Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വന്‍ ഇടിവില്‍; ആഭരണം വേഗം വാങ്ങാം, മാന്ദ്യ ഭീതിയില്‍ സ്വര്‍ണം കുതിച്ചേക്കും, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. വരുന്ന ഏതാനും ദിവസം കൂടി ഇടിവ് തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. പിന്നീട് വലിയ വില മുന്നേറ്റമുണ്ടാകുമെന്നും കരുതുന്നു. അതുകൊണ്ടുതന്നെ ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വേഗത്തില്‍ വാങ്ങുന്നതാകും നല്ലത്. അല്ലെങ്കില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തിടാം.

സ്വര്‍ണവില മാത്രമല്ല, ക്രിപ്‌റ്റോ കറന്‍സികളും വില ഇടിഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയും താഴ്ന്നു. അമേരിക്കന്‍ ഡോളര്‍ സൂചികയും താഴുകയാണ്. ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടുന്നുമില്ല. അമേരിക്ക വൈകാതെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് നിക്ഷേപകര്‍ കരുതുന്നത്. മാന്ദ്യഭീതിയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയാല്‍ വില കൂടിവരും. അറിയാം ഇന്നത്തെ സ്വര്‍ണവില...

gold price march 11

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 64160 രൂപയായി. 22 കാരറ്റ് ഗ്രാമിന് 30 രൂപ കുറഞ്ഞ് 8020 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 6600 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 106 എന്ന നിരക്ക് തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2896 ഡോളറായി താഴ്ന്നു. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പവന്‍ വില 64520 രൂപയും കുറഞ്ഞ വില 63520 രൂപയുമായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നയങ്ങള്‍ അമേരിക്കയെ കുഴിയില്‍ ചാടിക്കുമെന്നാണ് മിക്കവരും കരുതുന്നത്. മാന്ദ്യത്തിലേക്ക് അമേരിക്ക നടന്നടുക്കുന്നു എന്നും നിക്ഷേപകര്‍ കരുതുന്നു. ഇക്കാര്യത്തില്‍ വിശ്വസനീയമായ മാറ്റം വിപണിയില്‍ സംഭവിച്ചാല്‍ നിക്ഷേപകര്‍ പരിഭ്രാന്തിയിലാകും. അവര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങുന്ന സാഹചര്യം വരും. അതോടെ സ്വര്‍ണവില കുത്തനെ വര്‍ധിക്കും.

പലിശ നിരക്ക് കുറച്ചാലും തിരിച്ചടി

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് രണ്ട് തവണ ഈ വര്‍ഷം കുറയ്ക്കുമെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്. ആദ്യത്തെ കുറയ്ക്കല്‍ വൈകാതെ ഉണ്ടാകുമെന്നും പ്രചാരണമുണ്ട്. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയുന്ന സാഹചര്യം വരും. അതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും സ്വര്‍ണവില കൂടുകയും ചെയ്യും.

മേല്‍പ്പറഞ്ഞ രണ്ട് സാഹചര്യങ്ങളാണ് വിപണിയില്‍ വൈകാതെ വരാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ നിലവിലെ വില ഇടിവ് മുതലെടുക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകുമെന്നാണ് ജ്വല്ലറി വ്യാപാരികളുടെ പ്രതീക്ഷ. വില കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ ആഭരണം വാങ്ങാന്‍ എത്തുമെന്നും വ്യാപാരികള്‍ കരുതുന്നു. അതേസമയം, 18 കാരറ്റ് ആഭരണങ്ങള്‍ക്ക് ഡിമാന്റ് കൂടിയിട്ടുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.

ഡോളര്‍ സൂചിക ഇടിഞ്ഞു നില്‍ക്കുകയാണ്. 103 എന്ന നിരക്കിലാണ് സൂചികയുള്ളത്. ഇത് സ്വര്‍ണവില കൂടുമെന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 87.33 എന്ന നിരക്കിലാണുള്ളത്. ബിറ്റ് കോയിന്‍ വില 79000 ഡോളറിലേക്ക് ഇടിഞ്ഞതും ആഗോള വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നു. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡിന് 69 ഡോളര്‍ ആയി താഴ്ന്നു.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+