സ്വർണം വിലക്കുറവില്‍ വാങ്ങണോ, കേവലം 500 രൂപ മുടക്കിയാല്‍ മതി; വിലക്കയറ്റം ബാധിക്കില്ല
കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറിയിരിക്കുകയാണ്. ഇതിന് മുമ്പ് ഏപ്രില്‍ അഞ്ചിനായിരുന്നു സ്വർണ വില സർവ്വകാല റെക്കോർഡ് ആയ 45000 ത്തില്‍ എത്തിയത്. ഇന്ന് നിരക്കില്‍ ഒറ്റയടിക്ക് 440 രൂപ വർധിച്ചതോടെ പഴയ റെക്കോർഡും ഭേദിച്ച് 45320 രൂപ എന്ന പുതിയ ഉയരത്തിലെത്തിയിരിക്കുകയാണ് സ്വർണത്തിന്റെ വില.
55 രൂപയാണ് ഗ്രാമിന് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 6565 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഈ മാസം തുടക്കത്തില്‍ 44000 രൂപയായിരുന്നു വില. ഇവിടെ നിന്നാണ് 14 ദിവസം കൊണ്ട് സ്വർണ വില 1340 രൂപയോളം വർധിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വർണത്തിലേക്ക് നിക്ഷേപകർ കൂടുതല്‍ എത്തുന്നതാണ് വില കൂടാന്‍ പ്രധാന കാരണം.

സ്വർണ വില ഇനിയും ഉയരുമോ
സ്വർണ വില ഇനിയും ഉയരാനുള്ള സാധ്യത സാധാരണക്കാരനെ സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെങ്കിലും വിവിധ ജ്വല്ലറികള്‍ ഇന്നത്തെ വിലയില്‍ ഭാവിയിലും സ്വർണം വാങ്ങിക്കാനുള്ള ഓഫറുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ചെറിയൊരു തുക മുന്‍കൂറായി നല്‍കി സ്വർണം ബുക്ക് ചെയ്യുന്നതിലൂടെ മികച്ച ലാഭം ഉപഭോക്താവിന് ലഭിക്കുന്നതാണ് അഡ്വാന്‍സ് ബുക്കിങ്.
സംസ്ഥാനത്തെ വിവിധ ജ്വല്ലറികള്‍ ഉത്സവ സീസണ്‍ പ്രമാണിച്ച് അഡ്വാന്‍സ് ബുക്കിങ് ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. ഒരു പവന് 500 രൂപ മാത്രം നൽകി അഡ്വാൻസ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഭീമ ജ്വല്ലറി അക്ഷയ തൃതീയ ദിവസം വരെയാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം 22 വരെ അഡ്വാന്‍സ് ബുക്കിങ് ലഭ്യമാണ്.
vastu tips:ഈ മൃഗങ്ങളേയോ പക്ഷിയേയോ വീട്ടില്‍ വളർത്തുന്നുണ്ടോ: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കണം
വിവാഹ പാർട്ടികൾക്ക് സ്വർണം മുന്‍കൂട്ടി
വിവാഹ പാർട്ടികൾക്ക് ആഭരണങ്ങൾ മുൻകൂട്ടി സെലക്ട് ചെയ്യാനും ബുക്ക് ചെയ്യാനുമുള്ള സൗകര്യവും ലഭ്യമാണ്. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ വിഷു, റംസാൻ, അക്ഷയതൃതീയ അവസരങ്ങളില്‍ സ്വർണം വാങ്ങാം. പണിക്കൂലിയിൽ പ്രത്യേകിച്ച് കിഴിവും ലഭിക്കും. തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ, കാസർകോട് ശാഖകളിൽ ഈ ഓഫർ ലഭ്യമാണ്.

പവന് വെറും ആയിരം രൂപ മുൻകൂർ നൽകി ബുക്ക്ചെയ്യാനുള്ള സൗകര്യമാണ് ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഒരുക്കിയിരിക്കുന്നത്. വിഷു, ഈദ്, അക്ഷയതൃതീയ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രത്യേക അഡ്വാൻസ് ബുക്കിങ് ഓഫർ ഒരുക്കിയിരിക്കുന്നതെന്ന് സ്ഥാപനം അറിയിക്കുന്നു. ഓഫർ 11, 12, 13 തീയതികളിൽ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
ഗോൾഡ് എക്സ്‌ചേഞ്ച് മേളയിലൂടെ
ഗോൾഡ് എക്സ്‌ചേഞ്ച് മേളയിലൂടെ പഴയ സ്വർണാഭരണങ്ങൾ മാറ്റി പുതിയ 916 എച്ച് യു ഐ ഡി സ്വർണാഭരണങ്ങളും സ്വന്തമാക്കാം. പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകള്‍ക്ക് പുറമെ പ്രാദേശികമായി പ്രവർത്തിക്കുന്ന ജ്വല്ലറികളിലും അഡ്വാന്‍സ് ബുക്കിങ് സൌകര്യം ലഭ്യമാണ്. അക്ഷയ തൃതീയ പ്രമാണിച്ച് സ്വർണ വില വീണ്ടും ഉയർന്നേക്കുമെന്ന വിലയിരുത്തലുകള്‍ ശക്തമായതിനാല്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് ഉപയോക്താക്കള്‍ക്ക് ഗുണകരമായേക്കും.
മലബാർ ഗ്രൂപ്പ് നേരത്തെ തന്നെ ഇത്തരമൊരു ഓഫർ വിദേശത്ത് ഉള്‍പ്പടേയുളള ഷോറൂമുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്ന ആഭരണത്തിന്റെ പത്ത് ശതമാനം തുക മുന്‍കൂറായി നല്‍കി അഡ്വാന്‍സ് ബുക്കിങ് നടത്താം. ഏപ്രില്‍ 23 വരെയാണ് ഓഫർ. ഈ കാലയളവിൽ സ്വർണ്ണ വിലയിലെ ഏത് വർദ്ധനവും അഡ്വാന്‍സ് ബുക്കിങ് നടത്തിയ വ്യക്തിയെ ബാധിക്കില്ല. അതേസമയം തന്നെ ജ്വല്ലറികള്‍ ഇത് സംബന്ധിച്ച് ചില ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വെക്കാറുണ്ട്.












Click it and Unblock the Notifications