സ്വര്‍ണവില പറക്കുന്നു; വെള്ളിയും കുതിച്ചു, ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ മഞ്ഞലോഹം, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും കുതിക്കുകയാണ്. ഇന്ന് 1680 രൂപ വര്‍ധിച്ചു. ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം. വെള്ളിയുടെ വിലയും വലിയ കുതിപ്പ് നടത്തുന്നുണ്ട്. സ്വര്‍ണത്തിനും വെള്ളിക്കും ആവശ്യക്കാര്‍ ഏറിവരുന്നതാണ് വില ഉയരാന്‍ കാരണം.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4209 ഡോളറായി ഉയര്‍ന്നു. ഡോളര്‍ സൂചിക 99.50 ആയി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 88.67 ആണ്. രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയും ഡോളര്‍, രൂപ മൂല്യവും ഒത്തുനോക്കിയാണ് കേരളത്തില്‍ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കാറുള്ളത്. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം, കൂടെ വില ഉയരാനുള്ള കാരണവും അറിയാം...

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണമായിരുന്നു കൂടുതല്‍ പ്രചാരത്തില്‍. എന്നാല്‍ വില വലിയ തോതില്‍ ഉയര്‍ന്നതോടെ മറ്റു ചെറിയ കാരറ്റിലുള്ള ആഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 210 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന്റെ വില 11715 രൂപയും പവന് 93720 രൂപയുമായി ഉയര്‍ന്നു. ഈ മാസം രേഖപ്പെടുത്തുന്ന റെക്കോര്‍ഡ് വിലയാണിത്.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 170 രൂപ ഉയര്‍ന്നു. ഗ്രാം വില 9635 രൂപയും പവന്‍ വില 77080 രൂപയുമാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 135 രൂപ വര്‍ധിച്ച് 7505 രൂപയായി. പവന്‍ വില 60040 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ച് 4845 രൂപയിലെത്തി. പവന് 38760 രൂപ നല്‍കണം. ഇന്ന് വെള്ളിയുടെ വില ഏഴ് രൂപ വര്‍ധിച്ച് ഗ്രാമിന് 172 രൂപയിലെത്തി.
സ്വര്‍ണവില ഉയരാനുള്ള കാരണം ഇതാണ്
ഡോളര്‍ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കുറയാനുള്ള ഒരു കാരണം. ഡോളര്‍ മൂല്യം ഇടിയുമ്പോള്‍ യൂറോ, പൗണ്ട്, യെന്‍, യുവാന്‍ ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന ആറ് കറന്‍സികള്‍ മൂല്യം ഉയരും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന സാഹചര്യമാകും. സ്വര്‍ണം വാങ്ങാന്‍ ആവശ്യക്കാര്‍ ഉയരുമ്പോള്‍ സ്വര്‍ണവില കൂടും.
അതേസമയം, അമേരിക്കയിലെ ഭരണപ്രതിസന്ധി അവസാനിച്ചതും സ്വര്‍ണവില ഉയരാനുള്ള ഒരു കാരണമാണ്. മാത്രമല്ല, വൈകാതെ അമേരിക്കയുടെ സാമ്പത്തിക വിവര കണക്കുകള്‍ പുറത്തുവരും. ഇതോടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കും. ഈ നടപടി നിക്ഷേപ വരുമാനം കുറയ്ക്കുക മാത്രമല്ല, ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തിക്കുകയും ചെയ്യും.
സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഉയര്‍ത്തുന്ന അവസ്ഥയാണിത്. ഇതും സ്വര്‍ണവില ഉയരാന്‍ കാരണമാകുന്ന പ്രധാന ഘടകമാണ്. ഈ മാസവും അടുത്ത മാസവും അമേരിക്ക പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രചാരണം നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കും.












Click it and Unblock the Notifications