Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; സന്തോഷിക്കാന്‍ വകയില്ല, 22 വിട്ട് 14 കാരറ്റ് സ്വര്‍ണം നോക്കാം, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രാവിലെ മാറ്റമില്ലാതെയും വൈകീട്ട് ഉയരുകയും ചെയ്ത സ്വര്‍ണവില ഇന്ന് കുറഞ്ഞത് ആഭരണം വാങ്ങുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ അധികം വൈകാതെ വില കൂടിയേക്കാം എന്നാണ് വിവരം. അമേരിക്കന്‍ ഡോളര്‍ മൂല്യം കുറയുന്നതാണ് ഈ വിലയിരുത്തലിന് കാരണം.

ഇന്ത്യന്‍ രൂപ മൂല്യം അല്‍പ്പം മെച്ചപ്പെടുത്തിയത് ആഭ്യന്തര വിപണിയില്‍ നേട്ടമായിട്ടുണ്ട്. അതേസമയം, ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. രാജ്യാന്തര സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റമാണ് കാണുന്നത്. അതിനിടെയാണ് കേരളത്തില്‍ വില കുറഞ്ഞത്. അതുകൊണ്ടുതന്നെ ഏത് സമയവും വില ഉയരാനുള്ള സാധ്യതയുണ്ട്.

gold price kerala today february 11-

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 116240 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 14530 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11940 രൂപയായി. പവന് 95520 രൂപയുമായി. വെള്ളിയുടെ ഗ്രാം വില 290 രൂപയില്‍ തുടരുകയാണ്. പത്ത് ഗ്രാമിന് 2900 രൂപയും.

സ്വര്‍ണവില കുതിച്ച സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ താഴ്ന്ന കാരറ്റ് ആഭരണങ്ങളെയാണ് ഇഷ്ടപ്പെടുന്നത്. 14 കാരറ്റ് ആഭരണങ്ങള്‍ക്ക് താരതമ്യേന വില കുറവാണ്. ഒരു ഗ്രാമിന് 9295 രൂപയും പവന് 74360 രൂപയുമാണ് വില. 22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 41880 രൂപയാണ് കുറവ്. ആഭരണം ധരിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് സ്വര്‍ണം വാങ്ങുന്നതെങ്കില്‍ ഇത് മതിയാകും.

14 കാരറ്റ് ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

14 കാരറ്റ് സ്വര്‍ണം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ സ്വര്‍ണം ബാങ്കുകളില്‍ വായ്പ എടുക്കാന്‍ സ്വീകരിക്കില്ല. മാത്രമല്ല, മാറ്റ് കുറയാനുള്ള സാധ്യതയുണ്ട്. കാരണം, ഈ കാരറ്റ് ആഭരണങ്ങളില്‍ സ്വര്‍ണത്തിന്റെ അംശം 58 ശതമാനമാണ്. ബാക്കി മറ്റു ലോഹങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 14 കാരറ്റ് ആഭരണം നിര്‍മിക്കുന്നത്.

മിക്ക ജ്വല്ലറികളിലും ഇപ്പോള്‍ താഴ്ന്ന കാരറ്റ് ആഭരണങ്ങള്‍ക്ക് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യക്കാര്‍ ഏറിയത് കൊണ്ടാണ് ജ്വല്ലറികള്‍ ഈ കൗണ്ടറുകള്‍ തുടങ്ങിയിട്ടുള്ളത്. വില ഉയര്‍ന്നതിനാല്‍ 22 കാരറ്റ് ധരിക്കുന്നത് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നതും ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്. അതേസമയം, ഇതിനേക്കാള്‍ വില കുറവില്‍ 9 കാരറ്റ് സ്വര്‍ണം കിട്ടും.

കേരളത്തില്‍ 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5995 രൂപയും പവന് 47960 രൂപയുമാണ് വില. 22 കാരറ്റില്‍ ആഭരണം, കോയിന്‍ എന്നിവ കിട്ടുമെങ്കിലും താഴ്ന്ന കാരറ്റുകളില്‍ ആഭരണം മാത്രമേ ലഭിക്കൂ. ഇത്തരം ആഭരണങ്ങള്‍ക്ക് പണിക്കൂലി അല്‍പ്പം കൂടും. എങ്കിലും 22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില വളരെ കുറവാണ്. തിരിച്ചു വില്‍ക്കുമ്പോഴുള്ള നിബന്ധനകള്‍ ജ്വല്ലറിയില്‍ നിന്ന് ആഭരണം വാങ്ങുന്ന വേളയില്‍ തന്നെ ഉപഭോക്താക്കള്‍ ചോദിച്ചറിയുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+