സ്വര്‍ണം തിളക്കം മങ്ങി; ഇടിഞ്ഞ് വീണ് സ്വര്‍ണവില, ലക്ഷത്തിലേക്ക് എത്തുമോ? പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് വലിയ വില മുന്നേറ്റത്തിന് ഇടയാക്കിയിരുന്നു എങ്കിലും പിന്നീട് കുറയുകയാണ്. ആഗോള വിപണിയിലും സ്വര്‍ണവില താഴ്ന്ന കൊണ്ടിരിക്കുകയാണ്. ഇനിയും വില കുറയുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഇതോടെ വലിയ തോതില്‍ ആളുകള്‍ സ്വര്‍ണം വിറ്റഴിക്കുന്നുമുണ്ട്.
ക്രൂഡ് ഓയില്‍ വില കൂടിയതാണ് വിപണി മാറിമറിയാന്‍ കാരണം. ഇതേ തുടര്‍ന്ന് ഡോളര്‍ മൂല്യം ഉയരുകയും ചെയ്തു. രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ച്ചയിലെത്തി. ഇത് പ്രവാസികള്‍ക്ക് നേട്ടമാണ്. യുഎഇ ദിര്‍ഹവുമായി രൂപയുടെ മൂല്യം 26 കടന്നു. നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് ഇത് ഗുണം ചെയ്യും. യുഎഇയില്‍ സ്വര്‍ണവിലയിലും വലിയ ഇടിവുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ആറില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തിയത്. അന്ന് കേരളത്തില്‍ 10000 രൂപ പവന്‍മേല്‍ വില വര്‍ധിച്ചു. 123120 രൂപയായി ഒരു പവന്റെ വില, അധികം വൈകാതെ 118320ലേക്ക് ഇടിയുകയും ചെയ്തു. വ്യാഴാഴ്ച അല്‍പ്പം വില കൂടിയെങ്കിലും വെള്ളിയാഴ്ച രണ്ട് തവണയായി 2500 രൂപയോളം വില കുറഞ്ഞു. ഇന്ന് രണ്ട് തരം വിലയാണ് കേരളത്തില്‍.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ താഴ്ന്ന 114800 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 14350 രൂപയുമായി. അതേസമയം, ഒരു വിഭാഗം ജ്വല്ലറിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 115080 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11790 രൂപയും പവന് 94320 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9180 രൂപയും പവന് 73440 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5920 രൂപയും പവന് 47360 രൂപയും നല്‍കണം.
വില കുറയുന്ന സാഹചര്യത്തില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നേട്ടമാകും. കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനുള്ള വഴിയാണിത്. ബുക്ക് ചെയ്ത ശേഷം വില വര്‍ധിച്ചാലും ആശങ്ക വേണ്ട. എങ്കിലും വിവിധ ജ്വല്ലറികള്‍ വ്യത്യസ്ത നിബന്ധനകളാണ് ഇതിന് മുന്നോട്ട് വെക്കുന്നത്. ചിലര്‍ ഇനിയും വില കുറയുമോ എന്ന് പ്രതീക്ഷിച്ച് വിറ്റഴിച്ച് ലാഭം കൊയ്യുന്നുമുണ്ട്.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4537 ഡോളറാണ്. ഡോളര്‍ സൂചിക 99.27 എന്ന നിരക്കിലേക്ക് ഉയര്‍ത്തു. രൂപയുടെ മൂല്യം 96 എന്ന റെക്കോര്‍ഡ് വീഴ്ചയിലാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 109 ഡോളര്‍ ആണ് ഇന്നത്തെ വില ക്രൂഡ് ഓയില്‍ വില ഉയരുന്നത് ലോകത്തെ എല്ലാ രാജ്യങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്.
ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ ഡോളര്‍ മൂല്യം ഉയരും. ഇത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്. രൂപ മൂല്യം കുറഞ്ഞാല്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ഉയര്‍ന്ന തുക നല്‍കേണ്ടി വരും. ഇത് ഇന്ത്യയുടെ വിപണിയില്‍ തിരിച്ചടിയാകും. ഈ പശ്ചാത്തലത്തിലാണ് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചത്. പെട്രോളിന്റെ കയറ്റുമതി നിരുല്‍സാഹപ്പെടുത്താനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.













Click it and Unblock the Notifications