സ്വർണ വില കുറഞ്ഞു,ആശ്വാസം; ഇന്ന് പൊന്ന് വാങ്ങാൻ പറ്റിയ ദിവസം..പവൻ, ഗ്രാം വില അറിയാം
ഭൗരമരാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഒരിടവേളയക്ക് ശേഷം വ്യപാര യുദ്ധം കടുത്തതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ കുതിക്കുന്നതാണ് കാഴ്ച. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് നേരിയ ഇടിവാണ് ആഗോളവിപണിയിൽ രേഖപ്പെടുത്തിയത്. ഈ ഇടിവ് പക്ഷെ കേരളത്തിൽ പ്രകടമായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസം സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് പക്ഷെ സ്വർണം വീണു.
ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 74360 രൂപയായിരുന്നു വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9295 രൂപയും, 9 കാരറ്റ് ഗ്രാമിന് 3820 രൂപയും, 18 കാരറ്റ് സ്വര്‍ ഗ്രാമിന് 7630 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 80 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്ന് 74,240 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 9280 രൂപയായി.

24 കാരറ്റ് സ്വർണത്തിന് വില 10,134 രൂപയാണ്. പവന് 81,072 രൂപയും. 18 കാരറ്റിന് ഗ്രാമിന് 76000 രൂപയും പവന് 60,800 രൂപയുമാണ് നിരക്ക്. വെള്ളി വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 126.10 രൂപയും കിലോഗ്രാമിന് 1,26,100 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 പോര, മറിച്ച് ജി എസ് ടിയും പണിക്കൂലിയുമെല്ലാം ചേർത്തുള്ള വില നൽകണം, അത് ഏകദേശം 81,000ത്തിന് മുകളിൽ കൊടുക്കേണ്ടി വരും. കേരളത്തിൽ ഇപ്പോൾ വിവാഹ സീസണാണ്. അതുകൊണ്ട് തന്നെ ഈ വില വർധനവ് ചില്ലറ നെഞ്ചിടിപ്പല്ല സ്വർണപ്രേമികളിൽ ഉണ്ടാക്കുന്നത്.
വിലയെ മറികടക്കാൻ പലരും മുൻകൂട്ടി ബുക്ക് ചെയ്യുകയാണ്. വിവാഹാവശ്യങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നാണ് ജ്വല്ലറികൾ പറയുന്നത്. മുൻകൂട്ടി ബുക്ക് ചെയ്താലുള്ള പ്രധാന ഗുണം ബുക്ക് ചെയ്ത ദിവസത്തെ നിരക്കിൽ പിന്നീട് സ്വർണം സ്വന്തമാക്കാൻ സാധിക്കുമെന്നതാണ്. ബുക്ക് ചെയ്ത ദിവസത്തെ തുകയാണോ അതോ വാങ്ങുന്ന ദിവസത്തെ തുകയാണോ ഏതാണ് കുറവെന്നത് നോക്കി വാങ്ങാനുള്ള അവസരം ഉണ്ടാകും.
ഇനി എന്ത് സംഭവിക്കും? സ്വർണ വില കൂടുമോ കുറയുമോ?
യുഎസ് നിലപാടാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. റഷ്യൻ പ്രസിഡന്റ് പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താനിരിക്കുകയാണ്. അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ച രമ്യമമായി അവസാനിച്ചാൽ ഇപ്പോൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധിക തീരുവയിൽ നിന്നും യുഎസ് പിൻമാറിയേക്കും. എന്നാൽ മറിച്ച് ചർച്ച തെറ്റിപ്പിരിഞ്ഞാൽ യുഎസ് നടപടി കടുപ്പിച്ചേക്കും.
ചർച്ചയുടെ ഫലം അനുസരിച്ചായിരിക്കും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേലുള്ള ദ്വിതീയ നികുതി ഉയർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നാണ് യുഎസ് വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയനും തങ്ങൾക്ക് എല്ലാ സഹകരണങ്ങളും ഉറപ്പാക്കണമെന്നും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചടി ഉണ്ടായാൽ സ്വാഭാവികമായും വിപണിയിൽ അനിശ്ചിതത്വം നിഴലിക്കും സ്വർണ വില കുതിക്കാൻ വീണ്ടും കാരണമായേക്കും. മറിച്ചാണെങ്കിൽ നേരിയ ആശ്വാസം പ്രകടമായേക്കും.
പവന് ഒന്നരലക്ഷം ആകുമോ?
ഈ വർഷം ഇതുവരെ അപ്രതീക്ഷിത കുതിപ്പാണ് സ്വർണം നടത്തിയത്. ഇപ്പോഴത്തെ ആഗോള പ്രതിസന്ധികൾ തുടർന്നാൽ ഈ വർഷം അവസാനത്തോടെ സ്വർണവില രാജ്യാന്തര വിപണിയിൽ ഔൺസിന് 4000 ഡോളർ കടക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ചില പ്രവചനങ്ങൾ. അത്തരത്തിലൊരു വിലവർധന ഉണ്ടായാൽ കേരളളത്തിൽ പവന് വില 1.5 ലക്ഷം തൊട്ടേക്കും.












Click it and Unblock the Notifications