പഴയ സ്വർണം മാറ്റി വാങ്ങാന്‍ പോവുകയാണോ: ഇതാ ഈ ജ്വല്ലറിയായിരിക്കാം ബെസ്റ്റ്, ലക്ഷ്യം വന്‍ നേട്ടം
കൊച്ചി: പവന് 120 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സംസ്ഥാനത്തെ സ്വർണ വില. പവന് 44,520 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 5,565 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,640 രൂപയായിരുന്നു വില. ഈ മാസം നേരിയ തോതില്‍ ഇടിവുണ്ടായെങ്കിലും മുന്‍ വർഷങ്ങളെ അപേക്ഷിച്ച് സ്വർണ വില ഉയർന്ന് നില്‍ക്കുകയാണ്.
വിലയേറിയതോടെ പഴയ സ്വർണം മാറ്റിവാങ്ങുന്നതും വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയ സ്വർണം വാങ്ങല്‍ ചിലവേറിയതിനാല്‍ ആളുകള്‍ മാറ്റിവാങ്ങലിലേക്ക് തിരിയുന്നുവെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഒരു പ്രമുഖ ജ്വല്ലറി ബ്രാന്‍ഡ് പഴയ സ്വർണങ്ങള്‍ മാറ്റി വാങ്ങുന്നതിനെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നത്. പഴയ സ്വർണം മാറ്റി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എത്ര പണം ലഭിക്കുന്നു എന്നുള്ളത് തന്നെയാണ്.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ശൃംഖലയായ തനിഷ്കാണ് പഴയ സ്വർണം മാറ്റി വാങ്ങുന്നതിന് വലിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വർണം പുതിയ സ്റ്റഡ്‌ഡഡ്, വിവാഹ ആഭരണങ്ങൾക്കായി മാറ്റി വാങ്ങുമ്പോഴാണ് കൂടുതല്‍ ആനുകൂല്യം. വിലയിലെ ചാഞ്ചാട്ട സമയത്ത് പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കൂടുതൽ വിൽപ്പന നടത്താനാണ് കമ്പനി ഇതിലൂടെ ലക്ഷമിടുന്നത്.
ഈ സാമ്പത്തിക വർഷത്തിൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാം തനിഷ്ക്കിന്റെ മൊത്തത്തിലുള്ള വിൽപ്പനയിൽ 45% സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഇത് 40 ശതമാനം മാത്രമായിരുന്നു. 'സ്വർണ്ണ വിനിമയം ഒരു വളർച്ചാ എഞ്ചിനാണെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി. 2024 സാമ്പത്തിക വർഷത്തില്‍ 40% ല്‍ നിന്നും 45% ലേക്ക് നീങ്ങാൻ ഞങ്ങൾ ലക്ഷ്യമിട്ടിരുന്നു. അടുത്ത രണ്ട് വർഷങ്ങളിൽ ഞങ്ങൾ 50% ത്തിലേക്ക് എത്തും'- ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ജ്വല്ലറി സിവിഷൻ ചീഫ് എക്‌സിക്യൂട്ടീവ് അജോയ് ചൗള പറഞ്ഞു.
വിവിധ കാരണങ്ങളാൽ പഴയ സ്വർണത്തിന്റെ മാറ്റിവാങ്ങല്‍ കൂടുതൽ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഉപഭോക്താവിനും നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു. കാരണം ലോക്കറിൽ സ്വർണ്ണം വെച്ചിട്ട് കാര്യമില്ല. ആളുകൾ സ്വർണം ശേഖരിച്ച് വെക്കുന്നതിന് പകരം ധരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നമ്മള്‍ സ്വർണം ഇറക്കുമതി ചെയ്യുന്നവരായതിനാല്‍ ഇത് രാജ്യത്തിനും നല്ലതാണ്. ഇന്ത്യയിലെ ലോക്കറുകളിൽ ഏകദേശം 20,000 ടൺ സ്വർണം കിടക്കുന്നുവെന്നാണ് കണക്ക്. സ്വർണ വില വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ജ്വല്ലറി റീട്ടെയിലർമാർ വിവിധ തന്ത്രങ്ങൾ പയറ്റുകയാണ്. ഭാരം കുറഞ്ഞ ആഭരണങ്ങൾ, ലോവർ കാരറ്റേജ്, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയുൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമാണെന്നും അജോയ് ചൗള പറഞ്ഞു.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ മെയ് 5 ലെ റിപ്പോർട്ട് അനുസരിച്ച്, ഉയർന്നതും അസ്ഥിരവുമായ സ്വർണ്ണ വില വിപണിയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ, 2020 ന് ശേഷമുള്ള ഏറ്റവും ദുർബലമായ ആഭരണ വിൽപ്പന ഇക്കഴിഞ്ഞ മാർച്ച് പാദത്തിലാണ്. ഈ കാലയളവിലെ ഡിമാന്‍ഡ് ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് 17% കുറവാണ്.
വിവാഹ സീസണിൽ ആഭരണങ്ങൾ വാങ്ങാൻ മാറ്റിവാങ്ങലിനായി തിരക്ക് അനുഭവപ്പെടുമെന്നും അജോയ് ചൗള പറഞ്ഞു. 'മെയ്-ജൂൺ വിവാഹ സീസണാണ്, വിവാഹസമയത്ത്, മാറ്റിവാങ്ങല്‍ വലിയ തോതില്‍ നടക്കും. ദീർഘകാലാടിസ്ഥാനത്തില്‍ ഒരുപാട് പേര് സ്വർണം സ്വരൂപ്പിച്ച് വെച്ചിട്ടുണ്ടാവും. ഈ സാഹചര്യത്തില്‍ സ്വർണ്ണ വിലയെക്കുറിച്ചുള്ള ആശങ്കയില്ലാതെ വാങ്ങലുകൾ പൂർത്തിയാക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു'.- അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications