Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം മാത്രമല്ല, ഇതുകൂടി വാങ്ങിവച്ചോ; വന്‍തോതില്‍ വില കൂടുന്നു, പാവപ്പെട്ടവരുടെ ഡയമണ്ട്

സ്വര്‍ണവില കുതിച്ചുയരുകയാണ്. ഓരോ ദിവസവും വലിയ സംഖ്യയാണ് വര്‍ധിക്കുന്നത്. കഴിഞ്ഞാഴ്ച വില കുറഞ്ഞുവന്നിരുന്നു എങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ 6.70 ശതമാനമാണ് സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്. വില കൂടുന്നത് നേരത്തെ സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് സങ്കടവും സമ്മാനിക്കുന്നു.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 66880 രൂപയാണ് വില. ഇന്നുവരെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 22 കാരറ്റ് ഗ്രാമിന് 8360 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6855 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഇത്രയും വില കൂടിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ആശങ്കയിലാണ്. എന്നാല്‍ സ്വര്‍ണത്തിന് മാത്രമല്ല കൂടുന്നത്. അതാണ് ഇനി പറയാന്‍ പോകുന്നത്...

gold-silver-price-increases-1

വെള്ളിയുടെ വിലയും വന്‍തോതില്‍ ഉയരുകയാണ്. സ്വര്‍ണത്തെ പോലെ തന്നെ വിലയില്‍ കുതിപ്പ് നടത്തുന്നുണ്ട് വെള്ളി. ഇന്ന് വാങ്ങിയവര്‍ക്ക് ആറ് മാസമോ ഒരു വര്‍ഷമോ കഴിഞ്ഞാല്‍ വലിയ ലാഭം കൊയ്യാന്‍ സാധിക്കും. കഴിഞ്ഞ കാല വില നിലവാരം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഒരു കാലത്ത് പാവപ്പെട്ടവരുടെ ഡയമണ്ട് ആയിരുന്നു വെള്ളി. എന്നാല്‍ ഇന്ന് ധനികര്‍ക്ക് പോലും പിടിക്കാന്‍ പറ്റാത്ത ഉയരത്തിലേക്ക് കുതിക്കുകയാണ്.

2014ല്‍ സ്വര്‍ണവില 26 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ 37 ശതമാനം ഉയര്‍ന്നു വെള്ളിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണവില 6.70 ശതമാനം ഉയര്‍ന്നെങ്കില്‍ വെള്ളിയുടെ വില 8.80 ശതമാനം കുതിച്ചു. അതായത്, സ്വര്‍ണത്തേക്കാള്‍ വില കുതിപ്പ് വെള്ളിയിലാണ്. ആഗോള വിപണിയിലും സ്വര്‍ണത്തോടൊപ്പം വെള്ളിയുടെ വിലയും റെക്കോര്‍ഡിലാണ്.

കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ ഔണ്‍സ് വെള്ളിക്ക് 30 ഡോളര്‍ ആയിരുന്നു വില. മെയ് മാസത്തോടെ 32 ഡോളറായി. ഒക്ടോബറില്‍ 34 ഡോളറിലേക്ക് ഉയര്‍ന്നു. ഡിസംബറില്‍ കുറയുകയാണ് ചെയ്തത്. എന്നാല്‍ 34 ഡോളര്‍ ആണ് പുതിയ വില. എന്തുകൊണ്ടാണ് വെള്ളിയുടെ വില ഉയരുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. സ്വര്‍ണവില വര്‍ധിക്കുന്ന ഘടകങ്ങള്‍ തന്നെയാണ് വെള്ളി വിലയെയും സ്വാധീനിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണി വിപണിയുടെ താളംതെറ്റിക്കുന്നുണ്ട്. താരിഫ് പോര് ശക്തമാകുമെന്ന് മിക്കവരും കരുതുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണത്തോടൊപ്പം വെള്ളിയും നിക്ഷേപകര്‍ വാങ്ങിക്കൂട്ടുകയാണ്. വെള്ളിക്ക് വന്‍തോതിലുള്ള ആവശ്യം ഉയര്‍ന്നതും വില കൂടാന്‍ കാരണമാണ്. ഇലക്ട്രോണിക് വെഹിക്കിള്‍, സോളാര്‍ എനര്‍ജി തുടങ്ങിയ വ്യവസായ മേഖലയില്‍ നിന്നും വെള്ളിക്ക് വന്‍തോതില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഈ വര്‍ഷം 1.20 ബില്യണ്‍ വെള്ളിക്ക് ആവശ്യമുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ വിതരണം ചെയ്യുന്നത് 1.05 ബില്യണ്‍ വെള്ളിയാണ്. ആവശ്യം കൂടുതലും വിതരണം കുറവും ആയാല്‍ വില കൂടുക സ്വാഭാവികം. മെക്‌സിക്കോ, ഓസ്‌ട്രേലിയ, റഷ്യ, പെറു എന്നീ രാജ്യങ്ങളിലെല്ലാം വെള്ളിയുടെ ഖനനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വെള്ളി ആഭരണത്തിന് പ്രിയം ഏറി വരികയാണ്. ലോകത്തെ പ്രധാന വിപണിയില്‍ വെള്ളിക്ക് ആവശ്യം ഏറുന്നത് വില കൂടാന്‍ കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+