സ്വർണ വില കേരളത്തിൽ ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു; വൻ ആശ്വാസം..ഇനിയും കുറയുമോ?
ഡിസംബർ രണ്ടിന് 95480 രൂപയായിരുന്നു സംസ്ഥാനത്ത് സ്വർണ വില. വെറും 19 ദിവസം കൊണ്ട് സ്വർണ വില ഒരു ലക്ഷം കടന്നത്. ഡിസംബഡ 21 നാണ് ആദ്യമായി വില 1 ലക്ഷം തൊട്ടത്. അന്ന് 1,01,600 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അവിടം കൊണ്ട് വില നിന്നില്ലെന്ന് മാത്രമല്ല തുടർന്നുള്ള ദിവസങ്ങളിലെല്ലാം വില വെച്ചടി വെച്ചടി ഉയർന്നു.
ന്യൂയറിനോട് അടുക്കുമ്പോൾ വില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങൾ. എന്നാൽ ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം നൽകി ഇന്ന് സ്വർണ വില താഴേക്ക് വീണു. രാവിലേയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് സ്വർണ വില ഇറങ്ങിയത്. വില വിശദമായി പരിശോധിക്കാം

കൂടിയത് 9,200 രൂപ
ഡിസംബറിൽ ഇതുവരെ 9,200 രൂപയുടെ ( 9.66%) വർദ്ധനവാണ് രേഖപ്പെടുത്തിയത്. മാസത്തിൻ്റെ ആദ്യ പകുതിയിൽ (ഡിസംബർ 2-11) വിലകൾ താരതമ്യേന സ്ഥിരമായിരുന്നു. ഡിസംബർ 9 വൈകുന്നേരം 94,920 ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. 95,880-നും 94,920-നും ഇടയിൽ ചെറിയ വ്യതിയാനങ്ങളോടെയാണ് വ്യാപാരം നടന്നത്. ഡിസംബർ 12 പക്ഷെ വില കുതിച്ച് തുടങ്ങി. ഡിസംബർ പകുതിയോടെ 98,000- 99,000 ഇടയിലായിരുന്നുവില.
ഡിസംബർ 23 നാണ് ചരിത്രപരമായ മുന്നേറ്റം രേഖപ്പെടുത്തിയത്, ആദ്യമായി വില 1,01,600 ലെത്തി. 24-ന് 1,01,880, 25-ന് 1,02,120, 26-ന് 1,02,680 എന്നിങ്ങനെ സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തി. ഡിസംബർ 27-28 ഓടെ വില 1,04,440 എന്ന പരമാവധി വിലയിലും എത്തി.
ഇന്ന് കുറഞ്ഞു
ഇന്നും സ്വർണ വില കുതിക്കുമെന്ന് കരുതപ്പെട്ടെങ്കിലും ആഗോള വിപണിയിൽ വിലയിടിഞ്ഞതോടെ കേരളത്തിലും സ്വർണ വില താഴ്ന്നിറങ്ങി. രാവിലെ ഗ്രാമിന് 65 രൂപയായിരുന്നു കുറഞ്ഞത്. പവന് 520 രൂപയിടെ കുറവും രേഖപ്പെടുത്തി. എന്നാൽ ഉച്ചയോടെ വീണ്ടും വില കുറഞ്ഞു. ഒറ്റയടിക്ക് 960 രൂപയാണ് പവന് ഇടിഞ്ഞത്. 1,02,960 രൂപയാണ് നിലവിൽ പവൻ വില. ഗ്രാമിന് 120 രൂപ കുറഞ്ഞ് 12,870 രൂപയായി.
കൂടുമോ അതോ കുറയുമോ?
ആഗോള ഭൌമ രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. യു എസ് കേന്ദ്രബാങ്കായ ഫെഡറർ റിസർവ്വ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷകളും മറ്റ് ആഗോള പ്രതിസന്ധികളും സ്വർണത്തിൻ്റെ വില മുന്നോട്ട് കുതിക്കാൻ തന്നെ കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിലെ അവസ്ഥ തുടർന്നാൽ അധികം വൈകാതെ തന്നെ സ്വർണ വില ഒന്നര ലക്ഷത്തിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഇപ്പോൾ തന്നെ ജി എസ് ടിയും പണിക്കൂലിയും ചേർത്ത് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 1.18 ലക്ഷം രൂപ നൽകേണ്ട സാഹചര്യം ഉണ്ട്. ആഗോള വിപണിയിൽ ഔണ്‍സ് 5000 ഡോളറിലെത്തിയേക്കുമെന്നാണ് പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ സ്വാഭാവികമായും സ്വർണ വില കേരളത്തിൽ പവന് ഒന്നരലക്ഷം കടന്നേക്കും.












Click it and Unblock the Notifications