Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണ്ടും താഴോട്ട്; ഇന്നും സ്വര്‍ണവില കുറഞ്ഞു, ആഭരണ പ്രേമികള്‍ക്ക് അതുല്യ അവസരം

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും കുറവ്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണവില താഴ്ന്നു വരികയാണ്. ഇനിയും വില കുറയുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ആഗോള വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. യുദ്ധ സാഹചര്യം നീങ്ങിയിട്ടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഏത് സമയവും ചിത്രം മാറിയേക്കാമെന്നും പറയപ്പെടുന്നു.

India-UAE Trade: യുഎഇ വീണു, ഇന്ത്യന്‍ കയറ്റുമതി കേന്ദ്രമായി കുതിച്ചെത്തി സിംഗപ്പൂര്‍; സൗദി അറേബ്യ മുന്നേറി
India-UAE Trade: യുഎഇ വീണു, ഇന്ത്യന്‍ കയറ്റുമതി കേന്ദ്രമായി കുതിച്ചെത്തി സിംഗപ്പൂര്‍; സൗദി അറേബ്യ മുന്നേറി

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് കാണുന്നത്. ഒരു ഔണ്‍സിന് 4543 ഡോളറായിട്ടുണ്ട്. ഡോളര്‍ സൂചിക 99.30 ആയി ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം 96.20 ആയി വലിയ താഴ്ച്ചയിലേക്ക് വീണു. ഓഹരി വിപണികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ധനവ് പ്രകടമാണ്. ബാരലിന് 111 ഡോളറായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ സ്വര്‍ണവില കുറയുന്നത്.

gold price kerala may18

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 114560 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 123120 രൂപയായിരുന്നു. ഈ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 9000 രൂപയുടെ കുറവാണ് ഇന്ന്. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി വര്‍ധിപ്പിച്ചതാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ ഒരു കാരണം. അല്ലെങ്കില്‍ ഇനിയും വില കുറയുമായിരുന്നു.

അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11750 രൂപയാണ് ഇന്നത്തെ വില. പവന് 94000 രൂപയും. 14 കാരറ്റ് ഗ്രാമിന് 9450 രൂപയും പവന് 73200 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5900 രൂപയാണ് നല്‍കേണ്ടത്. പവന് 47200 രൂപ നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 290 രൂപയാണ്. പത്ത് ഗ്രാമിന് 2900 രൂപ നല്‍കണം.

ഒരു പവന്‍ സ്വര്‍ണത്തിന് ഏകദേശം 20000 രൂപയോളം നികുതിയായി പോകുന്നുണ്ട്. 15 ശതമാനം ആണ് ഇറക്കുമതി നികുതി. മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ച നേരിടുന്നത് സ്വര്‍ണവിപണിക്ക് തിരിച്ചടിയാണ്. രൂപ മൂല്യം മെച്ചപ്പെടുത്തിയാല്‍ സ്വര്‍ണവില ഇനിയും കുറയും. എന്നാല്‍ നിലവില്‍ രൂപയുടെ മൂല്യം ഉയരാന്‍ സാധ്യത കാണുന്നില്ല.

അമേരിക്ക തീര്‍ക്കുന്ന വിപണിയിലെ ആശങ്ക

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.23 ലക്ഷം രൂപ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.14 ലക്ഷം രൂപ കിട്ടാനാണ് സാധ്യത. ഇനിയും വില കുറഞ്ഞേക്കുമെന്നു കണ്ട് സ്വര്‍ണം വിറ്റഴിക്കല്‍ ശക്തമായിട്ടുണ്ട് എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. ആഭരണം വില്‍ക്കാന്‍ വരുന്നവരുടെ എണ്ണം വര്‍ധിച്ചു. അതേസമയം, പുതിയ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ കുറയുകയും ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുള്ള പോര് ശക്തമാണ്. ഇനിയും ഏത് സമയവും ഇറാനെതിരെ സൈനിക നീക്കമുണ്ടാകുമെന്ന സൂചന അമേരിക്ക നല്‍കിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ആക്രമിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് പാത തുറക്കുന്നത് വൈകുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ക്രൂഡ് ഓയില്‍ വില കുറയില്ല. രൂപയുടെ മൂല്യം വലിയ ഇടിവിലേക്ക് പോകുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+