Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങുന്നുണ്ടോ? ഇന്ന് സ്വര്‍ണവില കുറഞ്ഞു; വിപണി തകിടംമറിഞ്ഞു, പുതിയ പവന്‍ വില

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ആഭരണം വാങ്ങുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്യാനും സാധിക്കും. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാനുള്ള ഈ സൗകര്യം മിക്ക ജ്വല്ലറികളിലുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ നേരിട്ട് സ്വര്‍ണവില താഴേക്ക് പോയേക്കും.

സ്വര്‍ണത്തില്‍ കൈവെച്ചാല്‍ സര്‍ക്കാര്‍ പെട്ടുപോകും; ഓഗസ്റ്റ് വരെ 5000 കോടി, ഇനിയും മാറുമോ വിപണി
സ്വര്‍ണത്തില്‍ കൈവെച്ചാല്‍ സര്‍ക്കാര്‍ പെട്ടുപോകും; ഓഗസ്റ്റ് വരെ 5000 കോടി, ഇനിയും മാറുമോ വിപണി

അടുത്ത ബുധനാഴ്ച അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില താഴും. ബുധനാഴ്ച വരാന്‍ പോകുന്ന തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകരും. അതേസമയം, വിപണി കുഴഞ്ഞുമറിഞ്ഞാണ് മുന്നോട്ട് പോകുന്നത്. ഇന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ഓഹരി വിപണി തകര്‍ന്നടിഞ്ഞു. സ്വര്‍ണവില കേരളത്തില്‍ 760 രൂപ കുറഞ്ഞു.

gold price kerala september9

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില (ഗ്രാം-പവന്‍ നിരക്ക്)

22 കാരറ്റ് ഗ്രാം വില 14145, പവന്‍ വില 113160
18 കാരറ്റ് ഗ്രാം വില 11620, പവന്‍ വില 92960
14 കാരറ്റ് ഗ്രാം വില 6050, പവന്‍ വില 72400
9 കാരറ്റ് ഗ്രാം വില 5835, പവന്‍ വില 46680.

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. വെള്ളിയുടെ ഗ്രാം വില 250 എന്ന നിരക്കില്‍ തുടരുകയാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.22 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് തങ്കത്തിന്റെ വില അടിസ്ഥാനമാക്കി രണ്ട് ശതമാനം വരെ കുറച്ചുള്ള സംഖ്യ ലഭിക്കും.

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് 459 കോടിയുടെ ആഡംബര വീടുണ്ടോ? കള്ളം എന്ന് എംബസി
ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് 459 കോടിയുടെ ആഡംബര വീടുണ്ടോ? കള്ളം എന്ന് എംബസി

പുതിയ സ്വര്‍ണം വാങ്ങാന്‍ എത്തുന്നവര്‍ കുറഞ്ഞിട്ടുണ്ട് എന്നാണ് ജ്വല്ലറികളില്‍ നിന്നുള്ള വിവരം. പകരം ആഘോഷങ്ങള്‍ക്ക് സ്വര്‍ണം ആവശ്യമുള്ളവര്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ്. പണിക്കൂലി മാത്രം അധികമായി നല്‍കിയാല്‍ മതി എന്നതാണ് ഇതിന്റെ നേട്ടം. അതേസമയം, കാരറ്റ് കുറഞ്ഞ ആഭരണങ്ങള്‍ക്കും വിപണിയില്‍ പ്രിയം ഏറിയിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമായിട്ടുണ്ട്. ഇരുഭാഗത്തും കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഈ സംഘര്‍ഷമാണ് ലോക വിപണിയെ താളംതെറ്റിക്കുന്നത്. ക്രൂഡ് ഓയില്‍, സ്വര്‍ണം, ഓഹരി വിപണി എന്നിവയിലെല്ലാം സ്ഥിരത കൈവരിക്കണം എങ്കില്‍ യുദ്ധം അവസാനിക്കണം. അതുവരെ പ്രവചിക്കാന്‍ പറ്റാത്ത മാറ്റങ്ങള്‍ വിപണിയില്‍ സംഭവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+