Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഇന്നും മൂക്കും കുത്തി താഴോട്ട്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്, ലാഭം ചില്ലറയല്ല

യുഎസിന്റെ പകരചുങ്ക നടപടിയാണ് ഒരു ഘട്ടത്തിൽ സ്വർണത്തിന്റെ വില തീപിടിപ്പിച്ചത്. രാജ്യാന്തര വില ഔൺസിന് 3500 ഡോളർ വരെ അന്ന് തൊട്ടു. എന്നാൽ ഇപ്പോൾ സ്വർണത്തിന് വില കുറയുകയാണ്. പകരചുങ്കത്തിൽ യുഎസ് നിലപാട് മയപ്പെടുത്തിയതാണ് വില കുറയാൻ കാരണമായത്. ഇന്നിതാ വില വീണ്ടും ഇടിഞ്ഞു. ചൈനയുമായി യുഎസ് വ്യാപരക്കരാർ ഉണ്ടാക്കിയതാണ് ഇന്ന് സ്വർണവിലയിൽ പ്രതിഫലിച്ചത്.

വില കുറച്ചത് ഇക്കാര്യങ്ങൾ

പകരച്ചുങ്കത്തിൽ ഇന്ത്യയും ചൈനയും പരസ്പരം കൊമ്പുകോർത്തതോടെ സ്വർണത്തിന്റെ പെരുമ ഉയരുകയായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തെ ആശ്രയിച്ചതോടെ ദിനംപ്രതിയെന്നോണമാണ് വില ഉയർന്നത്. ആ ആശങ്കയാണ് ഇപ്പോൾ ഒഴിഞ്ഞിരിക്കുന്നത്. ചൈനയുമായി മാത്രമല്ല ഇന്ത്യയുമായും വ്യാപാരക്കരാർ ഉണ്ടാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ പകരച്ചുങ്കം നടപ്പാക്കുന്ന അന്തിമ തീയതി വീണ്ടും നീട്ടാൻ തീരുമാനിച്ചതും ആഗോള വിപണിയിൽ പ്രതിഫലിച്ചു. ഇസ്രായേൽ-ഇറാൻ സംഘർഷം അയഞ്ഞതും സ്വർണത്തിന്റെ നിറം കെടുത്തി.

goldrate2-175

രാജ്യാന്തര വിപണി വില

ഇതോടെ ഇന്ന് രാജ്യാന്തര വിപണയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 3277 ഡോളറിലെത്തി. മെയ് 29 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. രാജ്യാന്തര വിപണിയിലെ വിലയിടിവ് കേരളത്തിലും ആശ്വാസമായി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 120 രൂപയുടെ കുറവാണ് ഇന്ന് പവന് രേഖപ്പെടുത്തിയത്.

കേരളത്തിൽ ഇന്ന് ഒരു പവന്

ഞായറാഴ്ച പവൻ വില 71,440 രൂപയായിരുന്നു. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 71320 രൂപയാണ്. ഗ്രാമിന് 15 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, വില 8915 രൂപ. ജൂൺ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ജൂൺ 14 നാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്, 75,560 രൂപ. 71,360 എന്ന നിരക്കിലായിരുന്നു ഈ മാസം തുടങ്ങിയത്. കഴഞ്ഞ എട്ട് ദിവസത്തിനിടെ സ്വർണവിലയിൽ 2560 രൂപയുടെ ഇടിവാണ് ഉണ്ടായത്.

ഒരു പവൻ വാങ്ങാൻ അത് മാത്രം പോര

71,440 രൂപയാണ് പവന് വിലയെങ്കിലും ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും കൂടി നൽകണം. 5 ശതമാനം എന്നത് അടിസ്ഥാന പണിക്കൂലിയാണ്. ഈ കണക്കിൽ നോക്കിയാൽ ചുരുങ്ങിയത് 80,850 രൂപയെങ്കിലും നൽകിയാലാണ് ഒരു പവൻ ലഭിക്കുക.

ജൂൺ 15 ന് (10 ശതമാനം പണിക്കൂലി) 84,532 രൂപ നൽകിയാണ് ആളുകൾ സ്വർണം വാങ്ങിയത്. അതുവെച്ച് നോക്കുമ്പോൾ ഇന്ന് പോയി വാങ്ങിയാൽ 4500 രൂപ ലാഭിക്കാം.

ബുക്ക് ചെയ്ത് വെയ്ക്കാം

സ്വർണം വില കുറയുന്ന സാഹചര്യത്തിൽ വിവാഹ പർച്ചേസ് നടത്താൻ താത്പര്യപ്പെടുന്നവർ ഇന്ന് സ്വർണം മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ഉചിതമായിരിക്കും. എന്നിരുന്നാലും പണിക്കൂലിയുടെ കാര്യത്തിൽ വലിയ ആശ്വാസം പ്രതീക്ഷിക്കേണ്ടതില്ല. വിവാഹ ആഭരണങ്ങൾക്ക് ഡിസൈനിന് അനുസരിച്ച് 35 ശതമാനം വരെ പണിക്കൂലി ഈടാക്കും.

അതേസമയം സ്വർണം വിൽക്കാൻ താത്പര്യപ്പെടുന്നവരാണെങ്കിൽ കാത്തിരിക്കുന്നക്കുന്നതായിരിക്കും നല്ലത്.

ഇനിയും വില കുറയുമോ?

ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണത്തിന്റെ വിലയെ സ്വാധീനിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ പ്രവചനം. രണ്ട് മാസത്തിനുള്ളിൽ 10 ശതമാനം വരെ വിലയിടിയുമെന്നും ഒരു വർഷത്തിനുള്ളിൽ 30 ശതമാനം വരെ വില ഇടിഞ്ഞ് താഴേക്ക് പോകുമെന്നുമുള്ള പ്രവചനങ്ങൾ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+