ചസ് പ്രവചിക്കുന്നത്.


Click it and Unblock the Notifications
