സ്വര്‍ണവില വീണ്ടും കുറഞ്ഞു; ആഭരണം വാങ്ങാന്‍ നല്ല ദിനം, ഉപഭോക്താക്കള്‍ ഇന്ന് ചെയ്യേണ്ടത് ഇതാണ്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ ദിവസങ്ങൡ കുറഞ്ഞു വരുന്നു. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാന കാരണം. അതേസമയം, വരുംദിവസങ്ങളില്‍ ഇതേ ട്രെന്‍ഡ് തുടരുമെന്ന് പറയാന്‍ സാധിക്കില്ല. വിപണിയില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഗോള വിപണിയിലും ഇന്ന് സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് കേരളത്തിലും കാണുന്നത്.
എല്ലാ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിനും കേരളത്തില്‍ വില കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, വെള്ളിയുടെ വിലയിലും കുറവുണ്ടായി. ഡോളര്‍ സൂചിക നേരിയ തോതില്‍ ഉയരുന്നുണ്ട്. ഇതും സ്വര്‍ണവില കുറയാന്‍ കാരണമാണ്. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യം വന്നാല്‍ സ്വര്‍ണവില വര്‍ധിച്ചേക്കും. ബിറ്റ് കോയിന്‍ വില കൂടിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയും ഉയരുകയാണ്. അറിയാം പുതിയ പവന്‍ വില...

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 65720 രൂപയാണ് വില. 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപ താഴ്ന്ന് 8215 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 6740 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3017 ഡോളറാണ് പുതിയ നിരക്ക്. കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 108 രൂപയായി.
സ്വര്‍ണവില കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്തിടാം. ഭാവിയില്‍ വില കൂടിയാലും ബുക്ക് ചെയ്ത വിലയ്ക്ക് സ്വര്‍ണം ലഭിക്കുമെന്നതാണ് അഡ്വാന്‍സ് ബുക്കിങിന്റെ ഗുണം. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയോ നിശ്ചിത ശതമാനം തുകയോ നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. മുഴുവന്‍ തുക നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകും.
സ്വര്‍ണവില നിലവില്‍ ഏറ്റവും വലിയ ഉയരത്തിലാണ് എന്ന് കരുതുന്നവരാണ് കൂടുതല്‍. ഈ സാഹചര്യത്തില്‍ വിറ്റ് പണമാക്കി ലാഭമുണ്ടാക്കാം എന്ന് കരുതുന്നവരും ഏറെയാണ്. അതുകൊണ്ടുതന്നെ പഴയ സ്വര്‍ണം വില്‍ക്കാന്‍ വരുന്നവരും നിരവധിയാണ്. ഇറക്കുമതി കുറയാന്‍ ഈ സാഹചര്യം വഴിയൊരുക്കും. ഇതും സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്.
ഇന്ത്യന്‍ രൂപ 85.90 നിരക്കില്‍
ഡോളര്‍ നിരക്ക് പതിയെ ഉയരുകയാണ്. ഡോളര്‍ സൂചിക ഇന്ന് 104 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 85.90 എന്ന നിരക്കായി മാറിയിട്ടുണ്ട്. രൂപ കരുത്ത് കൂട്ടുന്നത് സ്വര്‍ണവില കുറയാന്‍ ഇടയാക്കും. എന്നാല്‍ എത്രത്തോളം രൂപ പിടിച്ചുനില്‍ക്കുമെന്ന് പറയാന്‍ സാധിക്കില്ല. ഈ മാസം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക് 66480 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 760 രൂപ അധികമായിരുന്നു.
ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 63520 രൂപയായിരുന്നു. ആ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 2200 രൂപ കൂടുതലാണ്. ഓരോ മാസവും 3000 രൂപയോളം ശരാശരി സ്വര്‍ണവില കൂടുന്നുണ്ട്. ഇന്ന് ക്രൂഡ് ഓയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 72 ഡോളറിന് അടുത്താണ്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 86000 ഡോളറായി ഉയര്‍ന്നു.












Click it and Unblock the Notifications