Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണു... വന്‍ വിലയിടിവ്, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടോ; പവന്‍, ഗ്രാം നിരക്കുകള്‍ അറിയാം

തുടര്‍ച്ചയായ വര്‍ധനവിലൂടെ റെക്കോഡ് നിരക്കിലെത്തിയ സ്വര്‍ണ വിലയില്‍ ഇന്ന് വലിയ ഇടിവ്. ഏപ്രില്‍ ആരംഭിച്ചത് മുതല്‍ 68000 തൊട്ട സ്വര്‍ണവില ഇന്ന് താഴേക്ക് വീണു. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ വിലയിലെ ഈ ഇടിവ് സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണം വലിയ കുതിപ്പാണ് നടത്തിയത്.

മാര്‍ച്ച് 31 ന് 67000 രൂപയായിരുന്നു 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വില. ഏപ്രില്‍ ഒന്നിനും രണ്ടിവും 68080 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ 68480 ആയും പവന്‍ വില വര്‍ധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ച പുതിയ താരിഫ് നയം ഏപ്രില്‍ രണ്ടിനായിരുന്നു പ്രാബല്യത്തില്‍ വന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായത്.

Gold Price

വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കും എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അപ്രതീക്ഷിതമായാണ് സ്വര്‍ണ വില ഇടിഞ്ഞുതാഴ്ന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8560 രൂപയായിരുന്ന ഗ്രാം വില ഇന്ന് 8400 രൂപയിലേക്ക് വീണു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എട്ട് ഗ്രാം സ്വര്‍ണത്തിന് അതായത് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്.

ഇതോടെ ഇന്നലെ സര്‍വകാല റെക്കോഡായ 68480 ആയ പവന്‍ വില ഇന്ന് 67200 ആയി കുറഞ്ഞു. പവന്‍ വിലയില്‍ ഒറ്റയടിക്ക് 1000 രൂപക്ക് മുകളില്‍ ഇടിവുണ്ടാകുന്നത് അപൂര്‍വമാണ്. അതിനാല്‍ തന്നെ വിലക്കുറവിന്റെ നേട്ടം മുതലാക്കാന്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിടുന്നതായിരിക്കും നല്ലത്. ഈ വിലയിടിവില്‍ നേട്ടം കൊയ്യാനാകും എന്നാണ് ജ്വല്ലറി വ്യാപാരികളും കണക്ക് കൂട്ടുന്നത്.

സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ ജ്വല്ലറികളിലെ പ്രീ ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നതായിരിക്കും നല്ലത്. ബുക്ക് ചെയ്യുന്ന വിലയ്ക്ക് തന്നെ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന സ്‌കീം ആണ് ഇത്. വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും കൂടിയാല്‍ ബുക്ക് ചെയ്ത വിലയ്ക്കും സ്വര്‍ണം ലഭിക്കും എന്നതാണ് ഇതിന്റെ നേട്ടം. വില വര്‍ധനവിന്റെ കാലത്ത് ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദം ഈ ഓപ്ഷനായിരിക്കും.

അതേസമയം ഇന്ന് വില കുറഞ്ഞെങ്കിലും ഇത് വരും ദിവസങ്ങളിലും തുടരും എന്ന് പ്രതീക്ഷിക്കാനാവില്ല. നിരവധി ഘടകങ്ങളാണ് സ്വര്‍ണ വിലയില്‍ സ്വാധീനം ചെലുത്തുന്നത്. അതിനാല്‍ തന്നെ നാളെ വില എന്തായിരിക്കും എന്ന് പ്രവചിക്കുന്നത് അസാധ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+