Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇതെന്തൊരു കുതിപ്പാണ്: 40 വർഷം കൊണ്ട് കൂടിയത് എത്രയെന്ന് അറിയുമോ, എന്നിട്ടും ലാഭമോ

ലോകം സാമ്പത്തിക പ്രതിസന്ധിയുടെ ഏത് സൂചനകള്‍ നല്‍കുമ്പോഴും സ്വർണത്തിന്റെ വില വർധിക്കും. പ്രതിസന്ധി സമയത്ത് സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ കൂടുതലായി സ്വർണത്തിലേക്ക് തിരിയുന്നു എന്നതാണ് ഇതിന്റെ കാരണം. അടുത്ത കാലത്ത് സ്വർണ വിലയിലുണ്ടായ വർധനവിന് ഇടയാക്കിയതും ആഗോള സാമ്പത്തിക രംഗത്തെ ചില പ്രതികൂല ചലനങ്ങളെ തുടർന്നായിരുന്നു.

സ്വർണത്തിന്റെ വില ഇനിയും ഉയരുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായതോടെ നിക്ഷേപവും വലിയ രീതിയില്‍ കുതിച്ചു. എന്നാല്‍ ദീർഘകാല നിക്ഷേപം എന്ന രീതിയില്‍ സ്വർണത്തില്‍ നിക്ഷേപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അത് വലിയ നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

 gold

1981 മുതൽ ഇന്നുവരെയുള്ള ഏകദേശം 40 വർഷത്തെ കാലയളവ് പരിഗണിച്ചാല്‍ ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തില്‍ നിക്ഷേപിക്കുന്നത് അത്ര നല്ലതല്ലെന്ന് വ്യക്തമാവും. ഈ കാലയളവിൽ സ്വർണ വില 33 മടങ്ങ് വർധിച്ച് 10 ഗ്രാമിന് 1,800 രൂപയിൽ നിന്ന് 60,000 രൂപയായി. ഒറ്റ നോട്ടത്തില്‍ ഇത് വലിയൊരു മാറ്റമാണെന്ന് നമുക്ക് തോന്നാം. എന്നാല്‍ ഇതേ കാലയളവില്‍ ഓഹരി സൂചികയായ സെന്‍സെക്സ് ഉണ്ടാക്കിയ മാറ്റവുമായി താരതമ്യം ചെയ്താല്‍ നിങ്ങളുടെ കാഴ്ചപ്പാടില്‍ അല്‍പ്പം മാറ്റമുണ്ടാവും.

1981 ലെ 173 പോയിന്റിൽ നിന്ന് ആരംഭിച്ച ഇന്ന് സെൻസെക്‌സ് 62,500 പോയിന്റിലേക്ക് കുതിച്ചു. അതായത് 361 മടങ്ങ് വർദ്ധനവ് രേഖപ്പെടുത്തി. അതിനാൽ, സ്വർണ്ണ വിലയിലെ വർദ്ധനവ് ശ്രദ്ധേയമാണെങ്കിലും ഓഹരി വിപണിയെ അപേക്ഷിച്ച് അത് പിന്നിലാണ്. എന്നാല്‍ സ്വർണം സാധാരണ ജനങ്ങളുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നു എന്നതിനാല്‍ അതിന്റെ വിലയിലെ ചലനങ്ങള്‍ക്ക് വലിയ ശ്രദ്ധ ലഭിക്കുകയാണുണ്ടായത്.

ചുരുക്കത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ നേട്ടം നിങ്ങള്‍ക്ക് മറ്റ് പല ഓഹരികളിലും നിക്ഷേപിക്കുന്നതിലൂടെ ലഭിക്കും. എന്നിട്ടും എന്തുകൊണ്ട് ആളുകള്‍ കൂടുതലായി സ്വർണത്തിലേക്ക് തിരിയുന്നു എന്ന് ചോദിച്ചാല്‍ സുരക്ഷിതത്വം എന്നുള്ളത് തന്നെയാണ് പ്രധാനം. നിക്ഷേപത്തിന്റെ കാര്യത്തില്‍ അത്ര റിസ്ക് എടുക്കാന്‍ തയ്യാറാവാത്തവർ ലാഭം അല്‍പം കുറഞ്ഞാലും സ്വർണത്തില്‍ തന്നെ നിക്ഷേപിക്കുന്നു.

