Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വമ്പന്‍ കുറവില്‍; ഇത്രയും ഇടിവ് ആദ്യം... വേഗം ജ്വല്ലറിയിലേക്ക് വിട്ടോ, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുറവ്. ഇന്ന് പവന്‍ വിലയില്‍ 1300 ലധികം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. ഒരു ദിവസം ഇത്രയും തുക കുറയുന്നത് ആദ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലമാണ് സ്വര്‍ണവിലയില്‍ ഇടിവ് വരാന്‍ കാരണം.

ഈ മാസം ഒരു പവന് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 59080 രൂപയാണ്. പിന്നീട് നേരിയ കുറവ് എല്ലാ ദിവസവും രേഖപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ഡോളര്‍ കരുത്ത് കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ആഭ്യന്തര ശാക്തീകരണത്തിന് ട്രംപ് ശ്രദ്ധ പതിപ്പിക്കുമെന്ന് കരുതുന്ന വേളയില്‍ കൂടിയാണ് സ്വര്‍ണവില കുറഞ്ഞിരിക്കുന്നത്.

goldprice-november07

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57600 രൂപയാണ് നല്‍കേണ്ടത്. 1320 രൂപ കുറഞ്ഞു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 7200 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ കുറഞ്ഞ് 5930 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 99 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2659 ഡോളറിലെത്തി. നേരത്തെ 2750 ഡോളറിലേക്ക് കുതിക്കുന്നതായിരുന്നു ട്രെന്‍ഡ്.

ഡോളര്‍ കരുത്തു കാട്ടുന്നു എന്നതാണ് വിപണിയിലെ മറ്റൊരു മാറ്റം. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുമ്പോള്‍ സ്വര്‍ണവില കുറയും. 105 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. വരും ദിവസങ്ങളില്‍ വീണ്ടും ഉയര്‍ച്ച രേഖപ്പെടുത്തിയാല്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ നേട്ടം കൊയ്യാം. എന്നാല്‍ വില കുറയുമെന്ന് കാത്തിരിക്കാതെ ആഭരണങ്ങള്‍ക്ക് വേണ്ടി അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കുന്നതാകും നല്ലത് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 63000 രൂപ വരെ ചെലവ് വരുമെന്നാണ് കരുതുന്നത്. അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്താണ് ഈ സംഖ്യ. പണിക്കൂലി കൂടുമ്പോള്‍ വിലയില്‍ വീണ്ടും മാറ്റം വരും. അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ സ്വര്‍ണം സ്വന്തമാക്കാന്‍ സാധിക്കും. ബുക്ക് ചെയ്യുന്ന സമയത്തെ വില, വാങ്ങുന്ന സമയത്തെ വില എന്നിവ താരതമ്യം ചെയ്ത് കുറഞ്ഞ വില ഏതാണോ ആ വിലയ്ക്ക് സ്വര്‍ണം ലഭിക്കും. പണിക്കൂലിയിലും ഇളവ് ലഭിച്ചേക്കും.

ഇന്ത്യന്‍ രൂപ സര്‍വകാല ഇടിവിലാണ് എന്നത് മറ്റൊരു വെല്ലുവിളിയാണ്. ഡോളറിനെതിരെ 84.30 എന്ന നിരക്കിലാണ് രൂപ. ഇറക്കുമതി ചെലവ് കൂടുന്നതിന് ഇത് കാരണമാകും. അവശ്യ വസ്തുക്കളുടെ വില കൂടാനും വഴിയൊരുക്കും. ഈ വേളയില്‍ ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുമെന്നാണ് കരുതുന്നത്. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. അവര്‍ നാട്ടിലേക്ക് പണം അയക്കുമ്പോള്‍ കൂടുതല്‍ തുക ലഭിക്കും.

ക്രൂഡ് ഓയില്‍ വില വീണ്ടും കുതിക്കുന്നു എന്നതാണ് മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 75.46 ഡോളറാണ് പുതിയ വില. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 72.15 ഡോളാണ് വില. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 74.80 ആണ് പുതിയ നിരക്ക്. എണ്ണവില പരിധി വിട്ട് ഉയരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ആഭ്യന്തര വിലയില്‍ വര്‍ധനവ് വരാന്‍ ഇത് കാരണമാകും. ഇന്ത്യയുടെ വ്യാപര കമ്മി വര്‍ധിക്കാനും ഇടയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+