Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് ദിവസത്തിന് ശേഷം സ്വര്‍ണവില താഴേക്ക്, ആശ്വസിക്കാറായോ? ഇന്നത്തെ പവന്‍വില അറിയാം

സ്വര്‍ണ വില കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് ഉയരത്തില്‍ പറക്കുകയാണ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഇപ്പോള്‍ ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണ്. അതിനാല്‍ തന്നെ സ്വര്‍ണവിലയിലെ കുതിപ്പ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ആഗോളതലത്തില്‍ സാമ്പത്തിക മേഖലയില്‍ സംജാതമായിരിക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരിച്ചെത്തിയതും അദ്ദേഹം വിദേശനയത്തില്‍ മാറ്റം വരുത്തിയതുമെല്ലാമാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ട്രംപിന്റെ താരിഫ് ഭീഷണി ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരയുദ്ധത്തിന് വഴി തെളിയിച്ചിരുന്നു. ഇതോടെ സുരക്ഷിതമായ ആസ്തി എന്ന നിലയിലേക്ക് നിക്ഷേപകര്‍ എല്ലാവരും സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു.

Gold Price

ഇന്ന് സ്വര്‍ണ വിലയില്‍ എന്ത് തരം മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് നോക്കാം. കഴിഞ്ഞ നാല് ദിവസമായി വര്‍ധിച്ചിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഇന്നലെ റെക്കോഡ് നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വിലയില്‍ 40 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 8310 രൂപയായിരുന്ന സ്വര്‍ണത്തിന്റെ വില ഇന്ന് 8270 ആയി കുറഞ്ഞു.

ഇന്നലെ പവന്‍ പൊന്നിന് 66480 രൂപയായിരുന്നു വില. ഇത് 320 രൂപ കുറഞ്ഞതോടെ 66160 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. വില കുറഞ്ഞെങ്കിലും ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാവുന്ന ഇടിവ് സ്വര്‍ണവിലയില്‍ ഉണ്ടായിട്ടില്ല. വിവാഹാവശ്യത്തിന് എല്ലാവരും ആഭരണമായാണ് സ്വര്‍ണം വാങ്ങുന്നത്. ഇത് ചെലവ് കൂട്ടുന്ന പരിപാടിയാണ്. ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വില മാത്രം കൊടുത്താല്‍ പോര.

ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടാതെ പണിക്കൂലി കൂടി ആഭരണത്തിന് കൊടുക്കേണ്ടി വരും. ഈ നിലയ്ക്ക് ഇന്നത്തെ വില പ്രകാരം ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങിക്കാന്‍ 70000 രൂപയെങ്കിലും ചെലവാകും എന്നുറപ്പാണ്. വില കൂടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ജ്വല്ലറികളെല്ലാം പണിക്കൂലിയില്‍ ഇളവുള്‍പ്പടെയുള്ള ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

എങ്കിലും ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനപ്രദം ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് സ്‌കീം ആയിരിക്കും. ബുക്ക് ചെയ്യുന്ന വിലയ്ക്ക് തന്നെ ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങിക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണിത്. ഒട്ടുമിക്ക ജ്വല്ലറികളും ഈ സ്‌കീം ഓഫര്‍ ചെയ്യുന്നുണ്ട്. ഇത് പ്രകാരം വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്ക് സ്വര്‍ണം ലഭിക്കും. ഇനി വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം വാങ്ങിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+