പരമ്പരാഗതമായി നിലനില്‍ക്കുന്നത് ഭൗതിക സ്വർണ (സ്വർണ ആഭരണങ്ങള്‍, നാണയങ്ങള്‍, കട്ടികള്‍) ത്തിലെ നിക്ഷേപമാണെങ്കില്‍ കാലം മാറിയതോടെ നിക്ഷേപ സാധ്യതകളും മാറി. ഇ ടി എഫ്, ബോണ്ടുകള്‍, ഡിജിറ്റല്‍ സ്വർണം തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ ഇന്ന് സ്വർണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും.

gold

ഭൗതിക സ്വർണം വാങ്ങിക്കുന്നതിന് നിശ്ചിതമായ ഒരു തുക നമുക്ക് ആവശ്യമാണ്. അതോടൊപ്പം തന്നെ സുരക്ഷിതത്വത്തോടെ സൂക്ഷിക്കല്‍, തേയ്മാന നഷ്ടം തുടങ്ങിയ നിരവധി വെല്ലുവിളികളുമുണ്ട്. സ്വർണാഭരണമാണെങ്കില്‍ വാങ്ങിക്കുമ്പോള്‍ കൊടുക്കുന്ന പണിക്കൂലി വില്‍ക്കുമ്പോള്‍ ഒരിക്കലും നമുക്ക് തിരികെ ലഭിക്കുകയുമില്ല.

എന്നാല്‍ ഇ ടി എഫ്, ബോണ്ടുകള്‍, ഡിജിറ്റല്‍ സ്വർണം എന്നിവയക്ക് മേല്‍പ്പറഞ്ഞ വെല്ലുവിളികളൊന്നും തന്നേയില്ല. ഒരു രൂപയ്ക്ക് വരെ ഡിജിറ്റല്‍ സ്വർണം നിങ്ങള്‍ക്ക് വാങ്ങിക്കാന്‍ സാധിക്കും. ഉപഭോക്താവിന് വേണ്ടി വിൽപ്പനക്കാരനാണ് ഇൻഷ്വർ ചെയ്ത സ്വർണം പ്രത്യേക കേന്ദ്രങ്ങളില്‍ സൂക്ഷിക്കുക. ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കാനും വില്‍ക്കാനും എളുപ്പമാണ്.

ആഭ്യന്തര സ്വർണ വിലയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഇടിഎഫുകൾ. ഫണ്ട് മാനേജ്‌മെന്റ് കമ്പനി നിങ്ങളുടെ നിക്ഷേപം ഉപയോഗിച്ച് സ്വർണം വാങ്ങുന്നു. സ്വർണ്ണ ഇടിഎഫുകൾ സ്റ്റോക്ക് മാർക്കറ്റിൽ വ്യാപാരം ചെയ്യാൻ എളുപ്പവുമാണ്. ഒരു ട്രേഡിംഗ് അക്കൗണ്ട് വഴി ഇക്വിറ്റി ഷെയർ പോലെ സ്വർണ്ണ ഇടിഎഫ് യൂണിറ്റുകൾ വാങ്ങാനും വിൽക്കാനുമുള്ള സൗകര്യമാണ് ഗോള്‍ഡ് ഇടിഎഫിന്റെ പ്രത്യേകത.

ഭൗതിക സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള മികച്ച ബദല്‍മാർഗ്ഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബികൾ). റിസര്‍വ് ബാങ്ക് ഉറപ്പു നല്‍കുന്ന ഗവണ്‍മെന്റ് സെക്യൂരിറ്റിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. ചുരുക്കത്തില്‍ മറ്റ് ഓഹരി നിക്ഷേപങ്ങളെ അപേക്ഷിച്ച് വലിയ ലാഭ സാധ്യത താരതമ്യേന കുറവാണെങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണം തന്നെയാണ് ഗുണകരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+